വിദ്യാഭ്യാസ കച്ചവടക്കാര്‍ മുറ്റത്ത്‌-ചാട്ടവാറുമായി ക്രിസ്തുവെത്തുമോ?

+1 പ്രവേശനം ഏകജാലാകം വഴി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട്‌ ഏതാനും പേര്‍ ഹൈക്കോടതിയില്‍ എത്തിയിടുണ്ട്‌.

 

കഴിഞ്ഞ വര്‍ഷം ഈ രീതിയിലാണ്‌ തിരുവനന്തപുരം ജില്ലയില്‍ +1 പ്രവേശനം പൂര്‍ത്തിയായത്‌.ഒരു പുതിയ സംവിധാനം വരുമ്പോള്‍ ഉണ്ടാകാവുന്ന ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നത്‌ സത്യമാണ്‌.പക്ഷേ,പ്രവേശനം കൃത്യമായി സംവരണവും മെരിറ്റും അടിസ്ഥാനമാക്കിയായിരുന്നു.രക്ഷാകര്‍ത്തക്കളും കുട്ടികളും വളരെ ആവേശത്തോടെയാണ്‌ പുതിയ രീതിയെ സ്വീകരിച്ചത്‌.

അന്നും ചെറിയ ചില മുറുമുറുക്കലുകള്‍ ചിലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.സര്‍ക്കാര്‍ അതത്ര കാര്യമാക്കിയില്ല.

ഈ വര്‍ഷം സംസ്ഥാനമൊട്ടുക്ക്‌ ഏകജാലകം വരുന്നു എന്നറിഞ്ഞപ്പോള്‍ ചിലര്‍ വെറളി പിടിച്ച്‌ പിച്ചും പേയും പറഞ്ഞു നടന്നു.ജനങ്ങള്‍ അതൊന്നും ശ്രദ്ധിച്ചില്ല.സമരാഹ്വാനവും പദയാത്രയും നടത്തി നോക്കി.രക്ഷയില്ല.

പശ്ചാത്തല സംഗീതവുമായി മാണിയും പണിക്കരും കുഞ്ഞാലിയും വന്നു!ജനം മിണ്ടിയില്ല.ഇളിഭ്യരായി സ്വന്തം മാളങ്ങളിലൊളിച്ചു.

ഒടുവില്‍ ചിലര്‍ കോടതില്‍ എത്തിയിരിക്കുകയാണ്‌.അവര്‍ ആരൊക്കെയാണ്‌?–

 

 1.ചങ്ങനാശ്ശേരി അതിരൂപത

  2.ഇടുക്കി രൂപത കോര്‍പ്പറേറ്റ്‌ എജ്യൂക്കേഷന്‍ ഏജന്‍സി ഡയറക്ടര്‍മാര്‍

  3.കോട്ടയം മൗണ്ട്‌ കാര്‍മല്‍ ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്റ്‌ ശ്രീ.സെബാസ്റ്റ്യന്‍ കുര്യന്‍

  4.+1 വിദ്യാര്‍ത്ഥി എബി.കെ.എബ്രഹാം

 കൊച്ചച്ചന്മാരും പിണിയാളന്മാരും കൂടെകൂട്ടിയിരിക്കുന്ന്ത്  പാലുകുടി മാറാത്ത ‘ +1 വിദ്യാര്‍ത്ഥിയേയാണ്!!!

മേല്‍ക്കോടതികളില്‍ കേസ്‌ നടത്താനുള്ള പണം പി.റ്റി.എ പ്രസിഡന്റിനും +1 വിദ്യാര്‍ത്ഥിക്കും എവിടെ നിന്നും ലഭിച്ചു?അവരുടെ കുടുംബ പശ്ചാത്തലവും മറ്റും വിശദമായി അന്വേഷിക്കാന്‍ കോടതി ഉത്തരവിടേണ്ടീരിക്കുന്നു!
(കഴിഞ്ഞവര്‍ഷം +2 പാഠപുസ്തകങ്ങല്‍ക്കെതിരെ ലക്ഷങ്ങള്‍ മുടക്കി മേല്‍ കോടതികളില്‍ പോയി സ്റ്റേ വാങ്ങിയത്‌ രണ്ട്‌ +2 വിദ്യാര്‍ത്ഥികളാണ്‌!നമ്മുടെ നാടിന്റെ ഒരു പുരോഗതിയേ !)

