സ്വാമി അരൂപാനന്ദയുടെ സങ്കടങ്ങള്‍ അഥവാ വെളിപാടുകള്‍

മാതാ അമൃതാനന്ദമയീ മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ വികാരവിവശനായി ആത്മഗതങ്ങള്‍ കോറിയിട്ടത്‌ കാണണമെങ്കില്‍ 28/5/2008 ലെ മാതൃഭൂമി പത്രത്തിന്റെ നാലാം പേജ്‌ കാണുക.

സന്തോഷ്‌ മാധവനും ഭദ്രാനന്ദനും മറ്റും കള്ളന്മാര്‍,ഞങ്ങള്‍ കുറെപ്പേര്‍ യോഗ്യന്മാര്‍ എന്ന് മാലോകരെ അറിയിക്കുകയാണ്‌ ഇപ്പോഴത്തെ പ്രത്യക്ഷപ്പെടലിന്റെ ഉദ്ദേശ്യം!

“കണ്ണുണ്ടായാല്‍ പോരാ,കാണണം”-എന്നാണ്‌ സ്വാമി സന്ദേശത്തിന്റെ പേര്‌.

എന്താ കാണേണ്ടത്‌?

ഞങ്ങള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?

അമ്മ ലോകമെമ്പാടും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?

എല്ലാം കാണുന്നുണ്ട്‌,കേള്‍ക്കുന്നുമുണ്ട്‌!

നല്ല കാര്യങ്ങള്‍…

തങ്ങളെ ന്യായീകരിക്കാന്‍ ആള്‍ ദൈവങ്ങളെ ഒരിക്കലും അംഗീകരിക്കാത്ത ശ്രീശങ്കരനേയും ചട്ടമ്പി സ്വാമികളെയും ശ്രീനാരായണഗുരുവിനെയും കൂട്ടുപിടിക്കേണ്ടിയിരുന്നില്ല!!

കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തെക്കുറിച്ചോ ജനകീയ മുന്നേറ്റങ്ങളെക്കുറിച്ചോ സ്വാമിക്ക്‌ ഒന്നും അറിയില്ല.

കേരള ചരിത്രം സ്വാമി രേഖപ്പെടുത്തുന്നു-

‘നമ്മുടെ കൊച്ചുകേരളത്തിനെ അന്യസംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും ആദരപൂര്‍വ്വം സ്മരിക്കുന്നെങ്കില്‍, അതിവിടെ ശ്രീശങ്കരനും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ഉണ്ടായതുകൊണ്ടാണ്‌.ഇന്നു മലയാള നാടിനെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നെങ്കില്‍ അത്‌ ജാതിമതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കതീതമായി ,ശുദ്ധമായ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി അമ്മ നിലകൊള്ളുന്നതുകൊണ്ടാണ്‌.ഐക്യരാഷ്ട്രസഭയുടെ അകത്തളം വരെ മലയാള ഭാഷയെ അമ്മ എത്തിച്ചില്ലേ?’

എങ്ങനെയിരിക്കുന്നു ചരിത്രം?

സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംഭാവനയോ?
ഹേയ്‌ അതെന്തോന്നു സാധനമാാാ……..

ചരിത്രത്തെ ആത്മീയതകൊണ്ട്‌ ഹൈജാക്ക്‌ ചെയ്യുന്നത്‌ ഇങ്ങനെയാണ്‌!

അമ്മയില്ലായിരുന്നുവെങ്കില്‍ കേരളം നിലനില്‍ക്കുമായിരുന്നോ?

പരമശിവനും മഹാവിഷ്ണുവും ശ്രീകൃഷ്ണനും അയ്യപ്പനും ദുര്‍ഗ്ഗയും മറ്റും മറ്റും അമ്മയോളം വരുമോ?
അതാണ്‌ സ്വാമിയുടെ ചോദ്യത്തിന്റെ പൊരുള്‍..

മേല്‍പ്പറഞ്ഞ ദൈവങ്ങള്‍ ആശുപത്രി നടത്തിയിട്ടുണ്ടോ?
സ്വാശ്രയ കോളേജുകള്‍ നടത്തിയിട്ടുണ്ടോ?

