ചില പാതിരിമാര്‍ കേരളീയര്‍ക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിക്കുമ്പോള്‍….

    കത്തോലിക്കാ ന്യൂനപക്ഷത്തിനെതിരെ എന്ന പേരില്‍ ഒരു വര്‍ഗ്ഗീയ ബ്ലോഗ്‌ കാണാനിടയായി!

ആരാണ്‌ ഇവര്‍ക്കെതിരായിട്ടുള്ളത്‌ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
മറ്റ്‌ മതവിഭാഗങ്ങളാണോ?ഒരു പക്ഷേ ആവാം..

ഇവരുടെ ഏറ്റവും പുതിയ പരിപാടി വിദ്യാഭ്യാസമന്ത്രി ശ്രീ.എം.എ.ബേബിയെ പുലഭ്യം പറയലാണ്‌!+1 പ്രവേശനത്തിന്‌ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയതാണ്‌ ഇവരെ വിറളി പിടിപ്പിച്ചിരിക്കുന്നത്‌…

ഏകജാലകം ന്യൂനപക്ഷാവകാശത്തെ ധ്വംസിക്കുമത്രെ?!എങ്ങനെയെന്ന് വ്യക്തമല്ല.മാനേജ്‌മന്റ്‌ ക്വാട്ട,കമ്മ്യൂണിറ്റി ക്വാട്ട എന്നിവ ഒഴിച്ചുള്ള സീറ്റിലേക്കാണ്‌ ഏകജാലകം വഴി പ്രവേശനം നടത്തുന്നത്‌.അത്‌ 100% മെരിറ്റിന്റെ അടിസ്ഥാനത്തില്‍.ക്യത്യമായി സംവരണം പാലിക്കപ്പെടുന്നു…

ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്‌.

     1.വിദ്യാര്‍ത്ഥി ഒരു അപേക്ഷ വാങ്ങിയാല്‍ മതി.ഏത്‌ സ്കൂളില്‍ വേണമെങ്കിലും പൂരിപ്പിച്ചിടാം.60 ഓപ്ഷന്‍ വരെ നല്‍കാം.
    2.പ്രവേശനം കാത്ത്‌ സ്കൂളുകള്‍ കയറിയിറങ്ങേണ്ട.
    3.വെബ്‌ സൈറ്റില്‍ നിന്നും നേരിട്ട്‌ പ്രവേശനവിവരങ്ങള്‍ അരിയാം
 

ഇങ്ങനെ എണ്ണിയെണ്ണി ധാരാളം ഗുണങ്ങള്‍ പറയാന്‍ കഴിയും.

ഇതില്‍ ന്യൂനപക്ഷ ധ്വംസനം എവിടെയാണ്‌ പതിയിരിക്കുന്നത്‌?മറ്റ്‌ വിഭാഗങ്ങള്‍ക്കില്ലാത്ത എന്ത്‌ അവകാശമാണ്‌ ഇവര്‍ക്ക്‌ അധികമായിട്ടുള്ളത്‌?
വിദൂഷകന്‌ മനസ്സിലാകുന്നില്ല….

എയിഡഡ്‌ സ്കൂളുകള്‍ അഡ്മിഷന്‍ ഇനത്തില്‍ 5000 മുതല്‍ 50000 വരെ കോഴ വാങ്ങിയിരുന്നു!!പുതിയ രീതി വന്നാല്‍ അത്‌ സാധ്യമല്ല.പി,റ്റി.എ നിരക്ക്‌ നിശ്ചയിച്ച്‌ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌.

മുസ്ലിംങ്ങള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ ഇവയൊക്കെ അംഗീകരിക്കുന്നു.ഒരു വിഭാഗം ക്രിസ്ത്യാനികള്‍ക്ക്‌ മാത്രമെന്താണ്‌ ഇത്ര മുറുമുറുപ്പ്‌??

അതിനും ഒരു മറുപടി ആ ബ്ലോഗില്‍ കാണാനിടയായി-മറ്റ്‌ സമുദായങ്ങളെ അപേക്ഷിച്ച്‌ അവകാശങ്ങളെക്കുറിച്ചും മറ്റും ഇവര്‍ ഏറെ ബോധവാന്മാരാണത്രെ!!!!മറ്റുള്ളവരൊക്കെ വിവരദോഷികള്‍ എന്ന് വ്യംഗ്യം!

തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ ഇവര്‍ വെല്ലുവിളിക്കുകയാണ്‌.കമ്മ്യൂണിസ്റ്റ്‌ കാരെയും മന്ത്രിമാരെയും എന്തും പറയാന്‍ മടിയില്ല.തൊഴിലാളിവര്‍ഗ്ഗം,പാര്‍ട്ടി എന്നൊക്കെ കേട്ടാല്‍ കലിയാണത്രെ!

