+1 ന് ഏകജാലക സംവിധാനം നടപ്പിലാക്കാന്‍ കേരള ഹൈക്കോടതി അനുവാദം നല്‍കിയിരിക്കുകയാണ്.
സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ +1 ന് ക്ലാസ്സ് തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ സര്‍ക്കാരിനെതിരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ചില ‘ളോഹ’ക്കാര് കോടതിയില്‍ പോയി!
ന്യൂനപക്ഷ വിരുദ്ധമെന്നൊക്കെയാണ് വിളിച്ചുകൂവിയത്.
അങ്ങനെയല്ലയെന്ന് അവര്‍ക്കുതന്നെ അറിയമായിരുന്നു.
പിന്നെന്തിന്?
അക്കാര്യത്തില്‍ ദുരൂഹതയുണ്ട്!
മുസ്ലിം സമൂഹത്തിന് ആശങ്കയില്ല,ഈഴവര്‍ക്ക് ആശങ്കയില്ല,കേരളത്തിലെ 98% ജനങ്ങള്‍ക്കും ആശങ്കയില്ല.
കാരണം ഏറെ ജനോപകാരപ്രദമാണ് ഏകജാലക സംവിധാനം.
ആരാ എതിര്‍ത്തത്?
ഒരു പിടി പാതിരിമാര്‍..
ആരോട് ആലോചിച്ചിട്ട്?
സ്വന്തം നിലയ്ക്ക്!
അവരുടെ ഈ തീരുമാനം ക്രിസ്ത്യന്‍ സമൂഹം അംഗീകരിക്കുന്നില്ല.വേണമെങ്കില്‍ സര്‍വ്വെ നടത്തിനോക്കൂ..
രഹസ്യ അജണ്ടകള്‍ വച്ച് പ്രവര്‍ത്തിക്കുന്ന ഈ ‘സമുദായ വിരുദ്ധരെ ‘ കുഞ്ഞാടുകള്‍ തന്നെ കൈകാര്യം ചെയ്യണം!
ഇന്ന് വീണ്ടും പ്രഖ്യാപനം–
ഹൈക്കോടതി വിധിക്കെതിരെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അപ്പീല്‍ പോകുമത്രെ!
സര്‍ക്കാര്‍ ,എയിഡഡ് സ്കൂളുകളില്‍ +1 പ്രവേശനം ഉടനെ നടക്കില്ലന്ന് പ്രചരിപ്പിച്ച് അണ് എയിഡഡില്‍ പ്രവേശനം തകൃതിയായി നടക്കുന്നു.ചില എയിഡഡിലും മാനേജുമന്റ് ക്വാട്ട എന്നൊക്കെ പറഞ്ഞ് താല്ക്കാകിക അഡ്മിഷന് നല്കി തുടങ്ങി.പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ അച്ചന്മാര് പാരയും വച്ചു..!(പാറശ്ശാല ഒരു സ്കൂളില്‍ ക്ലാസ് തുടങ്ങിയെന്നാണ് അറിയാന്‍ കഴിഞ്ഞത്!)
+1 പ്രവേശനം അനന്തമായി നീട്ടിക്കൊണ്ടുപോയി ,സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോയെന്നാണ് ഈ ‘വിശുദ്ധന്മാര്’ നോക്കുന്നത്!
കഷ്ടം………..!!!!!!
കാലം മാറിയത് ഇവര്‍ അറിയുന്നില്ല.
കേരളീയരുടെ ക്ഷമയ്ക്കും ഒരതിരുണ്ടെന്ന് ഇവരറിയണം.
നല്ലവരായ ക്രിസ്ത്യന്‍ സമൂഹം ഉറക്കെ ശബ്ദിക്കണം;ഇവര്‍ക്കെതിരെ!
‘കോടതി മാനിയ’ പിടിപെട്ട ഇവരെ കേരളത്തിന് ആവശ്യമുണ്ടോ?
വ്യവഹാരം നടത്തി മുടിഞ്ഞുപോയ തറവാടുകളുള്ള നാടാണിത്.പാവം വിശ്വാസിയുടെ പണമെടുത്ത് ധൂര്‍ത്തടിക്കാന്‍ ഇവര്‍ക്കെന്തവകാശം???