Feeds:
Posts
അഭിപ്രായങ്ങള്‍

ഒരു വലിയ അബദ്ധം പറ്റി…

ഇനി ഇത്‌ ആര്‍ക്കും പറ്റാതിരിക്കാനാണീ കുറിപ്പ്‌..

ഞാന്‍ ഒരു റ്റാറ്റാ ബ്രോഡ്ബാന്റ് (റ്റാറ്റാ ഫോട്ടോണ്‍ പ്ളസ്‌)വാങ്ങി.

അതോടെ കഷ്ടകാലവും തുടങ്ങി.. !

യു.എസ്‌.ബി ബ്രോഡ്ബാന്റാണ്‌.

3.1 Mbps വരെ സ്പീഡ്‌ ലഭിക്കുമെന്നാണ്‌ പറഞ്ഞത്‌!

സ്പീഡ്‌ ഇതുവരെ 1.5 യ്ക്ക്‌ അപ്പുറം പോയിട്ടില്ല..

മിക്കവാറും ലഭിക്കുക 300-600Kbps  ആണ്‌!

മുടക്ക്‌ മുതല്‍ 3600 / രൂപയാണ്‌..

മാസം 500/ രൂപ വാടകയുള്ള പ്ളാനാണ്‌ ഞാന്‍ തെരഞ്ഞെടുത്തത്‌..

30  മണിക്കൂര്‍ ഫ്രീയായി ഉപയോഗിക്കാം..

ആദ്യമാസം എത്ര ഉപയോഗിച്ചാലും ഫ്രീയാണ്‌…

ഇതൊക്കെ വിശ്വസിച്ച്‌ ഞാന്‍ ഉപയോഗിച്ചു തുടങ്ങി…

ഒരു മാസം കഴിഞ്ഞപ്പോള്‍ വിളി വരുന്നു…

നിങ്ങള്‍ക്ക്‌ ബില്ല് ലഭിച്ചില്ലേ?

ഇല്ലെന്ന് ഞാന്‍ ..

ബില്ല് അയച്ചു..എത്രയും വേഗം പേ ചെയ്യണം…തുക1228/രൂപ…

ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി..

എന്റെ  ഉപയോഗം ഞാന്‍ നോട്ടുചെയ്തിട്ടുണ്ടായിരുന്നു…

ഒരു കാരണവശാലും മിനിമം കഴിഞ്ഞുപോയിട്ടില്ല …

ഇക്കാര്യം ഞാന്‍ വിളിച്ച കുട്ടിയോട്‌ പറഞ്ഞു…

അല്‍പം കാത്തിരിക്കാന്‍ പറഞ്ഞു..

പിന്നീട്‌ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത ചില കണക്കുകളൊക്കെ പറയുന്നത്‌ കേട്ടു…

സഹികെട്ട്‌ ഞാന്‍ ഫോണ്‍ കട്ടു ചെയ്തു..

പിന്നീട്‌ രണ്ടു ദിവസത്തിനുശേഷം വീണ്ടും വിളി വരുന്നു..

അപ്പോള്‍ പറഞ്ഞത്‌ മറ്റൊരു തുകയാണ്‌…

പിന്നീട്‌ എനിക്കൊരു മെയില്‍ അയയ്ക്കുകയുണ്ടായി.. അതിലെ തുക 800/ ന് താഴെയാണ്‌…

വീണ്ടും ഇന്നലെ വിളി വന്നു..

തുക 2188/ ആണത്രെ!!

അവര്‍ തന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലൊക്കെ വിളിച്ചു സത്യസ്ഥിതി പറഞ്ഞുനോക്കി…

നോ ഫലം!!

ആരാണ്‌ എവിടന്നാണ്‌ വിളിക്കുന്നത്‌ എന്ന് പറയത്തില്ല… !!

ഒരു കുത്തഴിഞ്ഞ അവസ്ഥ തന്നെ!!

പറ്റിയത്‌ പറ്റി…

ഈ യു.എസ്‌.ബി. മോഡം എറിഞ്ഞുടയ്ക്കാനാണ്‌ ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്‌…

പോണതുവരെ പോകട്ടെ…

കാശടയ്ക്കാനൊന്നും തല്‍ക്കാലം വിചാരിക്കുന്നില്ല..

ആ രത്തന്‍ റ്റാറ്റ ഇതുവല്ലതും അറിയുന്നുണ്ടോ ആവോ… ?