ഇത്‌ ഞാന്‍ വെറുതെ പറയുന്നതല്ല.

ആ സൈറ്റില്‍ ഒരു സര്‍വ്വെ ചോദ്യമുണ്ട്‌.

                     ചോദ്യം ഇതാണ്‌-കേരളത്തിലെ മന്ത്രിമാരെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

                  വോട്ട്‌ ചെയ്യേണ്ട ഉത്തരങ്ങള്‍ ഇപ്രകാരമാണ്‌-

                         1.കോമാളികള്‍
                         2.മണ്ടന്മാര്‍
                         3………..
 
 

 

കൊറെ അച്ചന്മാരും കൊച്ചച്ചന്മാരും വായില്‍ തോന്നിയത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന രീതിയില്‍ വേണ്ടാതീനങ്ങള്‍ വിളിച്ചുകൂവുകയാണ്‌!

ജനാധിപത്യത്തെയും ഭരണകൂടത്തെയും ഇവര്‍ വെല്ലുവിളിക്കുകയാണ്‌.
സാധാരണ വിശ്വാസികള്‍ ഇവരുടെകൂടെയില്ല എന്ന് വ്യക്തമാണ്‌.ളോഹക്കുള്ളില്‍ കയറിക്കൂടി പഞ്ചനക്ഷത്രസൗകര്യങ്ങള്‍ (എല്ലാവരുമല്ല)അനുഭവിക്കുന്ന ഇവര്‍ക്ക്‌ പട്ടിണിപ്പാവങ്ങളോട്‌ പുച്ഛമാണ്‌!
ഇടവകയിലെ സാമ്പത്തികാധികാരം ഇവരില്‍ നിന്നും എടുത്ത്‌ മാറ്റിയാല്‍ കാര്യങ്ങള്‍ നേരെയാകും.അല്ല്ലെങ്കില്‍ ഇവര്‍ കേരളം കുട്ടിച്ചോറാക്കും.

–ക്രിസ്ത്യാനികള്‍ ക്രിസ്ത്യന്‍ സ്കൂളുകളില്‍ തന്നെ പഠിക്കണം എന്ന് ഒരു ഇടയന്റെ പ്രഖ്യാപനം.(സ്കൂളുകളെ വര്‍ഗ്ഗീയത്തില്‍ മുക്കിയതിന്റെ ക്രെഡിറ്റ്‌ ഇദ്ദേഹത്തിനു തന്നെ)

രാജസ്ഥാനിലോ,ഒറീസയിലോ,ബീഹാറിലോ ആയിരുന്നെങ്കി ഇപ്രകാരം പറയാന്‍ ധൈര്യപ്പെടുമോ?
കമ്മ്യൂണിസ്റ്റ്‌ കാരന്റെയും മറ്റും സംരക്ഷണത്തില്‍ കഴിഞ്ഞുകൂടി ഇരിക്കുന്നിടം കുഴിക്കുന്ന ഇവരുടെ പോക്ക്‌ ദുരന്തത്തിലേക്കാണ്‌ എന്ന് വിദൂഷകന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു!!!
 
 

 

വാല്‍ക്കഷണം–പിതാവേ,ഇവര്‍ ചെയ്യുന്നത്‌ എന്താണെന്ന് ഇവര്‍ അറിയുന്നില്ല.ഇവരോട്‌ പൊറുക്കേണമേ….!

.

…………………………………………………………………………………………………………………

ഒരു പഴയ പോസ്റ്റ് കൂടി ഇവിടെ ചേര്‍ക്കുന്നു

  • ഹിറ്റ്‌ലറുടെ പ്രേതം വീണ്ടും…..

    കേരളത്തിലെ വര്‍ഗ്ഗീയവാദികള്‍ വീണ്ടും ഒരുമിക്കുന്നു.കെ.ഇ.ആര്‍ പരിഷ്കരണമാണ്‌ അവരെ ഒരുമിപ്പിക്കുന്ന പ്രധാന ഘടകം.

കെ.ഇ.ആര്‍ പരിഷ്കരണം കാലത്തിന്റെ ആവശ്യമാണ്‌.കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആ കടമ നിറവേറ്റുകയാണ്‌.

