ഉരകല്ല് -വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുകയാണിവിടെ..

       

   വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്‌.—വാല്യം-1

===============================

മൂര്‍ത്തിയുടെ പോസ്റ്റ്‌-വിദേശ പണം ലഭിക്കുന്ന സംഘടനകള്‍..
———————————————————–

ആത്മീയ സംഘടനകള്‍ക്ക്‌ ലഭിക്കുന്ന വിദേശ ഫണ്ടിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഈ ബ്ലോഗില്‍ നിന്ന് വായിക്കാം.

 

ആത്മീയ വ്യവസായത്തിന്‌ ഇന്ത്യയിലേക്ക്‌ ഏറ്റവും കൂടുതല്‍ പണം അയയ്ക്കുന്നത്‌ അമേരിക്കയാണ്‌.തങ്ങള്‍ക്ക്‌ നേട്ടമില്ലാത്ത ഒരു കാര്യത്തിനും അമേരിക്ക ഇന്നുവരെ ഡോളര്‍ ചെലവാക്കിയിട്ടില്ല എന്നത്‌ ചരിത്രം!

ഈ പണം കൊണ്ട്‌ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നത്‌?
ആര്‍ക്കും അതിന്‌ ഉത്തരമില്ല.

 

1984 ല്‍ സന്നദ്ധ സംഘടനകളെക്കുറിചും ഫണ്ടിംഗിനെക്കുറിച്ചും ശ്രീ.പ്രകാശ്‌ കാരാട്ട്‌ എഴുതിയ പഠനവും ഇവിടെ നിന്നും വായിക്കാം.

വളരെ വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ മൂര്‍ത്തിയുടെ ശീലമാണ്‌.

   

 www.moorthyblog.blogspot.com

******************************************************************

+2 മാര്‍ക്കിനും എണ്ട്ര്ന്‍സിനും തുല്യ പരിഗണന
——————————————-

എന്‍ട്രന്‍സ്  പരിഷ്കരണ കമ്മറ്റിയുടെ ഈ തീരുമാനം ഏറ്റവും സ്വാഗതാര്‍ഹമാണ്‌.

-ചോദ്യങ്ങള്‍ മലയാളത്തിലും ഉണ്ടാകും.

-ഓരോ വര്‍ഷവും പുതിക്കിക്കൊണ്ടിരിക്കുന്ന ക്വസ്റ്റ്യന്‍ ബാങ്കില്‍ നിന്നുള്ള ചോദ്യങ്ങളാകും ഉപയോഗിക്കുക

-വിവിധ സിലബസുകളിലെ മാര്‍ക്ക്‌ ഏകീകരിക്കും

 

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ ഗുണകരമാണ്‌ ഈ നിര്‍ദ്ദേശം.            

                     

(ഈ വര്‍ഷത്തെ മെഡിക്കല്‍ എണ്ട്രന്‍സിലെ ആദ്യത്തെ 1000 റാങ്കുകാരില്‍ സി.ബി.എസ്‌.ഇ. സി ക്കാരോപ്പം കേരള സിലബസുകാരുമുണ്ട്‌!)
******************************************************************

ഒരു അറുബോറന്‍ പൈങ്കിളി….
—————————–

സേതുലക്ഷ്മിയുടെ ‘അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്‌‘ എന്ന കഥ വായിക്കൂ-നിങ്ങള്‍ക്ക്‌ കഥകളോട്‌ വൈരാഗ്യം തോന്നും!

കാക്കത്തൊള്ളായിരം പ്രാവിശ്യം ആവിഷ്കരിക്കപ്പെട്ട പ്രമേയം യാതൊരു പുതുമയുമില്ലാതെ വീണ്ടും..

നായികയും നായകനും കോളേജില്‍ വച്ച്‌ അവിചാരിതമായി കണ്ടുമുട്ടുന്നു.ദരിദ്രനായ നായകനെ അവള്‍ സഹായിക്കുന്നു…പിന്നെ അനിവാര്യമായ പ്രണയം…

ഒടുവില്‍ നായികയുടെയും കുടുംബത്തിന്റേയും ആത്മഹത്യ….ശുഭം!

