എസ്‌.എസ്‌.എല്‍.സി/+2 റിസള്‍ട്ട്‌ ഊതിവീര്‍പ്പിച്ചത്‌ എന്ന് അധിക്ഷേപിക്കുന്നവരുടെ പോസ്റ്റുമോര്‍ട്ടം അഥവാ മനോവിശകലനം.

        2008 ലെ എസ്‌.എസ്‌.എല്‍.സി/+2 വിജയശതമാനം സര്‍വ്വകാല റെക്കോഡാണ്‌.92% ഉം 81% ഉം.
വിജയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്‌.

എതിര്‍പ്പിന്റെ മുനകള്‍ ഇവയാണ്‌.
                 

1.സി.ഇ(നിരന്തര മൂല്യനിര്‍ണ്ണയം)യ്ക്ക്‌ മാര്‍ക്ക്‌ നല്‍കിയത്‌ അനര്‍ഹമായാണ്‌.
                 

 2.എഴുത്തുപരീക്ഷയ്ക്ക്‌ പ്രാധാന്യം കുറച്ചു.ചോദ്യങ്ങള്‍ ലളിതമാക്കി.
               

  3.രാഷ്ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്നു.

ഇവ വിശകലനത്തിന്‌ വിധേയമാക്കേണ്ടതാണ്‌.

 ——————————        

  അസ്പൃശ്യത
—————————-       ————-
               

  തൊട്ടുകൂടായ്മ നാം കേരളത്തില്‍ നിന്ന് ആട്ടിയോടിച്ചതാണ്‌.പക്ഷേ അത്‌ പുതിയ രൂപത്തില്‍ നിലനില്‍ക്കുകയാണ്‌;പ്രത്യേകിച്ച്‌ വിദ്യാഭ്യാസ രംഗത്ത്‌!
 

സി.ബി.എസ്‌.ഇ സ്കൂളില്‍ വിജയശതമാനം 95 ഉം 98 ഉം ആകാം!സ്റ്റേറ്റ്‌ സിലബസില്‍ 50ല്‍ കൂടാന്‍ പാടില്ലത്രെ!!

എന്താ കാരണം?

കാരണങ്ങളുണ്ട്‌.

 

നമ്മുടെ നാട്ടില്‍ 100% വിജയം വിരിയിക്കുന്ന അണ്‍-എയ്ഡഡ്‌ സ്കൂളുകള്‍ ധാരാളമുണ്ട്‌.100 വിരിയിക്കാന്‍ എന്ത്‌ ത്യാഗത്തിനും അവര്‍ തയ്യാറാകും!പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ പുറത്താക്കുന്നത്‌ അതില്‍ ഒന്നു മാത്രം..

 

ഗ്രേഡിംഗും പുതിയ പഠനരീതിയും വന്നതോടെ അവര്‍ക്ക്‌ നില്‍ക്കക്കള്ളിയില്ലാതായി.സര്‍ക്കാര്‍-എയ്ഡഡ്‌ സ്കിൂളുകള്‍ 80 ഉം 90ഉം ശതമാനം വിജയം കരസ്ഥമാക്കാന്‍ തുടങ്ങി.

അതെങ്ങനെ?

പ്രവര്‍ത്തനാധിഷ്ഠിത പഠനം കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി.അവര്‍ കൂട്ടായ്മയുടെ കരുത്തും പ്രാധാന്യവും തിരിച്ചറിഞ്ഞു.പഠനം രസകരമായിത്തീര്‍ന്നു.

 

അണ്‍-എയ്ഡഡില്‍ ഇപ്പോഴും ‘കാണാപ്പാഠം’ പഠിക്കല്‍ തന്നെ!!
സര്‍ക്കാര്‍-എയ്ഡഡ്‌ മേഖലയെക്കുറ്റം പറഞ്ഞാണ്‌ അവര്‍ വളര്‍ന്നത്‌.ഇനി അത്‌ സാധ്യമല്ല.
വെള്ളം കയറാത്ത അറകളിലിരുന്ന് പഠിക്കുന്നവര്‍ വിഷാദരോഗികളും സമൂഹത്തെക്കുറിച്ച്‌ അറിവില്ലാത്തവരും ആയിരിക്കും.(അവര്‍ ഈ സമൂഹത്തില്‍ ജീവിക്കേണ്ടവരല്ലേ?)