—————————-

കോടതി കയറിയത്‌ എന്തിന്‌?
——————————

കമ്മ്യൂണിറ്റി ക്വാട്ട,മാനേജുമന്റ്‌ ക്വാട്ട എന്നിവ ഒഴിവാക്കിയാണ്‌ ഏകജാലക പ്രവേശനം.പിന്നെയെന്തിന്‌ ഇവര്‍ ആശങ്കപ്പെടുന്നു?മറ്റ്‌ സീറ്റുകളിലെ കോഴ തന്നെ പ്രശനം! അതായത്‌ കാര്യം രൂപ ത തന്നെ!(രൂപ…..താ =രൂപത എന്ന് വിദ്യാഭ്യാസ മന്ത്രി.)

വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക്‌ കോടതികളെ നല്ല വിശ്വാസമാണ്‌.

തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുന്നതാണ്‌ അഭികാമ്യം.
ചില ജഡ്ജിമാരെക്കുറിച്ച്‌ നല്ലതല്ല പറഞ്ഞുകേള്‍ക്കുന്നത്‌!

ന്യൂനപക്ഷ കമ്മീഷന്‍ എന്നു പറഞ്ഞ്‌ ചിലരൊക്കെ കറങ്ങി നടക്കുന്നതും വിദൂഷകന്‍ കാണുന്നു.അതില്‍ ‘തമ്പു വിദ്വാന്‍’ വ്യാജ ബിരുദധാരിയാണത്രെ!

ആകപ്പാടെപറഞ്ഞാല്‍ ജനനന്മ എങ്ങനെയെക്കെയോ അട്ടിമറിക്കപ്പെടുന്നു എന്ന് സാരം.അതില്‍ വിദൂഷകന്‍ നിര്‍വ്യാജം ഖേദിക്കുന്നു.

ഹലോ നിങ്ങള്‍ക്കൊന്നും പറയാനില്ലേ?  

Advertisements

10 thoughts on “വിദ്യാഭ്യാസ കച്ചവടക്കാര്‍ മുറ്റത്ത്‌-ചാട്ടവാറുമായി ക്രിസ്തുവെത്തുമോ?

 1. “തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുന്നതാണ്‌ അഭികാമ്യം.” അതായത് ഞങ്ങള്‍ക്ക് തോന്നുന്നതുപോലെ ചെയ്യും ആരും ചോദിക്കരുതെന്ന്. അല്ലേ വിദൂഷകാ….

  അറിയാന്‍ വയ്യെങ്കില്‍ ചിലതു പറഞ്ഞു തരാം. ഭാരതത്തില്‍ കോടതിയല്ല, ജനപ്രതിനിധി സഭകളല്ല, സമുദായങ്ങളല്ല, മതങ്ങളല്ല, മാധ്യമങ്ങളല്ല ഭരണഘടനയാണ് ഏറ്റവും ഉന്നതം.
  അതായത് ഭരണഘടനയെ ചോദ്യം ചെയ്യാന്‍ ഭരണഘടന നിലവിലിരിയ്ക്കുന്നിടത്തോളം കാലം സാധ്യമല്ല. ഇനി ഭരണഘടനയെത്തന്നെ മാറ്റിക്കളയാം എന്നു കരുതിയാല്‍ അതത്ര എളുപ്പവുമല്ല. ഭരണഘടന രാജ്യത്തിന്റെ മനസാക്ഷിയാണെന്നു പറയാം.

  ഈ ഭരണഘടനയ്ക് അനുസരിച്ച് ഭരിച്ചുകൊള്ളാം എന്നൂ പറഞ്ഞാണ് താങ്കള്‍ ആരെയാണൊ പിന്‍‌താങ്ങുന്നത് അവരൊക്കെ അധികാരത്തില്‍ കയറിയിട്ടൂള്ളത്. ആ ഭരണഘടനയ്ക്ക് അനുസരിച്ചല്ലാത്ത നിയമങ്ങളോ നയങ്ങളൊ രാജ്യത്ത് ഉണ്ടാവാന്‍ പാടില്ല.