ഇല്ലേയില്ല…..

സ്വാമി തുടരുന്നു–

‘ഇവരുടെ ശ്രദ്ധയും ആത്മാര്‍ത്ഥതയുമൊക്കെ ഉരുള്‍പൊട്ടലും ഭൂകമ്പവും സുനാമിയും വെള്ളപ്പൊക്കവും താണ്ഡവമാടിയപ്പോള്‍ എവിടെയായിരുന്നു?
അന്ന് ചങ്കുപൊട്ടികരഞ്ഞവരുടെ ‘—

സ്വാമിയുടെ സെന്റിമെന്‍സിന്‌ നമോവാകം!

ദുരന്തങ്ങളും ദുരിതങ്ങളും ഉണ്ടായപ്പോള്‍ എല്ലാം മറന്ന് എല്ലാവരും രംഗത്തുണ്ടായിരുന്നു.ആരാണ്‌ മാറിനിന്നത്‌?ആടിനെ പട്ടിയാക്കരുത്‌ സാമി….

അമ്മ നല്‍കിയ വന്‍ സാമ്പത്തിക സഹായമായിരിക്കും സ്വാമിയുടെ മനസ്സില്‍-

തുക നല്‍കിയത്‌ നല്ല കാര്യം.

പക്ഷെ അത്‌ എവിടെ നിന്ന് ലഭിച്ചു എന്നതിന്‌ ഇന്നും ഉത്തരമില്ല.

ദാനം തരുന്നവന്റെ കൈയും മനസ്സും ശുദ്ധമായിരിക്കണമെന്നുള്ളത്‌ പഴയൊരു പ്രമാണമാണ്‌.

കോടികള്‍ വെറുതെ വന്നു വീഴുന്ന എന്തു ബിസിനസാണ്‌ അമൃതാനന്ദമയീ മഠം നടത്തുന്നത്‌?

‘വരവു ചെലവു കണക്കുകള്‍ ഗവണ്മെന്റിനെ അറിയിക്കുന്നു എന്ന് സ്വാമി-
ഇല്ലെന്ന് സര്‍ക്കാര്‍!

സാധാരണക്കാരന്‍ സംശയാലുവാകുന്നത്‌ ഇവിടെയാണ്‌.

എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ആള്‍ദൈവങ്ങള്‍ ജനക്ഷേമത്തിന്‌ ഇവ കൂടിചെയ്യണം.

1.പ്രകൃതി ദുരന്തങ്ങളെ തടയണം.ചുരുങ്ങിയ പക്ഷം ഒരു മാസത്തിന്‌ മുന്‍പ്‌ വിവരം നല്‍കണം.

2.ആശുപത്രികള്‍ എന്തിന്‌?മന്ത്രം പറഞ്ഞ്‌ രോഗം മാറ്റണം
3.ഇന്ത്യയെ വികസിത രാജ്യമാക്കണം

കഴിയുമോ?

സാധാരണക്കാരന്റെ ചോദ്യമിതാണ്‌.

ശുഭം.

Advertisements

15 thoughts on “സ്വാമി അരൂപാനന്ദയുടെ സങ്കടങ്ങള്‍ അഥവാ വെളിപാടുകള്‍

 1. കുറച്ച് ഐക്കണ്‍ ആത്മീയ താരങ്ങള്‍ കേരളത്തിനുണ്ട്, മറ്റു ഒളിച്ചോടിപ്പോയവരും, ഇനിയോടാന്‍ പോകുന്നവരും ലേലം കാത്തു കിടക്കുകയാണ്.

 2. എല്ലാ ആസാമിമാരേും തൂത്തുവാരി ഒരരിക്കാക്കണം. എന്നാലേ കേരളം രക്ഷപ്പെടൂ…

 3. Well, I am not a follower Amrithanandamayi. Neverthless, I would like to bring here, what happens the unaccounted money dumping in Churches and mosque of Kerala?

  In a democratic country the law should be applicable to all the religion and all the citizens in equal weightage.

  Money, comes out of temple are being used for the development of the nation, whereas what happens to the fund poured in other reilgious places?