മാന്യനായ ബിസിനസ്സുകാരന്‍ എന്നാണ്‌ കേട്ടിരിക്കുന്നത്‌… !!

കലികാലം തന്നെ!

ആയതിനാല്‍ ബൂലോകവാസികളെ നിങ്ങള്‍ കരുതിയിരിക്കുക..റ്റാറ്റ നിങ്ങളുടെ പോക്കറ്റുകീറിയെടുക്കും… !!

പ്രീഡിഗ്രി കൂടി സ്കൂള്‍ തലത്തിലേക്ക്‌ വന്നപ്പോള്‍ പല സ്കൂളുകളിലും പലവിധ പ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി…

കൌമാരപ്രായക്കാരനെ സ്കൂള്‍ ചിട്ടയില്‍ പിടിച്ചിരുത്തുക വലിയ വിഷമമുള്ള കാര്യമാണ്‌..

കൂട്ടംചേരലും കാടുകാട്ടലും അതിന്റെ  മൂര്‍ദ്ധന്യത്തിലെത്തുന്ന പ്രായമാണത്‌…

വൈകാരിക പക്വത ഇല്ലാത്ത അവര്‍ എന്തൊക്കെ ചാപല്യങ്ങളാണ്‌ കാണിച്ചുകൂട്ടുന്നത്‌?

ആ കുട്ടികളെ മാത്രം കുറ്റം പറയാന്‍ കഴിയില്ല..

ഓരോ കൌമാരക്കാരനേയും പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌…

ചെറിയ പ്രശ്നങ്ങളില്‍ പോലും വളരെ സെന്‍സിറ്റീവായി കാണപ്പെടുന്ന അവന്‌ സവിശേഷമായ പ്രശ്നങ്ങളാണൂള്ളത്‌..

കുട്ടിയെ നന്നായി മനസ്സിലാക്കി പഠിപ്പിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല ഇന്നുള്ളത്‌…

ഓരോ ഹയര്‍ സെക്കന്ററി ക്ളാസ്സിലും 60 കുട്ടികളാണുള്ളത്‌!

അവിടെ അധ്യാപകന്‍ ചിലവഴിക്കുന്നത്‌ 45 മിനിറ്റും!

എന്തൊക്കെ ശ്രദ്ധിക്കാന്‍ കഴിയും?

പഠനം ചൈല്‍ഡ്‌ സെണ്റ്റേര്‍ഡ്‌ ആവുകയും വേണം…

സാര്‍ ഫെസിലിറ്റേറ്റര്‍ ആണത്രെ…

തടിച്ച സിലബസ്‌ ഓരോ വിഷയത്തിനും!

കുട്ടിമാത്രമല്ല അധ്യാപകനും തളര്‍ന്നുപോകുന്നു…

വളരെ അച്ചടക്കത്തോടെ പോയിരുന്ന പല സ്കൂളുകളും ഹയര്‍ സെക്കന്ററി വന്നതോടെ പിന്നാക്കം പോയിരിക്കുന്നു എന്ന പരാതി ഒരു പരിധി വരെ സത്യമാണ്‌…

ആരാ കുറ്റക്കാര്‍?

അവിടത്തെ ഹയര്‍ സെക്കന്ററി  അധ്യാപകരാണോ?

ആണെന്നാണ്‌ പലരുടേയും ഭാവം…

അത്‌ ശരിയല്ല…

നിലമൊരുക്കാതെ ഹയര്‍ സെക്കന്ററി നടപ്പിലാക്കിയിടത്താണ്‌ തെറ്റുസംഭവിച്ചത്‌…

ഒരു ക്ളാസ്സില്‍ 25 കുട്ടികള്‍ …ഒരു മണിക്കൂര്‍ പീരീഡുകള്‍…

പരിശീലനം ലഭിച്ച കൌണ്‍സിലേഴ്സ്‌…

ഇതൊക്കെ ആവശ്യമായിരുന്നു…

കൌമാരക്കാരെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക്‌ ധാരാളം മന:ശാസ്ത്ര ക്ലാസ്സുകള്‍ നല്‍കേണ്ടതുണ്ട്‌…

ഇങ്ങനെ പല പ്രശ്നങ്ങളുമുണ്ട്‌…

അധ്യാപകരുടെ ഡ്രസ്സിംഗ്‌

അത് കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന അന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്‌…

അധ്യാപകര്‍ സമൂഹത്തിന്റെ  ഭാഗമാണ്‌….

പുതിയ പ്രവണതകള്‍ അവരേയും ബാധിക്കും..