  ഏതു ജനപ്രതിനിധിസഭയ്ക്കും ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്നുകൊണ്ട്, ഭരണഘടന അവര്‍ക്കു കൊടൂത്തിരിയ്ക്കുന്ന അധികാരങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് നിയമങ്ങള്‍ ഉണ്ടാക്കുവാന്‍ അവകാശമുണ്ട്. അഥവാ ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു നിയമത്തിന് സാധുതയില്ല.
  (ഭരണഘടനാ വിരുദ്ധര്‍ രാജ്യുത്തിനു പുറത്തു പോവുക.)

  ജനപ്രതിനിധി സഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസരിച്ചാണോ എന്നു തീരുമാനിയ്ക്കുന്നത് കോടതിയാണ്. അഥവാ ഭരണഘടനയെ വിശദീകരിയ്ക്കുന്നത് കോടതിയാണ്.

  സര്‍ക്കാരിന്റെ നയങ്ങളും കാര്യ പരിപാടികളും ഭരണഘടനയ്ക്ക് അനുസരിച്ചാണോ എന്ന് ചിലര്‍ക്ക് സംശയം തോന്നും. അവര്‍ക്ക് കോടതിയെ സമീപിയ്ക്കാം. അപ്പോള്‍ കോടതി പറയും അത് ഭരണഘടന അനുവദിയ്ക്കുന്നതാണോ അല്ലയോ എന്നു്. ആ അഭിപ്രായത്തെ സുപ്രീം കോടതി വരെ ചോദ്യം ചെയ്യാം. അങ്ങനെ ഒടുവില്‍ സുപ്രീം കോടതി പറയുന്ന അഭിപ്രായത്തെ മാനിയ്ക്കാന്‍ മതങ്ങള്‍ക്കും മത സംഘടനകള്‍ക്കും രാഷ്രീയപാര്‍ട്ടികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ബാധ്യതയുണ്ട്.

  ഇങ്ങനെയൊക്കെയാണ് ഇന്ത്യയിലെ രീതി. താങ്കള്‍ എവിടുന്നാ???

 2. പ്രിയപ്പെട്ട ജോജ്ര,
  അങ്ങയുടെ തീവ്രമായ പ്രതികരണത്തിന് നന്ദി പറയുന്നു.
  ഭരണഘടന ഭാരതത്തിന്റെ മന:സാക്ഷിയാണ്.അതിലാര്‍ക്കും സംശയമില്ല.
  സര്‍ക്കാരിന്റെ കാര്യപരിപാടികളെക്കുറിച്ച് ചിലര്‍ക്ക് സംശയം തോന്നും-അവര്‍ കൊടതിയില്‍ പോകും. അതിന്റെ പിന്നിലെ മനോവികാരം എന്താണ്?
  നാട്ടുകാരെ സേവിച്ചു കളയാം എന്നതാണോ?അവിടെ വിദൂഷകന് സംശയമുണ്ട്!
  എന്റെ വിഷയം +1 പ്രവേശനമാണ്.അത് വെറുതെ വൈകിക്കാനേ നിയമയുദ്ധങ്ങള്‍ക്ക് കഴിയൂ.അത് മറ്റുള്ളവര്‍ക്ക് അറിയാം.അതുകൊണ്ടാണവര്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഇറങ്ങിത്തിരിക്കാത്തത്;ബോധമില്ലാത്തതുകൊണ്ടല്ല.
  ഭരണഘടനാ വിരുദ്ധര്‍ രാജ്യത്തിന് പുറത്ത് പോകേണ്ടതു തന്നെയാണ്.ഗുജറാത്തും ബീഹാറും ഇവിടെ ആവര്‍ത്തിക്കാത്തത് എന്തുകൊണ്ടെന്ന് സമാധാനമായി ആലേചിക്കണം.
  സിസ്റ്റര്‍ അഭയയുടെ ഘാതകര്‍ അരമനകളില്‍ സ്വൈരവിഹാരം നടത്തുന്നത് ഭരണഘടനയ്ക്കും രജ്യത്തിനും യോജിച്ചതാണോ?താങ്കള്‍ പറഞ്ഞതാണ് ശരി-സത്യം പുറത്തുവരാന്‍ സുപ്രീം കോടതി ഇടപെടേണ്ടിവന്നു!ആ അധമന്മാരെ സംരക്ഷിച്ചത് ആരാണ്?
  ഭരണഘടനയ്ക്കും രാജ്യത്ത് നിലവിലിരിക്കുന്ന നിയമങ്ങള്‍ക്കും അനുസരിച്ച് തന്നെയാണ് കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
  ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ജിഹ്വയാകുന്നത് നന്നല്ല.

 3. സര്‍ക്കാരിന്റെ കാര്യപരിപാടികളെക്കുറിച്ച് ചിലര്‍ക്ക് സംശയം തോന്നും-അവര്‍ കൊടതിയില്‍ പോകും. അതിന്റെ പിന്നിലെ മനോവികാരം എന്താണ്?
  നാട്ടുകാരെ സേവിച്ചു കളയാം എന്നതാണോ?

  ആണെന്നോ അല്ലെന്നോ താങ്കളെ ബോധ്യപ്പെടുത്തേണ്ട കാര്യമുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല. നിയമയുദ്ധം കൊണ്ട് സമയം വൈകിക്കുന്നു എന്നതിക്കെ ബാലിശമായ ആരോപണമാണ്. നിയമയുദ്ധത്തിന് അവര്‍ക്ക് അവകാശമില്ലെന്നുണ്ടോ?
  നാട്ടുകാരെ സേവിയ്ക്കാനല്ല ഉദ്ദ്യേശമെങ്കില്‍ പോലും കോടതിയില്‍ പോകാന്‍ അവകാശമുണ്ട്.
  സമയനഷ്ടത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ സര്‍ക്കാരിനു ബാധ്യതയൊന്നുമില്ലേ?

  ഗുജറാത്തിന്റെയും ബീഹാറിന്റെയും കൂട്ടത്തില്‍ നന്ദിഗ്രാമെന്നുകൂടെ കൂട്ടിച്ചേര്‍ക്കൂ. പിന്നെ ഗുജറാത്തിനെ വെറുതെ വിട്ടേര്. ഇന്നും എന്റെ ഒരു കര്‍ണ്ണാടക സുഹൃത്ത് ഗുജറാത്തിന്റെ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചതേയുള്ളോ‍. ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചതിനപ്പുറം താങ്കള്‍ക്ക് ഗുജറാത്തീനെക്കുറിച്ച് എന്തറിയാം.

  സിസ്റ്റര്‍ അഭയയുടെ ഘാതകര്‍ അരമനകളില്‍ സ്വൈരവിഹാരം നടത്തുന്നത് ഭരണഘടനയ്ക്കും രജ്യത്തിനും യോജിച്ചതാണോ?

  ഇവിടെ ഒന്നു രണ്ടൂ പ്രശ്നങ്ങളുണ്ട്. ഒന്ന് അഭയയുടെ ഘാതകര്‍ അരമനയിലാണെന്നു താങ്കല്‍ വിധിയെഴുതി. കുറ്റം തെളിയിയ്ക്കപ്പെടുന്നതു വരെ കോടതി കുറ്റം അംഗീകരിയ്ക്കുന്നതു വരെ കുറ്റാരോ‍ാപീതര്‍ കുറ്റക്കാരെന്നു പറയാനാവില്ല. ഇതുവരെ വ്യക്തമായ തെളിവോ പൊതുജനമധ്യത്തില്‍ സംശയലേശ്യമെന്ന്യേ കുറ്റവാളിയെന്നു പറയാവുന്ന ഒരു വ്യക്തിയേയോ അന്വേഷകരോ മാധ്യമങ്ങളോ അവതരിപ്പിച്ചും കണ്ടീല്ല. എന്നിട്ടൂം ഊഹാപോഹങ്ങളുടെ ബലത്തില്‍ താങ്കള്‍ പറയുന്നു അഭയയുടെ ഘാതകര്‍ അരമനയിലാണെന്ന്.