  Why the so called DYFI or any other organisation is not raising their voice for this simple and understandable discrimination?

 4. – Good article. If there is money, any person with some administrative skills can do “social service”. Remember, the money is not taken from their pocket!

  – Read the following articles in Malayalam to remove myths about money from temples:
  http://puthunireekshanam.blogspot.com/2008/04/yes-temples-are-public-property.html

  http://puthunireekshanam.blogspot.com/2008/04/2.html

  http://puthunireekshanam.blogspot.com/2008/04/blog-post_20.html

 5. കുമാറിന് ഒരു തെറ്റിദ്ധാരണ ഉണ്ടായതുപോലെ തോന്നുന്നു.
  മതങ്ങള്‍ക്കെതിരെ അല്ല ഞാന്‍ സംസാരിക്കുന്നത്.
  ആള്‍ ദൈവങ്ങള്‍ക്ക് മുന്നില്‍ സമ്പത്ത് കുമിഞ്ഞ് കൂടുന്നതെങ്ങനെ?അതാണ് അന്വേഷിക്കേണ്ടത്!
  ശ്രീവല്ലഭന്‍ പറഞ്ഞതുപോലെ സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള പണം സ്വന്തം പോക്കറ്റില്‍ നിന്ന് എടുക്കുന്നതല്ല.
  യഥാര്‍ത്ഥ ദൈവങ്ങളെക്കാള്‍ വിശ്വാസ്യത ഇവര്‍ക്ക് എങ്ങനെ ഉണ്ടായി?
  ഇതൊക്കെ അന്വേഷിക്കപ്പെടേണ്ടതാണ് എന്ന് ഞാന്‍ കരുതുന്നു.
  ഫസലിനും സജിത്തിനും കുമാറിനും ശ്രീവല്ലഭനും നന്ദി…

 6. Nice post……man….. Even I use to wonder from where did these people get that much of money to give out like this????? They can’t be said Sanyaasis…….. Sanyaasis aren’t greedy towards money………They only look for their daily bread…….These SOB’s are cheating all the people with their “Charities” which they do……… I have read in another blog(I don’t remember the Blog) about the murders which have occured in the past related to Amrithaananda Mayi Math…. There hasn’t been any enquiry in relation to that……………… That is because of their money power………..

 7. നന്ദി സൂരജ്..
  ലിങ്ക് എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.
  ശക്തമായ പൊതുജനാഭിപ്രായം ഉയരേണ്ടീരിക്കുന്നു.

 8. ഈ പത്രം എന്തുകൊണ്ടാണ് മണിച്ചന് ഇങ്ങനെ ഒരു അവസരം കൊടുക്കാതിരുന്നത് എന്നാണ് എന്റെ സംശയം. സുധാമണിയുടെ അത്രയും ഇല്ലെങ്കിലും അദ്ദേഹവും ഒരു വലിയ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു എന്നാണ് കേട്ടത്.

 9. മാതൃഭൂമിയെ സംഘപരിവാറിന്റെ ജിഹ്വയാക്കാന്‍ ശ്രീ.ഗോപാലകൃഷ്ണന്‍ പെടാപാടുപെടുകയാണ്.
  അമ്മ ഇപ്പോള്‍ മാതൃഭൂമിയുടെ ഉറ്റ ബന്ധുവാണ്.
  എല്ലാം കാത്തിരുന്നു കാണാം..

 10. ഷിബുവിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
  ആള്‍ ദൈവങ്ങളെക്കുറിച്ച് വിശദമായി എഴുതിയിരിക്കുന്നു.

 11. വനിതാ കമ്മിഷന്‍ എന്തു ചെയ്യണമായിരുന്നു?

  എന്റെ ഈ പോസ്റ്റും, മറ്റ് മിക്ക പോസ്സ്റ്റ് കളും ചിന്ത.കൊം ഒഴികെ ഒരു അഗ്രിഗറ്ററും കാണിക്കുന്നില്ല..

  വായിക്കുമല്ലോ?

  http://kapatanmar.blogspot.com/2008/06/blog-post_9083.html

  സജി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w