 

ദരിദ്രരും പിന്നാക്കകാരില്‍ വലിയൊരു വിഭാഗവുമാണ്‌ പൊതു വിദ്യാലയങ്ങളില്‍ എത്തിയിരുന്നത്‌.(ഇപ്പോള്‍ അതിന്‌ മാറ്റം വന്നിട്ടുണ്ട്‌)അവര്‍ വലിയ ഗ്രേഡുകള്‍ നേടുന്നതില്‍ ചിലരൊക്കെ അസ്വസ്ഥരാണ്‌.

അവര്‍ ആരൊക്കെയാണ്‌?

1.അണ്‍-എയ്ഡഡ്‌ ലോബികള്‍

2.വരേണ്യവര്‍ഗ്ഗ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍(ഇനി എങ്ങനെ മേനിനടിക്കും?)

3.പുതിയ രീതികളെക്കുറിച്ച്‌ അറിവില്ലാത്തവര്‍

4.പ്രതിപക്ഷക്കാര്‍(സംഘടനകള്‍)-(രാഷ്ട്രീയനേട്ടത്തിന്‌ വേണ്ടി..)

5.മാറ്റത്തെ അംഗീകരിക്കാത്ത,പഴയ തലമുറയിലെ വിദഗ്ദ്ധന്മാര്‍

—————————————-

വിജയം പെട്ടെന്ന് പൊട്ടിമുളച്ചതോ?
——————————
 

ഒരിക്കലുമല്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി വിദ്യാഭ്യാസ രംഗത്ത്‌ ധാരാളം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിച്ചു.

-പി.റ്റി.എ കള്‍ ശക്തിപ്പെടുത്തി.അവര്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്നു.

-അധ്യാപകര്‍ക്കിടയില്‍ ഒരു ഉണര്‍വ്‌ ദൃശ്യമായി.പൊതു വിദ്യാലയങ്ങള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യം അവര്‍ക്ക്‌ ബോധ്യപ്പെട്ടു.

-നിരന്തരമായി പരിശീലന പരിപാടികള്‍ സംഘടിക്കപ്പെട്ടു.

-ഉച്ചഭക്ഷണ പദ്ധതി സെക്കണ്ടറി തലത്തിലേക്ക്‌ വ്യാപിപ്പിച്ചു.

-വിജയശതമാനം കുറഞ്ഞ സ്കൂളുകളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്‌ വിജയശതമാനം ഉയര്‍ന്നത്‌!!

—————————————-

സി.ഇ.യ്ക്ക്‌ മാര്‍ക്ക്‌ വാരിക്കോരി ദാനം ചെയ്തോ?
————————–
നിരന്തരമൂല്യനിര്‍ണ്ണയത്തെക്കുറിച്ച്‌ അറിവില്ലാത്തവരാണ്‌ ഇപ്രകാരം അഭിപ്രായപ്പെടുന്നത്‌.10ന്‌ 10,9,8 എന്നിങ്ങനെ നല്‍കിയെന്നാണ്‌ പരാതി.

അവ നല്‍കേണ്ടതല്ലേ?

ക്ലാസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും മറ്റും വിലയിരുത്തിയാണ്‌ സി.ഇ നല്‍കുന്നത്‌.അഭിലഷണീയമായ തലത്തില്‍ എത്താത്തവര്‍ക്ക്‌ വീണ്ടും വീണ്ടും അവസരം നല്‍കുന്നു.

 

അറിവ്‌ വിളമ്പുന്ന പ്രവര്‍ത്തനമല്ല, അറിവ്‌ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ്‌ ക്ലാസ്‌ മുറികളില്‍ നടക്കുന്നത്‌.

സാധാരണക്കാര്‍ക്ക്‌ പെട്ടെന്ന് മനസ്സിലാകാത്ത രീതികളാണിവ.പാഠപുസ്തകത്തിലെ യൂണിറ്റുകളെ എങ്ങനെ സമീപിക്കണമെന്ന് അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കുന്നു.അതിന്‌ വളരെ പ്രാധാന്യമുണ്ട്‌.പരിശീലനം ലഭിച്ചിട്ടില്ലാത്തവര്‍ക്ക്‌ അവ വിനിമയം ചെയ്യാന്‍ സാധ്യമല്ല തന്നെ.