 

സേതുലക്ഷ്മി കൂടുതല്‍ നല്ല കഥകള്‍ വായിക്കാന്‍ ശ്രമിക്കേണ്ടീരിക്കുന്നു -എന്ന് വിദൂഷകന്‍.
     www.sethulakshmi.wordpress.com

********************************************************************

അപ്രതീക്ഷിതമായി ഒരു നല്ല കഥ വായിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ്‌ ഞാന്‍.കഥയുടെ  പേര് “ടിഫിന്‍ കാരിയര്‍.“

ടിഫിന്‍ കാരിയര്‍
———————–

പുതുമയാര്‍ന്ന പ്രമേയവും അവതരണവും ഈ കഥയെ മികച്ചതാക്കുന്നു.

വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ചിട്ടുള്ള കുറെപ്പേര്‍ ഒരാഴ്ചത്തെ വാസത്തിന്‌ ഒരു വെളുത്ത വീട്ടില്‍ എത്തിച്ചേരുന്നു.കുശലാന്വേഷണത്തിനും കുളിയ്ക്കും ശേഷം അവര്‍ തങ്ങള്‍ക്കുള്ള ടിഫിന്‍ കാരിയറുമെടുത്ത്‌ അനുവദിച്ചിട്ടുള്ള മുറികളിലേക്ക്‌ പോയി.

പത്തുതട്ടുള്ള ടിഫിന്‍ കാരിയര്‍-ഒടുവിലത്തെ തട്ടില്‍ ഒരു കൈത്തോക്കും കുറിപ്പും!അതിഥികളില്‍ ആരോ ഒരാള്‍ തോക്ക്‌ ആവിശ്യപ്പെട്ടിരുന്നു -എന്നായിരുന്നു ആതിഥേയന്റെ ആ കുറുപ്പില്‍.

അതോടുകൂടി അവരുടെ മന:സമാധാനം തകരുന്നു.ഭയത്തിന്റെ കാര്‍മേഘം അവരെ പൊതിഞ്ഞു.

മനുഷ്യപ്രകൃതത്തെയും ഭയം എന്ന വികാരത്തെയും നന്നായി അപഗ്രഥിക്കുന്നു ഈ കഥ.
ആധുനിക ഇന്ത്യന്‍ അവസ്ഥയൊക്കെ ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്‌.ഒന്നിലേറെ മാനങ്ങളുണ്ട്‌ ഈ കഥയ്ക്ക്‌.

എല്ലാ ബ്ലോഗര്‍മാരും ഈ കഥ വായിച്ചിരിക്കേണ്ടതാണ്‌.

    www.chinthukal.blogspot.com

***********************************************************

എം.ഇ.എസ്സിന്റെ നിലപാട്‌ പ്രശംസനീയം.
————————————

+1 പ്രവേശനത്തിന്‌ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ ന്യൂനപക്ഷ മാനേജുമെന്റുകളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് എം.ഇ.എസ്‌ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.വിദ്യാര്‍ത്ഥിപ്രവെശനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മെരിറ്റ്‌ സീറ്റ്‌ പ്രവേശനത്തിനുള്ള പട്ടിക മാത്രമാണ്‌ സര്‍ക്കാര്‍ തയ്യാറാക്കുന്നതെന്നും എം.ഇ.എസ്‌ വിശദീകരിച്ചു.ഇത്‌ പ്രവേശനനടപടി സുതാര്യമാക്കുകയേയുള്ളു.
(കടപ്പാട്‌.ദേശാഭിമാനി,24/05/2008) 

 

 

*******അവരും കൂടെയില്ല.ഡീക്കന്‍ സായ്പും സ്വന്തം ചാവേര്‍ ജോര്‍ജുകുട്ടിയും മറ്റും ഇനി എന്തു ചെയ്യും?
****************************************************************

ഇട്ടിയും കോലും(കണ്ണൂരാന്‍)
—————————

തിരുവനന്തപുരത്ത്‌ ‘കുട്ടിയും കോലും’ എന്നറിയപ്പെടുന്ന നാടന്‍ കളിയെക്കുറിച്ചാണ്‌ കണ്ണൂരാന്റെ ഇത്തവണത്തെ പോസ്റ്റ്‌.

പഴയകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക്‌ ഈ പോസ്റ്റ്‌ സാധ്യമാക്കുന്നു.ക്രിക്കറ്റും മറ്റും അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത്‌ പഴയ കളികളെക്കുറിച്ച്‌ ആരോര്‍ക്കാന്‍?

ഇത്തരം വിനോദങ്ങളെക്കുറിച്ച്‌ പുതിയ തലമുറയ്ക്കറിയില്ല.അറിയാവുന്ന രക്ഷകര്‍ത്താക്കള്‍ പറഞ്ഞുകൊടുക്കുകയുമില്ല;പഴയതിനൊന്നും സ്റ്റാറ്റസില്ലത്രെ!

നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണിത്‌.മറ്റ്‌ എന്തുമാകുന്നതിന്‌ മുന്‍പ്‌ മലയാളിയാകണം…കേരളീയനാകണം!

 

കളിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.കണ്ണൂരാന്‌ നന്ദി.

   www.kannuran.blogspot.com

************************************************************* 

ഭക്ഷ്യക്ഷാമം നേരിടുന്ന സന്ദര്‍ഭമാണല്ലോ?

മലയാളികള്‍ പണ്ടെന്നോ തള്ളിക്കളഞ്ഞ മരിച്ചീനി,ചക്ക മുതലായവ വീണ്ടും ചര്‍ച്ചയാകുന്നു.

ചക്ക-‘നല്ലത് നായ്ക്കും വേണ്ട’
————————-

ചക്കയെക്കുറിച്ചുള്ള പോസ്റ്റുമായി കേരള ഫാര്‍മര്‍ എത്തിയിട്ടുണ്ട്‌.

ചക്കയില്‍ ധാരാളം വൈറ്റമിനുകളുണ്ട്‌.അത്‌ പലര്‍ക്കും അറിയില്ല എന്നതാണ്‌ സത്യം.

ദിവസങ്ങളോളം ചക്കചുള കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.
ഇക്കാര്യങ്ങളൊക്കെ വളരെ വിശദമായി കേരള ഫാര്‍മര്‍ വിവരിച്ചിരിക്കുന്നു.

‘നാടു മറന്നാലും മൂട്‌ ‘-മറക്കാത്തവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റാണിത്‌.

   www.agrinews.wordpress.com

 

ചക്ക കൊണ്ട്‌ ധാരാളം സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാന്‍ കഴിയും.പാചകം ചെയ്യേണ്ട വിധം ലളിതമായി വവരിക്കുന്ന ഒരു പുസ്തകം വായിച്ചതോര്‍ക്കുന്നു.
ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പുമന്റ്‌,തിരുവനന്തപുരമാണ്‌ പുസ്തകത്തിന്റെ പ്രസാധകര്‍ എന്ന് തോന്നുന്നു.
********************************************************** 

മനോജിന്റെ വ്യഥകള്‍-സ്കൂള്‍ അധ്യാപകര്‍ക്ക്‌ യോഗ്യതാപരീക്ഷ ആവശ്യമോ?
—————————————————————–

ദീപിക പത്രം എഴുതിയ മുഖപ്രസംഗമാണ്‌ മനോജിന്‌ ഇപ്പോള്‍ വ്യഥ ഉണ്ടാക്കിയിരിക്കുന്നത്‌.