എയിഡഡ്‌ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പി.എസ്സ്‌.സി യ്ക്ക്‌ വിടണമെന്നുള്ളത്‌ മഹാഭൂരിപക്ഷത്തിന്റെയും ചിരകാലാഭിലാഷമാണ്‌.അക്കാര്യം കെ.ഇ.ആര്‍ പരിഷ്കരണ സമിതി പരിഗണിക്കുന്നു എന്നറിഞ്ഞപ്പോഴാണ്‌ വര്‍ഗ്ഗീയവിഷം വമിക്കുന്ന പ്രസ്താവനകളുമായി പുരോഹിതന്മാരും മറ്റ്‌ മതമേലധ്യക്ഷന്മാരും രംഗത്തെത്തിയിരിക്കുന്നത്‌.

പവ്വത്തില്‍ തിരുമേനിയുടെയും മറ്റും നേതൃത്വത്തില്‍ പള്ളികളില്‍ ഇടയലേഖനമത്സരം നടക്കുകയാണ്‌.ചിലയിടത്ത്‌ കുഞ്ഞാടുകള്‍ പ്രധിക്ഷേധവുമായി രംഗത്തെത്തിയിരിക്കുന്നു എന്നത്‌ പ്രതീക്ഷനല്‍കുന്നു.

സര്‍ക്കാര്‍ സഭാസ്ഥാപനങ്ങളും മറ്റും പിടിച്ചെടുക്കാന്‍ പോകുന്നു,ന്യൂനപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു…ഇങ്ങനെ പോകുന്നു പ്രചാരണം.പാവം കുറെ കുഞ്ഞാടുകള്‍ ഇതൊക്കെ വിശ്വസിക്കുന്നു!

എയിഡഡ്‌ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്‌ മാനേജുമെന്റുകള്‍ക്ക്‌ പ്രതിവര്‍ഷം കോഴയായി പതിനായിരം കോടി രൂപയാണ്‌ ലഭിക്കുന്നത്‌.പരിപാവനമായ വിദ്യാഭ്യാസരംഗത്താണ്‌ ഇത്‌ എന്നത്‌ ഓര്‍ക്കുക.മാനേജ്‌ മെന്റ്‌ നിയമിക്കുക..സര്‍ക്കാര്‍ ശംബളം നല്‍കുക..ഇതില്‍ എന്ത്‌ നീതിയാണുള്ളത്‌?

ഭൂരിപക്ഷത്തിനില്ലാത്ത എന്ത്‌ അവകാശമാണ്‌ ന്യൂനപക്ഷത്തിന്‌ വേണ്ടത്‌?
ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാണ്‌.അവിടെ സംബത്തിന്റെ എണ്‍പതു ശതമാനം കൈയടക്കി വച്ചിരിക്കുന്നത്‌ അവരാണ്‌.

അതാണോ ഇവരുടെയും ലക്ഷ്യം?

2

രണ്ടാം ഘട്ടത്തില്‍ പവ്വത്തില്‍ തിരുമേനി അല്‍പം കൂടി കടത്തിപ്പറഞ്ഞിരിക്കുന്നു-സഭാവിശ്വാസികള്‍ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ പഠിക്കണം!

ഇവരൊക്കെ ഏത്‌ ലോകത്താണ്‌ ജീവിക്കുന്നത്‌?മതേതരത്വത്തിന്റെ അര്‍ത്ഥമറിഞ്ഞുകൂടാത്തവരാണോ ഇവര്‍?

ഇത്‌ ഹിറ്റ്‌ലറുടെ ഭാഷയല്ലേ?
ഇത്‌ മോഡിയുടെ ഭാഷയല്ലേ?
ഓരോ മതക്കാരും ഇങ്ങനെയൊക്കെ തീരുമാനിച്ചാല്‍……..!

സംവരണതത്വങ്ങള്‍ അട്ടിമറിച്ച്‌ ഇവര്‍ നടത്തുന്ന നിയമനങ്ങളില്‍ പാവപ്പെട്ട..സാധാരണക്കാരനായ വിശ്വാസിക്ക്‌ ഇടമുണ്ടോ…?
ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

നാം ഉണര്‍ന്നെണീക്കേണ്ട സമയമായിരിക്കുന്നു..നമ്മുടെ അഭിപ്രായം ആവുന്നത്ര ഉച്ചത്തില്‍ പറയണം
ഇത്‌ കേരളമാണ്‌…

രണ്ടാം വിമോചന സമരം നടത്തുമത്രെ?

സാധാരണ വിശ്വാസികള്‍ അത്ര മഠയന്മാരാണോ?..

 

 

 

 

 

 

 

 

 

Advertisements

One thought on “ചില പാതിരിമാര്‍ കേരളീയര്‍ക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിക്കുമ്പോള്‍….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w