 

പരിശീലനം ലഭിക്കാത്ത അണ്‍-എയ്ഡഡുകാരും മറ്റും (ഇപ്പോള്‍ പരിശീലന പരിപാടികളില്‍ അവരെയും ഉള്‍പ്പെടുത്തുന്നുണ്ട്‌)കുരുടന്‍ ആനയെ കണ്ടതുപോലെയാണ്‌ പാഠങ്ങളെ സമീപിക്കുന്നത്‌.പാഠം വായിച്ച്‌ ചോദ്യോത്തരങ്ങള്‍ നല്‍കുന്ന രീതിയാണ്‌ അവരുടേത്‌!ഗ്രൂപ്പ്‌ ചര്‍ച്ചയും മറ്റും അച്ചടക്കത്തെ തകര്‍ക്കുമത്രെ!

ഒരു വര്‍ഷക്കാലം നടത്തിയ പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കുട്ടികല്‍ക്ക്‌ 10ന്‌ 8ഉം9ഉം,20ന്‌ 18ഉം19ഉം നല്‍കുന്നതില്‍ തെറ്റ്‌ കണ്ടുപിടിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്‌!

 

സി.ഇ.50% വരെയാക്കണമെന്നാണ്‌ ആധുനിക വിദ്യാഭ്യാസം ശാസ്ത്രം അനുശാസിക്കുന്നത്‌.

—————————-

പഴയ രീതി
—————

50ന്‌ 10ഉം ഗ്രൂപ്പ്‌ മിനിമവും ജയിക്കാന്‍ വേണ്ടിയിരുന്ന കാലത്തെ പുനരാനയിക്കാന്‍ ചിലര്‍ മുറവിളി കൂട്ടുന്നു.ഓര്‍മ്മശക്തിയെമാത്രം പരിപോഷിപ്പിക്കുന്ന അത്തരം രീതികള്‍ പഴഞ്ചനാണെന്ന് ഇനിയെങ്കിലും അറിയുക.

 

ബഹുമുഖമായ കഴിവുകള്‍ വികസിപ്പിക്കുന്ന തരത്തിലായിരിക്കണം പഠനം നടക്കേണ്ടത്‌.എന്ത്‌ അറിഞ്ഞുകൂടാ  എന്ന് പരിശോധിക്കലല്ല പരീക്ഷയുടെ ലക്ഷ്യം.

 

എഴുത്തു പരീക്ഷയുടെ പ്രാധാന്യം കുറയ്ക്കുക തന്നെ വേണം.പാശ്ചാത്യ്‌ രാജ്യങ്ങള്‍ ആ പാതയില്‍ മുന്നേറുന്നു.

 

 

ജഢമായ അറിവ്‌ കുത്തിനിറയ്ക്കലല്ല ,അറിവ്‌ നിര്‍മ്മിച്ച്‌ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തലാണ്‌ പഠനം എന്ന പ്രക്രിയയില്‍ നടക്കേണ്ടത്‌ എന്ന് വിദൂഷകന്‍..
—————————————————————————–

വിദൂഷകന്റെ നിയമപരമായ മുന്നറിയിപ്പ്‌:-ഇവിടെ വരുന്നവര്‍ പ്രതികരണം രേഖപ്പെടുത്തേണ്ടതാണ്‌!!!
Blog-vidushakan.wordpress.com

4 thoughts on “എസ്‌.എസ്‌.എല്‍.സി/+2 റിസള്‍ട്ട്‌ ഊതിവീര്‍പ്പിച്ചത്‌ എന്ന് അധിക്ഷേപിക്കുന്നവരുടെ പോസ്റ്റുമോര്‍ട്ടം അഥവാ മനോവിശകലനം.

 1. വിദൂഷകന്‍റെ ലേഘനം നല്ല നിലവാരം പുലര്‍ത്തുന്നു അതോടൊപ്പം തന്നെ അതു വായിക്കുന്ന എന്നെപ്പോലുള്ള അധികം ഇതേക്കുറിച്ച് ചിന്തിക്കാത്തവര്‍ക്കുണ്ടായേക്കാവുന്ന ചില സംശയങ്ങള്‍ സൂചിപ്പിക്കട്ടെ..
  എതിര്‍പ്പിന്‍റെ മുനകള്‍ ഇതൊക്കെയാന്‍ എന്ന് പറഞ്ഞ് താങ്കള്‍ എഴുതിയ മൂന്ന് പോയിന്‍റുകള്‍ക്കും താങ്കള്‍ വ്യക്തമായ മറുപടി പറഞ്ഞില്ല.

  1.നിരന്തര മൂല്യ നിര്‍ണ്ണയത്തില്‍ കൊടുത്തത് അര്‍ഹമായ മാര്‍ക്കുകള്‍ തന്നെയായിരുന്നോ?