  രണ്ട്. അഭയയുടെ ഘാതകരെന്നല്ല, ഒരു കുറ്റവാളിയും രക്ഷപെടണമെന്ന് ഭരണഘടന ആഗ്രഹിയ്ക്കുന്നില്ല. ഞാനും ആ‍ഗ്രഹിയ്ക്കുന്നില്ല. കുറ്റവാളിയേ പിടിയ്ക്കൂ, ജനമധ്യത്തില്‍ കൊണ്ടൂ വരൂ, നിയമത്തിനു മുന്‍പില്‍ കൊണ്ടൂ വരൂ. അതു ഞാനും ആഗ്രഹിയ്ക്കുന്ന്, അത് അച്ചനാണെങ്കിലും മെത്രാനച്ചനാണെങ്കിലും. അല്ലാതെ കുറ്റവാളി അരമനയിലാണെന്നൊക്കെ അങ്ങു പറഞ്ഞു കളയരുത്. “ആ അധമന്മാരെ സംരക്ഷിച്ചത് ആരാണ്?” ഇടതു മുന്നണി ഇതിനു മുന്‍പെയും അധികാരത്തില്‍ വന്നല്ലോ? എന്നിട്ടെന്തേ പിടിച്ചില്ല!!

  ഭരണഘടനയ്ക്കും രാജ്യത്ത് നിലവിലിരിക്കുന്ന നിയമങ്ങള്‍ക്കും അനുസരിച്ച് തന്നെയാണ് കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
  ഇതാ നല്ല തമാശ. അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാര്‍ പരാജയപ്പെട്ട കേസുകള്‍ മാത്രം പരിഗണിച്ചാല്‍ സര്‍ക്കാര്‍ ഭരണഘടനയ്ക്ക് അനുസരിച്ചാണൊ പ്രവര്‍ത്തിയ്ക്കുന്നതെന്നു മനസിലാക്കാന്‍. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സ്വാശ്രയനിയമം ഭരണഘടനാവിരുദ്ധമായിരുന്നില്ലേ? കൊണ്ടു വന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അല്ലായിരുന്നെന്നാണ് ഓര്‍മ്മ. തെറ്റാണെങ്കില്‍ ക്ഷമിയ്ക്കണം. മറവി ഒരു കുറ്റമല്ലല്ലോ??
  (ഇനിയിപ്പൊ കോടതിയെ കുറ്റം പറയാം, അല്ലാതെന്താ…)

  ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ജിഹ്വയാകുന്നത് നന്നല്ല.
  അപ്പൊ അതാ‍ണു പ്രശ്നം. അല്ലാതെ മറുപക്ഷം പറയുന്നതില്‍ കാര്യമുണ്ടോ എന്നല്ല.
  വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും അഭിപ്രായങ്ങളുണ്ടാവും. പൌരന്മാരെന്ന നിലയിലും പൌര സമൂഹമെന്ന നിലയിലും രാഷ്രത്തെപ്പറ്റിയും ജനാധിപത്യസര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കണമെന്നതിനെ പറ്റിയും എങ്ങനെ പ്രവര്‍ത്തിയ്ക്കരുത് എന്നതിനെപരിയും അഭിപ്രായങ്ങളുണ്ടാവും. അത് പറഞ്ഞെന്നുമിരിയ്ക്കും. അല്ലാതെ രാഷ്രത്തെക്കുറിച്ചുള്ള അഭിപ്രായം, ഭരണത്തെക്കുറീച്ചുള്ള അഭിപ്രായം രാഷ്രീയകക്ഷികള്‍ക്കു മാത്രമായി തീറെഴുതി കൊടുത്തിട്ടില്ല ഭരണഘടന. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധിയ്ക്കേണ്ടവര്‍ക്ക് ഭൌതീക കാര്യങ്ങളിലും അഭിപ്രായം പറയാം. കാരണം അവര്‍ ഭാരത്തിലെ, ജനാധിപത്യ ഭാരതത്തിലെ മറ്റേതൊരു പൌരനെയും പോലെ അവകാശങ്ങളുള്ള, അഭിപ്രായ സ്വാതന്ത്രമുള്ള പൌരന്മാരാണ്.

