ഉരകല്ല്(ബ്ലോഗ്‌ പോസ്റ്റുകള്‍ വിചാരണ ചെയ്യുന്നിടം)രണ്‍ജിത്ത് ചെമ്മാടിന്റെ കവിത -‘ചില നെടുവീര്‍പ്പുകള്‍’—പ്രണയത്തിന്റെ രതിപ്പുക നമ്മെ പൊതിയുന്ന നേരം.

പ്രണയകാലത്തെക്കുറിച്ചുള്ള ഓര്‍മ്മയാണിക്കവിത.
കാമം പ്രണയത്തിന്റെ ജീവവായുവാണ്‌ എന്ന് ആധുനികന്‍ മനസ്സിലാക്കുന്നു.അതൊരു ജൈവപ്രേരണയാണ്‌.
രതിയുടെ കാര്‍മേഘം വിങ്ങിനില്‍ക്കുന്ന അന്തരീക്ഷമാണ്‌ കവിതയുടേത്‌.അതിന്‌ പര്യാപ്തമായ വാക്കുകള്‍ കവി തെരഞ്ഞെടുത്തിരിക്കുന്നു.തന്റെ മനസ്സ്‌ പ്രകൃതിയില്‍ ആരോപിക്കുന്നു-

                                                 

 രാവിന്‍ ചുനപൊട്ടി

                                            

 രതിപ്പുക പൂത്ത്

                                            

  മാറില്‍ മദം ചോര്‍ന്ന

                                            

 മഞ്ഞച്ച രാത്രികളില്‍–                                                                             -വാട്ടക്കൂമ്പാളയില്‍ നിന്ന് പൂങ്കുലപോലെ നീ എന്നെ പറിച്ചെടുത്തു എന്ന് കവി ഓര്‍ക്കുന്നു!
 

നിലാവ്‌ വിരഹികള്‍ക്ക്‌ കനല്‍ പോലെയാണല്ലോ.ഇവിടെയും –

                                              

 നിലാവിന്‍ പൊള്ളലേല്‍ക്കുന്ന

                                       

 നിശാഗന്ധിക്കാവുകളില്‍-എന്ന് കവി പറയുന്നു.
     തന്റെ പഴയ പ്രണയകാലത്തിന്റെ സ്മരണ ഇങ്ങനെ അവസാനിപ്പിക്കുന്നു.-

                                      

  ഒടുവില്‍ ഒഴിഞ്ഞു വാങ്ങി,

                                      

 തേരേറ്റപ്പെട്ട് ,കളമെഴുതി,

                                      

 പൂവും നീരുമട്ട്,

                                      

 വഴികൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട

                                     

  ഒരു ബാധ,

                                    

  കുടിയിറക്കപ്പെട്ട ബാലദേഹമോര്‍ക്കുമ്പോലെ

                                     

 ഞാന്‍ നിന്നെയും,

                                   

  നീയെന്നയു-

                                 

    മോര്‍ത്ത് നെടുവീര്‍പ്പിടുന്നു.  

                                            

           പുതുമയുള്ള ബിംബകല്‌പനകള്‍കൊണ്ട്‌ സമ്പന്നമാണിക്കവിത.തന്റേതായ ഒരു കാവ്യഭാഷ ഈ കവിയ്ക്ക്‌ കൈമുതലായുണ്ട്‌.തീഷ്ണവും വൈകാരികവുമായ ഭാവങ്ങള്‍ വിനിമയം ചെയ്യുന്നതിന്‌ ആ ഭാഷയ്ക്ക്‌ കഴിയുന്നു.

മലയാള കവിതയില്‍ വേറിട്ടശബ്ദം കേള്‍പ്പിക്കുന്ന അയ്യപ്പന്‍,പവിത്രന്‍ തീക്കുനി എന്നിവരുടെ കവിതകള്‍ പലപ്പോഴും ഭാഷയുടെ ആടയാഭരണങ്ങള്‍ വലിച്ചെറിയുന്നു.കരിങ്കല്‍ച്ചീളുകള്‍ പോലെ വാക്കുകള്‍ നമുക്കുമേല്‍ വന്നുവീഴുന്ന പ്രതീതിയുണ്ടാകുന്നു.
അത്തരത്തിലൊരനുഭവം ‘ചില നെടുവീര്‍പ്പുകള്‍’ നമുക്ക്‌ നല്‍കുന്നുണ്ട്‌.

വിദൂഷകന്റെ അറിയിപ്പ്‌-എല്ലാ ബ്ലോഗര്‍മാരും ഈ കവിത വായിക്കണം.

          blog-മണല്‍ക്കിനാവ്      

     www.manalkinavu.blogspot.com

 

 

 

 

http://www.manalkinavu.blogspot.com

Advertisements

4 thoughts on “ഉരകല്ല്(ബ്ലോഗ്‌ പോസ്റ്റുകള്‍ വിചാരണ ചെയ്യുന്നിടം)രണ്‍ജിത്ത് ചെമ്മാടിന്റെ കവിത -‘ചില നെടുവീര്‍പ്പുകള്‍’—പ്രണയത്തിന്റെ രതിപ്പുക നമ്മെ പൊതിയുന്ന നേരം.

 1. നന്നായി!
  ഇങ്ങനെ ഒരു ബ്ലോഗും ഒരു നല്ല കവിതയും
  പരിചയപ്പെടുത്തിയത്
  ആശംസകള്‍….

 2. ഇന്നാണ്‍ ഈ ബ്ലോഗ് കാണുന്നതു.
  അച്ചടിമാധ്യമത്തില്‍ വരുന്ന കവിതകളേക്കാള്‍
  വളരെ ഉയറ്ന്ന നിലവാരം പുലറ്ത്തുന്ന
  പുതുക്കവിതകള്‍ ബ്ലോഗുകളില്‍ കാണാറുണ്ട്.
  പുതിയ എഴുത്തുകാരെ ശ്രദ്ധയില്‍ക്കൊണ്ടുവരുന്ന
  നല്ല ഈ സംരംഭത്തിന്‍ ആശംസകള്‍.

 3. നന്ദി, വിദൂഷകന്‍..
  എന്നെ വായിച്ചതിന്‌, ഇങ്ങനെയൊരു പഠനം
  നടത്തിയതിന്‌,
  പിന്നെ ബൂലോകത്തേക്ക് ഒരു പുനറ് വായനയ്ക്കായ്
  സമറ്പ്പിച്ചതിന്‌.
  ഇത്തരം പോസ്റ്റുകള്‍
  ബൂലോകത്ത് ഗൗരവപമായ കവിതാ വായനയ്ക്ക്
  ആക്കം കൂട്ടും.
  പുതിയ കവികളെയും കവിതകളെയും കുറിച്ചുള്ള
  പുതിയ പഠനങ്ങള്‍ താങ്കളില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.
  ആശംസകളോടെ,
  രണ്‍ജിത്ത് ചെമ്മാട്.

 4. കാവ്യയ്ക്കും ഭൂമിപുത്രിയ്ക്കും രണ്‍ജിത്തിനും നന്ദി പറയുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w