 

വിദ്യാഭ്യാസ രംഗത്തെ കോഴയെക്കുറിച്ച്‌ അദ്ദേഹം വിശദീകരിക്കുന്നു.
ന്യൂനപക്ഷത്തിന്റെ പേരും പറഞ്ഞ്‌ സര്‍ക്കാരിനെ കണ്ണുരുട്ടി പേടിപ്പിക്കുന്നവരെ നിലയ്ക്ക്‌ നിര്‍ത്തേണ്ടതാണ്‌.

നല്ല പോസ്റ്റ്‌ ആണ്‌.വായിച്ചു കഴിയുമ്പോള്‍ മനോജിന്റെ വ്യഥ നമ്മുടേതുമായിത്തീരുന്നു.

    

     www.vyathakal.blogspot.com

************************************************* 

 മഴ (സ്വപ്നലോകം)

——————–

 

അനുവിന്റെ ‘മഴ’ -നമ്മെ സ്പര്‍ശിക്കുന്നേയില്ല.

സ്കൂളുകളില്‍ നടത്തുന്ന കവിതാരചന മത്സരത്തിലെ കവിത ഉയിര്‍ത്തെഴുന്നേറ്റ അനുഭവം…

‘ഇടിയും മിന്നലുമ്മെന്നില്‍ ഭീതി നിറച്ചു’-എന്നാണ് ആദ്യ വരി.

                                  ———

കവിത വായിച്ചു തീരുമ്പോഴും ആ ഭീതി വിട്ടകലുകയില്ല!

 

കവിത എഴുതണമെന്ന മോഹം മാത്രം പോര എന്ന് വിദൂഷകന്‍.

     www.aathmanombarangal.blogspot.com

************************************************************* 

 

ഭൂമി-നജി

———

 

മാത്സര്യത്തിന്റെയും അഹന്തയുടെയും അന്ത്യമിങ്ങനെ-

   “കിളച്ചു കിളച്ചൊടുവില്‍

     ഒരു കണ്ണീര്‍ തടം

   മാത്രം കാണുന്നു.”

 

തിരക്കുപിടിച്ച് എങ്ങോട്ടോ പായുകയാണ് നാം.നേട്ടങ്ങള്‍ തേടിയാണ് ഓടുന്നത്.

    “ നിധി തേടിയായിരുന്നുവല്ലോ

     താഴ്ചയിലേക്ക്

    ഞങ്ങള്‍ കുഴിച്ചിറങ്ങിയത്.”

ജന്മം മുഴുവനുള്ള കര്‍മ്മമായിരുന്നു അത്.പലരും തളര്‍ന്നു മറഞ്ഞു.

ഒടുവില്‍ ആഴങ്ങളിലെത്തിയവര്‍ക്ക് ലഭിച്ചതോ-‘ഒരു കണ്ണീര്‍ തടം”

നല്ല വായനാനുഭവം പ്രദാനം ചെയ്യുന്ന കവിത.നന്ദി നജി.

 

   www.nattuvazhiyil.blogspot.com

*****************************************************

അറിയിപ്പ്-അടുത്ത ഞായറാഴ്ച കൂടുതല്‍ നിരൂപണങ്ങളുമായി എത്തും.

               പ്രതികരണങ്ങള്‍ അറിയിക്കാന്‍ മറക്കില്ലല്ലോ…

              എന്റെ മറ്റ് ബ്ലോഗുകള്‍-

                                         www.urakallu.wordpress.com

  

                                        www.vidushakan1.blogspot.com

*****************************************************************

 

Advertisements

7 thoughts on “ഉരകല്ല് -വിദൂഷകന്റെ ബ്ലോഗ്‌ നിരൂപണം.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുകയാണിവിടെ..

  1. നന്നായിരിക്കുന്നു. ഒരു Quick Refference ആയി ഉപയോഗിക്കാം
    താങ്കളുടെ ഈ പോസ്റ്റ്.
    Please try to change the template or letter font.

  2. പ്രിയ രണ്‍ജിത്ത്,
    അഭിപ്രായം പരിഗണിച്ച് ടെമ്പ്ലേറ്റ് മാറ്റിയിരിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w