കവിത ദുര്‍ഗ്രഹമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു തെളിനീരുറവപോലെ ഫസലുദ്ദീന്റെ കവിത വരുന്നു.
എങ്ങും കൂരിരുട്ടിന്റെ കരിമ്പടമാണ്.അവിടേക്ക് ശുഭാപ്തിവിശ്വാസത്തിന്റെ ഒരു തുള്ളിവെളിച്ചം
കവിതയിലെ വിഷയം പുതുമയുള്ളതല്ല.നമ്മു പ്രമുഖരായ കവികള്‍ കൈകാര്യം ചെയ്തിട്ടുള്ള വിഷയമാണ്.
എന്നാലും ഇമേജുകള്‍ ചിലത് പുതുമയുള്ളതായി തോന്നി.
‘അന്നുമെന്‍ കിരണങ്ങളാല്‍
ശിഖരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്ന്
നിന്റെ പാദങ്ങളെ ചുംബിച്ച്
പുലരുവോളംനിന്റെ
കരവലയത്തിലമര്‍ന്ന് ‘ -ശയിക്കുമത്രെ!
ഇത്തിള്‍ക്കണ്ണിയിടെ വേരോട്ടത്തെക്കുറിച്ചും ചിതലിന്റെ പടവാളിനെക്കുറിച്ചുംകിളിപ്പൊത്തുകളിലെ മുറിവിനെക്കുറിച്ചും ഉള്ള കഥകള്‍ കേട്ടു് ഉറങ്ങു.
‘വാടിത്തളര്‍ന്നൊരു കരിയിലയായ’ ഞാന്‍ വീണ്ടും വരും.ചന്ദ്രക്കലയുടെ ആ പ്രസ്ഥാവന ആലോചനാമൃതമാണ്.
പൂര്‍ണ്ണ ചന്ദ്രനായിയുള്ള വരവ് പ്രകൃതി സത്യമാണല്ലോ.
ആര്‍ഷ ഭാരതത്തിന്റെ പുനര്‍ജന്മത്തിലധിഷ്ഠിതമായ വിശ്വാസത്തിന് ഈ കവിത ചാരുത പകരുന്നു.
കവിതയോടൊപ്പം നല്‍കിയിരിക്കുന്ന ചിത്രം വളരെ അനുയോജ്യമായിട്ടുണ്ട്.
വിദൂഷകന്റെ അറിയിപ്പ്-എല്ലാ ബ്ലോഗര്‍മാരും ഫസലുദീന്റെ കവിത വായിക്കേണ്ടതാണ്.
blog-നോട്ടുബുക്ക്
ഫസലിന്റെ ബ്ലോഗിലേക്കുള്ള ലിങ്കു കൂടി കൊടുക്കൂ മാഷേ..
സോറി ശെഫി.ഇപ്പോള്‍ ലിങ്ക് നല്‍കിയിട്ടുണ്ട്.
നന്നായിരിക്കുന്നു
വായിക്കാന്‍ ഭയങ്കര ബുദ്ധിമുട്ട്…ടെംപ്ലേറ്റ് മാറ്റുന്നതിനെപ്പറ്റി ആലോചിക്കുമോ?
ടെം പ്ലേറ്റ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
എന്റെ ജന്മകള്‍ എന്ന കവിതയ്ക്ക് പുനര്‍വായന നല്‍കിയതിന് നന്ദി.
ശ്രദ്ധിക്കാതെ പോകുന്ന അനേകം കവിതകള്‍ പലരുടേതായുണ്ട് ബ്ലോഗില്‍ അങ്ങനെയുള്ളു കഥ, കവിത എന്നിവയ്ക്ക് ഏറെ പ്രചോദനം, പ്രയോജനം ചെയ്യും താങ്കളുടെ ഈ ശ്രമം.
‘Note book’ one of nice blog
thanks fazal and Vidhushakan
പ്രതികരണങ്ങള്‍ പുതിയ ഉദ്യമത്തിന് ധൈര്യം പകരുന്നു.