 4. ഭരണഘടന ഭേദഗതി ചെയ്യുവാന്‍ പാര്‍ലിമെന്റിനു അധികാരം ഉണ്ട് ജോജു. അതുപോലെ ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്ന വിഷയങ്ങള്‍ കോടതിയുടെ റിവ്യൂവിനു പുറത്താണ്. ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് അത്തരമൊരു സംരക്ഷണം കൊണ്ടുവന്നത്. അതിന്റെ ഉദ്ദേശം സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ കൊണ്ടുവരുന്ന നിയമങ്ങള്‍ അനാവശ്യ കോടതി വ്യവഹാരങ്ങളിലൂടെ കാലതാമസം വരുത്തുകയോ, തടയുകയോ ചെയ്യുന്നത് ഇല്ലാതാക്കുക എന്നത് തന്നെയായിരുന്നു. ഒന്‍പതാം ഷെഡ്യൂളില്‍ ധാരാളം നിയമങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയുടെ പ്രാധാന്യവും പ്രസക്തിയും ഒക്കെ അംഗീകരിച്ചുകൊണ്ട് തന്നെയാണിത് പറയുന്നത്.

  ലിങ്കില്‍ അതിന്റെയൊക്കെ ചരിത്രം ഉണ്ട്.

 5. മൂര്‍ത്തീ,

  ഭരണഘടനാ ഭേദഗതികള്‍ വേറേ, ഭരണഘടനയെ മാറ്റുന്നതു വേറെ. എന്തുകൊണ്ടാണ് സ്വാശ്രയനിയമത്തെ 9-ആം ഷെഡൂളില്‍ പെടുത്താന്‍ ശ്രമിക്കാഞ്ഞത്.

  ആ‍ര്‍ക്കും ജനനന്മയുടെ പേരില്‍ എന്തെങ്കിലും നിയമം കൊണ്ടുവന്ന് 9ആം ഷെഡൂളില്‍ പെടുത്തിയാല്‍ പോരേ.

  9ആം ഷെഡൂളില്‍ പെടുത്തുന്ന വിഷയങ്ങള്‍ പോലും ഭരണഘടനയ്ക്ക് നിരക്കുന്നതും ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കുന്നതൂമാവണം.

  January 11, 2007
  “In a landmark judgment with far reaching implications, the Supreme Court on Thursday ruled that any law placed under the Constitution’s Ninth Schedule after April 24, 1973, providing immunity from legal challenges are subject to scrutiny of courts if they violated fundamental rights.”

 6. ആര്‍ക്കും ജനനന്മയുടെ പേരില്‍ -അതല്ല ഇവിടത്തെ പ്രശ്നം. തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് നിയമം കൊണ്ടുവരുന്നത്.
  ചര്‍ച്ച സജീവമാകുന്നു.നന്ദി..ജോജ്രവിന്,മൂര്‍ത്തിക്ക്….

 7. ജോജോയുടെ മറുപടി കണ്ട് വിഷയത്തില്‍ നിന്ന് ഒന്ന് ഡീവിയേറ്റ് ചെയ്യുന്നു..
  “ഇതുവരെ വ്യക്തമായ തെളിവോ പൊതുജനമധ്യത്തില്‍ സംശയലേശ്യമെന്ന്യേ കുറ്റവാളിയെന്നു പറയാവുന്ന ഒരു വ്യക്തിയേയോ അന്വേഷകരോ മാധ്യമങ്ങളോ അവതരിപ്പിച്ചും കണ്ടീല്ല.“
  മെയ് 15, 16 തിയതികളിലെ മാതൃഭൂമി, കേരള കൌമുതി, ദേശാഭിമാനി പത്രങ്ങള്‍ വെറുതെ മറിച്ച് നോക്കൂ.. അവിടെ ഒരാളുടെ “കോട്ടൂരാന്‍” സി.ബി.ഐ. റെഡിയായി നില്‍പ്പുണ്ട്.

  “ഭരണഘടനാ ഭേദഗതികള്‍ വേറേ, ഭരണഘടനയെ മാറ്റുന്നതു വേറെ. എന്തുകൊണ്ടാണ് സ്വാശ്രയനിയമത്തെ 9-ആം ഷെഡൂളില്‍ പെടുത്താന്‍ ശ്രമിക്കാഞ്ഞത്.“
  എങ്ങിനെ സാധിക്കും? ഏത് രാഷ്ടീയ പാര്‍ട്ടി ഇതിനെ അനുകൂലിക്കും… വോട്ട് ബാങ്കല്ലേ…

  “ഇടതു മുന്നണി ഇതിനു മുന്‍പെയും അധികാരത്തില്‍ വന്നല്ലോ? എന്നിട്ടെന്തേ പിടിച്ചില്ല!!“
  ഏത് മുന്നണി ഭരിച്ചാലും അവരെ പിടിക്കില്ല എന്ന് 200% ഉറപ്പ്. പിന്നെ ഇത് സി.ബി.ഐ. അന്വേശിക്കുന്ന കേസ് കൂടിയായതിനാല്‍ കേരള സര്‍ക്കാരുകള്‍ക്ക് കൈ കഴുകാം. ഇടത് പണ്ടേ മര്യാദയ്ക്ക് വിചാരിച്ചിരുന്നെങ്കില്‍ മത ഭ്രാന്തന്മാര്‍ കേരള‍ത്തിന്റെ ഏഴ് അയലത്ത് പോലും വരില്ലായിരുന്നു. പി.ടി. തോമസ്സിന്റെ, മാണി സാറ് പറഞ്ഞ വളരും പിളരും പാര്‍ട്ടി രണ്ട് മുന്നണിക്കാര്‍ക്കും അധികാരത്തിനായി വേണ്ടിയിരുന്നത് കൊണ്ടാണ് കാര്യങ്ങള്‍ ഇത്ര വശളായത്. ഇനിയൊട്ട് നന്നാകാനും പോകുന്നില്ല…..

  “ഗുജറാത്തിന്റെയും ബീഹാറിന്റെയും കൂട്ടത്തില്‍ നന്ദിഗ്രാമെന്നുകൂടെ കൂട്ടിച്ചേര്‍ക്കൂ. “
  വാ ഭായി വാ… ജീനൊസൈഡ് എവിടെ കിടക്കുന്നു, തീവ്രവാദം എവിടെ കിടക്കുന്നു…. നന്ദിഗ്രാമില്‍ നടന്നത് മാവോയിസ്റ്റ് ഗ്രൂപ്പിന്റെ തലയില്‍ ഉദിച്ച ആശയമാണെന്ന് ആര്‍ക്കാണ് അറിയാത്തത്?

  ഏത് വിഷയത്തിനെയും ഒടുവില്‍ തിരിച്ച് ഭരണഘടനയില്‍ അവ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷത്തിന്റെ അവകാശത്തില്‍ എത്തിക്കുവാനുള്ള ചിലരുടെ കഴിവിനെ സമ്മതിക്കാതെ തരമില്ല. ന്യൂനപക്ഷം ചെയ്യുന്നതെല്ലാം ശരി… നിലവിലുള്ള കേരള സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന് വരുത്തിതീര്‍ക്കുവാന്‍ ഇവര്‍ പെടുന്ന പെടാപാട്…..

  ഏകജാലകത്തെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം എന്തെന്ന് വിദൂഷകന്‍ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. പക്ഷേ അത് ക്രിസ്ത്യന്‍ മാനേജ്മെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരെ കൊണ്ട് ചുടു ചോറു വാരിക്കുന്ന വിദ്യാഭ്യാസത്തെ വ്യവസായമായി കാണുന്ന ചില വങ്കിടക്കാര്‍ പുറകിലുള്ളത് തിരിച്ചറിയണം…

 8. മനോജിന്റെ അഭിപ്രായം ശരിയാണ്.
  എന്തിനും ഏതിനും ഭരണഘടന …ഭരണഘടന ..എന്നതാണ് ഇക്കൂട്ടരുടെ പല്ലവി.
  എം.ഇ.എസ്സ് വിവേകത്തോടെ അഭിപ്രായം പറയുന്നു.ഇവര്‍ക്കുള്ള മറുപടി അതിലുണ്ട്.24-05-2008 ലെ ദേശാഭിമാനി കാണുക.
  നന്ദി മനോജ്..

 9. കള്ള സന്യാസിമാരെയും ഫ്രോഡ് അച്ചന്മാരേയും മറ്റും പിടിച്ച് ജയിലിടച്ചാലേ നാടു നന്നാവു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w