  2.ചോദ്യങ്ങള്‍ ചോദിച്ചതിലെ അപാകതകള്‍, ചോദ്യം തെറ്റായി ചോദിച്ചത്, ചോദ്യത്തില്‍ തന്നെ ഉത്തരങ്ങള്‍ വ്യക്തമായുള്ള അനവധി ചോദ്യങ്ങള്‍…പിന്നെ എഴുത്ത് പരീക്ഷക്കുള്ള ഭയാനകമായ അപാകതകള്‍ എന്തൊക്കെയാണ്?

  3.രാഷ്ട്രീയം വിടാം. ഇനി മുഖവിലക്കെടുത്താല്‍ തന്നെ, പ്രതിപക്ഷക്കാര്‍ വിജയ ശതമാനത്തെ ദുരുപയോഗ രീതിയില്‍ എടുത്തതിനേക്കാള്‍ ഭരണ പക്ഷം അതുപയോഗിച്ചില്ലേ? എസ് എസ് എല്‍ സി വിജയ ശതമാനം ഭരണത്തിന്‍റെ വിജയ ശതമാനമായ് കണ്ടതും ആദ്യമായല്ലെ കേരളത്തില്‍?

  തുടര്‍ന്ന്….
  സി ബി എസ് സി വിജയ ശതമാനം തൊണ്ണൂറ്റി നാലെങ്കില്‍ നമ്മള്‍ തൊണ്ണൂറ്റി രണ്ടെങ്കിലും വേണമെന്ന് വാശി പിടിക്കണോ? ചില വിശകലനങ്ങള്‍..പത്താം ക്ലാസ്സില്‍ എത്തുന്ന ഒരു കുട്ടി അത് എയ്ഡഡ് ആയാലും അല്ലെങ്കിലും ഞാനറിഞ്ഞിടത്തോളം സാമാന്യ ബുദ്ധിയുള്ള കുട്ടിയാണ്. പിന്നീട് അവരുടെ വിജയത്തിന്‍റെ ആഴം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് അനുബന്ധമായ ചില കാര്യങ്ങള്‍ ആണ്. സാമ്പത്തികം, വീട്ടിലെ അന്തരീക്ഷം, സ്ക്കൂളിലെ അന്തരീക്ഷം, പഠന സൌകര്യങ്ങള്‍, സൌകര്യപ്രധമായ യാത്ര ഇങ്ങനെ പല വിധങ്ങളാണ്. ഇതെല്ലാമുള്ള സി ബി എസ് സി ക്കാരനും നമ്മളെപ്പോലുള്ള സാധാരണ വിദ്യാലയങ്ങളില്‍ പഠിക്കുന്നവന്‍റെയും വിജയശതമാനം താരതമ്യം ചെയ്യുന്നത് ബുദ്ധിയോ? (കമ്പ്യൂട്ടര്‍ സ്വന്തമായുള്ളവന്‍ കിട്ടുന്ന എക്സ്പീരിയന്‍സും അറിവും അത് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം തൊടാന്‍ കിട്ടുന്നവന്‍രെയും വിജയം നമ്മള്‍ ആഘോഷിക്കണോ?) വെവ്വേറെ ചോദ്യ പേപര്‍ ആണെങ്കില്‍ക്കൂടി. നമ്മുടെ ഗവണ്മെന്‍റെ വളരെ സൌകര്യങ്ങള്‍ ഇപ്പോള്‍ കൊടുക്കുന്നുണ്ട് അതൊക്കെ നേരിട്ട് കണ്ടു കൊണ്ടു തന്നെയാണ്‍ ഈ ചോദ്യം

  “പ്രവര്‍ത്തനാധിഷ്ഠിത പഠനം കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി.അവര്‍ കൂട്ടായ്മയുടെ കരുത്തും പ്രാധാന്യവും തിരിച്ചറിഞ്ഞു.പഠനം രസകരമായിത്തീര്‍ന്നു.” അഭിനന്ദനാര്‍ഹമായ പ്രകടനം ഗവണ്മെന്‍റെ കാഴ്ച്ച വെച്ചിട്ടുണ്ട്, ഗ്രേഡിങ്ങ് തുടങ്ങിയതു തൊട്ട് ഇന്നലെ വരെ.