എന്നാലും ചിലതൊക്കെ അവര്‍ ഒഴിവാക്കേണ്ടതുണ്ട്‌…

കുട്ടികള്‍ അറിയാതെ പൈങ്കിളി വായിക്കാം…പറട്ട സീരിയല്‍ കാണാം…ഗൈഡ്‌ പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചു വയ്ക്കാം…

പക്ഷെ പെരുമാറ്റം…വസ്ത്രധാരണ രീതി..ഇവയില്‍ മായം ചേര്‍ക്കരുത്‌ എന്നാണ്‌ വിദൂഷക മതം…

മിക്ക ടീച്ചര്‍മാരുടേയും വസ്ത്രധാരണം ആഭാസകരമായ്‌ രീതിയിലാണ്‌!ആണ്‍ സാറന്‍മാരും മോശമല്ല…

പൊക്കിള്‍ പുറത്തുകാണിച്ച്‌ ….ബ്ളൌസ്സിന്റെ  പിന്‍ ഭാഗം വെട്ടിയിറക്കി.. ചുണ്ടില്‍ ചായം തേച്ച്‌ വരുന്ന ടീച്ചര്‍മാര്‍…എന്തു പഠിപ്പിച്ചാലും കുട്ടികള്‍ ശ്രദ്ധിക്കില്ല. !

അവരുടെ ചിന്ത അപ്പോള്‍ അവിടെ ആയിരിക്കില്ല..

അവര്‍ ഭാവനാസമ്പന്നരാണ്‌…വിട്ടുപോയ ഭാഗം പൂരിപ്പിക്കുകയായിരിക്കും അവര്‍…

ടീച്ചര്‍ പഠിപ്പിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വയംഭോഗം ചെയ്യുന്ന കുട്ടികളുമുണ്ട്‌!!

ഞെട്ടണ്ട…

സത്യമാണ്‌!

ഇവിടെ അധ്യാപകര്‍ കുറ്റക്കാരാണ്‌..

മോഡലുകളേയും സിനിമാനടികളേയും അനുകരിക്കുന്നവര്‍ ഈ രംഗത്ത്‌ വിതയ്ക്കുന്ന നാശം വളരെ വലുതാണ്‌…

അതുകൊണ്ട്‌ അല്‍പവസ്ത്ര ധാരികളായ ടീച്ചര്‍മാര്‍ ജാഗ്രതൈ!

സ്കൂളിനുള്ളില്‍ വച്ചും നിങ്ങള്‍ അതിക്രമത്തിന്‌ ഇരയാകാം..

എങ്കിലും വിദൂഷകന്‍ കുട്ടികളെ കുറ്റപ്പെടുത്തുകയില്ല…

കാരണം കുറ്റവാളികള്‍ അവരല്ല…

നിങ്ങളാണ്‌……!!!

ഇസ്ലാം  എറ്റവും പ്രമുഖമായ മതമാണ്‌..

ദേശസ്നേഹികളായ നിരവധിപേര്‍ക്ക്‌ ആ സമുദായം ജന്‍മം നല്‍കിയിട്ടുണ്ട്‌..

ആ മതം ഇപ്പോള്‍ ഒരു പ്രതിസന്ധിയെ നേരിടുകയാണ്‌..

ആത്മീയാചാര്യന്‍മാര്‍ എന്ന് അവകാശപ്പെടുന്നവരാണ്‌ ഈ പ്രതിസന്ധിയുടെ സൃഷ്ടാക്കള്‍ ..

വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്‌ അവരുടെ പണി..

സമുദായത്തിന്റെ  സാക്ഷരത അവര്‍ക്കറിയാം..

ഭൂരിഭാഗം മുസ്ലിംങ്ങളും വളരെ കഷ്ടപ്പാടിലാണ്‌ കഴിഞ്ഞുകൂടുന്നത്‌,ഇന്ത്യയില്‍ ..

അവരുടെ ജീവിതത്തെ കരകയറ്റാനുള്ള നിര്‍ദ്ദേശങ്ങളൊന്നും ഇവരുടെ മുന്നിലില്ല..

കുറച്ചുകാലം മുമ്പ്‌ ഇവര്‍ പ്രഖ്യാലിച്ചു: പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആക്കണം!

സമുദായത്തെ ഉദ്ധരിക്കാന്‍ കണ്ടെത്തിയ വഴി(?)..

എങ്ങനെയിരിക്കുന്നു?

താടി നീട്ടിവളര്‍ത്തിയ കൊറേ കക്ഷികളുണ്ട്‌, അവര്‍ മതം കണ്ടുപിടിച്ചവരാണ്‌!!

പുരുഷന്‌ എട്ടോ പത്തോ കെട്ടാം എന്നൊക്കെ ഇവര്‍ പ്രഖ്യാപിച്ചുകളയും!!

പാവം സ്ത്രീകള്‍ …

അവര്‍ നിശബ്ദകളാണ്‌…

ഏതെങ്കിലും സ്ത്രീ ഇത്‌ അംഗീകരിക്കുമോ?

ഇല്ല.. !

എന്നിട്ടും ….

ഈ ഊശാന്താടിക്കാര്‍ക്ക്‌ പണികൊടുക്കാന്‍ ആ സമുദായത്തിലെ ഉല്‍പതിഷ്ണുക്കളായ യുവാക്കള്‍ തന്നെ മുന്നോട്ടുവരണം.. !

ഇപ്പോള്‍ അവര്‍ ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു- വന്ദേമാതരം ആലപിക്കുന്നത്‌ ഇസ്ളാമിക വിശ്വാസങ്ങള്‍ക്കെതിരാണ്‌..അതിനാല്‍ സമുദായത്തിലെ ആരും ഇനി വന്ദേമാതരം ആലപിക്കാന്‍ പാടില്ല… !!

ഉന്നത മുസ്ളിം സമിതി ജാമിയത്ത്‌ ഉലമ ഇ ഹിന്ദ്‌ ആണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌… !!

എന്താ ഇപ്പം അങ്ങനെ തോന്നാന്‍ കാരണം..

ശ്ശേയ്‌.. കാരണമൊന്നുമില്ല…

ഉണ്ടിരുന്നപ്പോ ഒരുള്‍വിളി….

അത്ര തന്നെ!

അതുകൊണ്ട്‌ സമുദായത്തിന്‌ നേട്ടം വല്ലതും… ?

കഥയില്‍ ചോദ്യമില്ല…

പിന്നല്ലാതെ…

ഒരു സംഘര്‍ഷാവസ്ഥ ഉണ്ടാക്കാനേ ഇത്‌ ഉപകരിക്കുകയുള്ളൂ..

എതിര്‍പ്പുമായി ബി.ജെ.പി. രംഗത്തെത്തിക്കഴിഞ്ഞു.. !!

പാക്കിസ്ഥാന്‍ കത്തിയെരിയുകയാണ്‌…

അതേക്കുറിച്ചൊന്നും ഇവര്‍ക്ക്  വേവലാതിയില്ല..

ഈ മൊല്ലാക്കമാരെ തല കീഴായി കെട്ടിത്തൂക്കിയാല്‍ പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌ എന്ന് തോന്നുന്നു…


രണ്‍ജിത്തിന്റേയും  കൂട്ടരുടേയും പരിശ്രമം വൃഥാവിലായില്ല…

പത്തു സംവിധായകരുടെ പത്ത്‌ ചിത്രങ്ങള്‍ ..

മലയാളത്തില്‍ ഒരു പുതുമ തന്നെയാണ്‌…

ഭൂരിഭാഗം ചിത്രങ്ങളും ബോറടിപ്പിക്കുന്നവയാണ്‌..

ചിലതൊക്കെ സമകാലിക യാഥാര്‍ത്ഥ്യങ്ങളാണ്‌ വിളമ്പിയത്‌..

ദി ബ്രിഡ്ജ്‌

ആ ചിത്രക്കൂട്ടത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവയാണെന്ന് എനിക്ക്‌ തോന്നുന്നു..

അവയിലൊന്നാണ്‌ ദി ബ്രിഡ്ജ്‌..

വാര്‍ദ്ധക്യത്തിന്റെ  പ്രശ്നങ്ങള്‍ നമ്മെ അലോരസപ്പെടുത്തി നിലകൊള്ളുന്നു..

യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടതാണ്‌ ആ സിനിമ..

തെരുവില്‍ നിന്ന് കിട്ടിയ പൂച്ച കുഞ്ഞിനെ സ്നേഹിക്കുന്ന കുട്ടി..അച്ഛന്‍ ആ പൂച്ചക്കുട്ടിയെ ചവറ്റുകൂനയില്‍ കൊണ്ട്‌ ഉപേക്ഷിക്കുന്നു..

ആ കുട്ടിയുടെ നൊമ്പരങ്ങള്‍ നമ്മെ സ്പര്‍ശിക്കുന്നു…

സ്വന്തം അമ്മയെ ഉപേക്ഷിക്കുന്ന മകന്‍ …(അവര്‍ അന്ധയാണ്‌)..

തിയേറ്ററില്‍ ഇരുത്തിയിട്ട്‌ കടന്നുകളയുന്നു അയാള്‍ ..

ആവൃദ്ധയുടെ ദൈന്യം….

ഒടുവില്‍ അവരും ആ പൂച്ചക്കുട്ടിയും ഒന്നിച്ച്‌ ഒരിടത്ത്‌…

കേരള കഫേ യുടെ വരാന്തയില്‍ ..

അര്‍ത്ഥഗര്‍ഭമായി ചിലതൊക്കെ ഭംഗിയായി പറഞ്ഞിരിക്കുന്നു സംവിധായകന്‍ …

കാപട്യം നിറഞ്ഞ മലയാളിയുടെ മുഖമടച്ച്‌ കിട്ടിയ ഒരടിയാണ്‌ ഒരര്‍ത്ഥത്തില്‍ ആ സിനിമ..

മകള്‍

ഇത്തരം കഥകള്‍ എന്നും നമ്മെ വേട്ടയാടുന്നവയാണ്‌..

ദാരിദ്ര്യം  നിറഞ്ഞ കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിലയ്ക്കു വാങ്ങി ഭിക്ഷാടനത്തിനും വാണിഭത്തിനും ഉപയോഗിക്കുന്ന സംഘങ്ങള്‍ സജീവമാണല്ലോ ഇക്കാലത്ത്‌…

ദത്തെടുക്കല്‍ എന്ന ഓമനപ്പേരില്‍ ….

ആ ദരിദ്രകുടുംബത്തിണ്റ്റെ ദൈന്യം….

ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹത്തിന്റെ  അസുലഭ മുഹൂര്‍ത്തങ്ങള്‍ ..

വേര്‍പിരിയലിന്റെ  …..

തനിക്ക്‌ അമ്മ നല്‍കിയ മിഠായി അനുജന്‌ നല്‍കിക്കൊണ്ട്‌ ചേച്ചി പറയുന്ന വാക്കുകള്‍ …’ഇനി ചേച്ചിയ്ക്ക്‌ ധാരാളം മിഠായി ലഭിക്കുമെല്ലോ… ‘

ദത്തെടുത്ത വീട്ടമ്മ…തട്ടിപ്പുകാരിയാണ്‌ ആ തിരിച്ചറിവ്‌ നമ്മെ നടുക്കുന്നു…

അവള്‍ ഒരു പെണ്‍ വാണിഭക്കാരന്‌ ആ കുട്ടിയെ കൂടുതല്‍ വിലയ്ക്ക്‌ വില്‍ക്കുന്നു….

ഇന്നിന്റെ  നേര്‍സാക്ഷ്യം….

ഒരു വിതുമ്പലോടുകൂടിയേ ഈ സിനിമ കണ്ടിരിക്കാനാവൂ…

സിനിമ തീര്‍ന്നിട്ടും ഒരു തേങ്ങലായി ആ പെണ്‍കുട്ടി ….

രേവതിയുടെ സിനിമയാണെന്ന് തോന്നുന്നു…

എനിക്ക്‌ ആ സിനിമ വളരെ ഇഷ്ടപ്പെട്ടു …

പുറംകാഴ്ചകള്‍

പുറംകാഴ്ചകള്‍ കണാന്‍ സംവിധായകല്‍ ക്ഷണിക്കുന്നു…

ശ്രീനിവാസന്റെ  ജീവിതം ഒരു കാഴ്ച….

ബസ്സ്‌ യാത്രയിലാണ്‌ എല്ലാപേരും ഒന്നിക്കുന്നത്‌..

വഴിയിന്‍ നിന്ന് കയറുന്ന കോളേജു പിള്ളേര്‍…

അവരുടെ കലമ്പലുകള്‍ …

ഈ ബഹളങ്ങളില്‍ അക്ഷമനായി മമ്മൂട്ടിയുടെ കഥാപാത്രം…

അയാള്‍ ഒരസികനായി നമുക്കും തോന്നും…

എന്നാല്‍ അതിന്റെ  അന്ത്യം, അത്‌ നമ്മെ വല്ലതെ നടിക്കിക്കളയുന്നു…

ഒരു അപ്രതീക്ഷിതമായ അന്ത്യം…

അയാളുടെ പ്രിയപ്പെട്ട ആരോ മരിച്ചിരിക്കുന്നു…

അവിടേക്കാണ്‌ അയാള്‍ …

യാത്രക്കാരോടൊപ്പം നമ്മളും ദുഖാര്‍ത്തരാകുന്നു…

നല്ല കൈയൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു…

കേരള കഫേ ഒരു നല്ല സംരംഭമാണെന്ന് എനിക്ക്‌ തോന്നുന്നു…

ലൌ ജിഹാദ്‌ – ഉണ്ടോ ഇല്ലയോ എന്നത്‌ അന്വേഷിച്ച്‌ കണ്ടെത്തേണ്ട വിഷയമാണ്‌..

ഇപ്പോള്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്ന അര്‍ത്ഥത്തില്‍ അങ്ങനെയൊന്ന് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത്‌ തടയേണ്ടതു തന്നെയാണ്‌..

അതില്‍ ആര്‍ക്കും സംശയമില്ല..

തീവ്രവാദികളുടെ പുത്തന്‍ രീതിയാണ്‌ അത്‌ എന്നൊക്കെയാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌…

കൃത്യമായി അങ്ങനെയൊരു അജണ്ടയുണ്ടെങ്കില്‍ നാം ഒറ്റക്കെട്ടായി അതിനെതിരെ രംഗത്തെത്തേണ്ടതുണ്ട്‌…

എന്നാല്‍ ഇപ്പോഴത്തെ രീതിയിലുള്ള കാടടച്ചുള്ള വെടിവയ്പ്‌ ഒട്ടും ആശാസ്യകരമല്ല എന്ന് തന്നെ പറയേണ്ടീരിക്കുന്നു..

ഒരു സമൂഹത്തെ ഒറ്റപ്പെടുത്താന്‍ മാത്രമേ അത്‌ സഹായിക്കുകയുള്ളൂ…

ജിഹാദ്‌ എന്ന പദം ഇസ്ളാമുമായി ബന്ധപ്പെട്ടതാണ്‌…

മുസ്ലീമുകളുമായി യാതൊരു ഇടപാടും പാടില്ല എന്ന തീട്ടുരങ്ങള്‍ പരോക്ഷമായി മറ്റ്‌ സമുദായ സംഘടനകള്‍ പ്രചരിപ്പിക്കുന്നിടത്തേക്ക്‌ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു…

അതിനാല്‍ ഇസ്ലാം  മതക്കാരനെ മേലില്‍ പ്രണയിക്കരുത്‌ എന്ന സന്ദേശമാണ്‌ അത്തരം സംഘടനകള്‍ പറയാതെ പറയുന്നത്‌…

ആ നിലപാട്‌ മനുഷ്യത്വ വിരുദ്ധമാണ്‌… !

മുസ്ളീങ്ങളൊക്കെ തീവ്രവാദികളാണ്‌ എന്ന സൂചനയും ഇവര്‍ അബോധപൂര്‍വ്വം കടത്തിവിടുന്നു…

നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന സന്ദര്‍ഭമാണിത്‌ എന്ന് പറയേണ്ടി വരുന്നത്‌ അതുകൊണ്ടാണ്‌..

മാധ്യമങ്ങളും ചില രാഷ്ട്രീയക്കക്ഷികളും ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ ആശയങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ രംഗത്തുണ്ട്‌..

അത നാം തിരിച്ചറിയേണ്ടതുണ്ട്‌…

മിശ്രവിവാഹിതര്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌…

മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമചിത്തതയോടെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ തയ്യാറാവണം…

സംഘ പരിവാര്‍ ശക്തികളും ചില ക്രിസ്ത്യന്‍ പുരോഹിതരും ഒന്നു ചേര്‍ന്നുകൊണ്ട്‌ ഒരു സമുദായത്തിനെതിരെ പട നയിക്കുകയാണ്‌…

മുസ്ലീം ലീഗിനിവിടെ ഒന്നും ചെയ്യാനില്ല…അതിന്റെ  പ്രസക്തി എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു… !

മതത്തിനതീതമായി കാര്യങ്ങള്‍ കാണുന്ന മനുഷ്യസ്നേഹികള്‍ ഉണരണം…

അവരിലേ സമൂഹത്തിന്‌ പ്രതീക്ഷയുള്ളൂ

« Newer Posts - Older Posts »