  കണാപഠാം പഠനം നല്ലതല്ല എന്നഭിപ്രായം എനിക്കുണ്ട്, എന്നാല്‍ ചില കാര്യങ്ങള്‍ കാണാ പാഠം സ്ക്കൂളില്‍ പഠിച്ചതിന്‍റെ ഉപയോഗം ജോലിയില്‍ എനിക്ക് കിട്ടുന്നുണ്ട് എന്നഭിപ്രായവും ഇന്നെനിക്കുണ്ട്. ഇതൊക്കെയാണെങ്കിലും കാണാ പാഠം പഠിച്ചവര്‍ താങ്കള്‍ ഉദ്ദേശിച്ചതു പോലെ എല്ലാവരും ചെളിക്കുഴിയില്‍ താഴ്ത്റ്റപ്പെട്ടില്ല എന്നു മാത്രമല്ല അവരില്‍ അധികപേരും ഇന്ന് ഗ്രേഡിംഗ് വിദ്യഭ്യാസത്തിന്‍റെ തലപ്പത്തു തന്നെയുണ്ട് മറ്റു പല വിഭാഗങ്ങളുടെയും തലവന്മാര്‍ കൂടിയാണവര്‍

  താങ്കളുടെ എല്ലാ വാദങ്ങളും അംഗീകരിക്കാതിരിക്കുമ്പോള്‍ തന്നെ ദരിദ്രരും സാധാരണക്കാരുമായ എന്നെപ്പോലുള്ളവര്‍ നല്ല വിജയം നേടുമ്പോള്‍ ഉള്ളാല്‍ അഭിമാനിക്കുകയും എളിയ രീതിയിലെങ്കിലും എന്നെക്കൊണ്ട് ആവും വിധം ഞങ്ങളുടെ സര്‍ക്കാര്‍ വിദ്യാലയവുമായ് ബന്ധപ്പെട്ടു നടത്തിയിട്ടുണ്ട് എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു

 2. എല്ലാവരും മണ്ടന്മാരാണ് അല്ലെങ്കില്‍ മണ്ടന്മാരായിരിക്കണം എന്ന് ചിന്തിക്കുന്നവരാണ് പത്തിന്റെ വിജയ ശതമാനത്തില്‍ തെറ്റുകള്‍ കാണുന്നത്. എല്ലാവരും മിടുക്കന്മാരാണ് അല്ലെങ്കില്‍ മിടുക്കന്മാരാകേണ്ടുന്നവരാണ് എന്ന ഗുണപരമായ ചിന്ത പൊതു സമൂഹത്തിന് ഉണ്ടാകാത്തിടത്തോളം നാം നമ്മുടെ കുട്ടികളുടെ കഴിവുകളെ തിരിച്ചറിയാന്‍ കഴിയാത്തവരായി തുടരേണ്ടി വരും-അവര്‍ നമ്മെ തിരുത്തപ്പെടുത്തും വരെ!

 3. ഫാസലിനും അഞ്ജല്‍ക്കാരനും നന്ദി.
  ഫാസലിന്റെ ചില ചോദ്യങ്ങള്‍ കഴമ്പുള്ളതാണ്.
  ചോദ്യങ്ങളില്‍ ചില തെറ്റുകള്‍ കടന്നുകൂടിയിരുന്നു.അത് മാപ്പര്‍ഹിക്കുന്നില്ല.
  പുതിയരീതിയെ അടച്ചാക്ഷേപിച്ചവരെയാണ് ഞാനെതിര്‍ക്കുന്നത്.
  നിരന്തരമൂല്യനിര്‍ണ്ണയത്തില്‍ കൊടുത്തത് ഏറെക്കുറെ അര്‍ഹമായമാര്‍ക്കുകള്‍ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
  ഉണ്ടായിട്ടുള്ള തെറ്റൂകള്‍ ഭാവിയില്‍ പരിഹരിക്കാവുന്നവ മാത്രമാണ്.

 4. നന്നായിട്ടുണ്ട് മാഷേ. പിന്നെ കാര്യങ്ങള്‍ അത്ര സുഗമമാണെന്ന് വിചാരിക്കല്ലേ . പൊതുവിദ്യാഭ്യാസത്തിലും അനേകം കുഴപ്പങ്ങളുണ്ട്. എന്നാലും നമ്മള്‍ പതുക്കെ പതുക്കെ അത് ശരിയാക്കും. ഈ അണ്‍ എയ്ഡഡുകാരുമായി യുദ്ധം ചെയ്ത് കളയുന്ന ഊര്‍ജ്ജം കൂടി പഠന പ്രക്രിയ നന്നാക്കാനുപയോഗിക്കാന്‍ പറ്റിയിരുന്നെങ്കില്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )