ഒടുവില്‍ അതും സംഭവിച്ചു…
കത്തോലിക്കാക്കൂട്ടം നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ വരച്ചവരയില്‍ നിര്‍ത്തി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി..!
ഇത് ഏറെ നാളായി നാം ഭയന്നിരുന്നതാണ്..
സ്വാശ്രയക്കരാറുകളൊക്കെ റദ്ദായിരിക്കുന്നു…
50% മെരിററ് എന്നത് വീണ്ടും കിട്ടാക്കനിയായി നില്‍ക്കും..!!
എസ്,എഫ്.ഐ ഉള്‍പ്പെടെയുള്ളവര്‍ സമരം പ്രഖ്യാപിച്ചുകഴിഞ്ഞു…
സ്വാശ്രയ മുതലാളിമാര്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു…
എന്ത് സമരം?
നേതാവിനെ ഒതുക്കിയിരിക്കുന്നു..പിന്നെയല്ലേ…..!!
മെരിററ് സീററുകളീല്‍ മൂന്നുതരം ഫീസാണ് മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടത്…വിചിത്രമായ ഫീസ് ഘടന..ലോകത്താര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തത്…ബേബിമന്ത്രി അതൊക്കെ സമ്മതിച്ചുകൊടുത്തു!!
ആരോടെങ്കിലും ചോദിച്ചിട്ടാണോ…ഈ….
അതൊക്കെ എന്നേ നിര്‍ത്തിയതാണ്…
മുന്നണിക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നല്ലോ…
വഴിമുടക്കികള്‍….പോയിത്തുലയട്ടെ…!!
നോക്കൂ, വിപ്ലവം വരുന്നത് ഇങ്ങനെയാണ്…
വിദ്യാഭ്യാസനന്ത്രിയെ മാററാന്‍ സമയമായിരിക്കുന്നു…
തൊട്ടതെല്ലാം വെടക്കാക്കിയ ചരിത്രമാണ് ബേബിക്ക്…
സ്വയം ഒഴിയുമോ?
അതീ ജന്മമില്ല..!!
എസ്.എസ്.എല്‍.സി. പരീക്ഷയെന്ന [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
വിദ്യാഭ്യാസ വകുപ്പ് വീണ്ടും പുലിവാലു പിടിച്ചു….
മന്ത്രി ബേബി ഈ വകുപ്പിന് ചേര്‍ന്ന ആളല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു!
ഭരണം തുടങ്ങിയകാലം മുതല്‍ പരാജയങ്ങള്‍ ഒന്നിനു പിറകെ ഒന്നായി………….
സ്വാശ്രയത്തില്‍ തുടങ്ങിയ കസര്‍ത്തുകള്‍ ഇപ്പോള്‍ അനംഗീകൃത സ്കൂളുകള്‍ക്കെതിരായ നടപടി -എന്ന ഉമ്മാക്കിയില്‍ എത്തിനില്‍ക്കുന്നു!!
എപ്പോഴും ഉയര്‍ത്തിയത് ജനന്മ ലാക്കാക്കിയ പ്രശ്നങ്ങളാണ്…
പക്ഷെ, നിര്‍വഹണത്തില്‍ പരാജയപ്പെട്ടുപോകുന്നു…
എന്താ കാരണം?
ജാതകദോഷമാണോ?
അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ സമൂഹത്തിന് ഭീഷണിയാണ്…
സംശയമില്ല…
പൊതുവിദ്യാലയങ്ങളുടെ നിലനില്പിനും അവ ഭീഷണിയുണര്‍ത്തുന്നു…
അതിനാല്‍ അവയ്ക്കെതിരെ നടപടിയെടുക്കുന്നതില്‍ രണ്ടുപക്ഷം വരേണ്ടതില്ല…
കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനപോലും ഈ നടപടിയെ സ്വാഗതം ചെയ്തു…
എന്നാല്‍ വിദ്യാഭ്യാസ മുതലാളിമാര്‍ ന്യൂനപക്ഷം എന്നൊക്കെപ്പറഞ്ഞ് [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
നാട്ടിലെങ്ങും സ്വകാര്യ സ്കൂളുകള്‍…
ഈ വകകളെ തട്ടിയിട്ട് നടക്കാന്‍ വയ്യന്നായി…
അംഗീകാരമിലാത്തവയാണ്…
ഞങ്ങള്‍ എന്തും ചെയ്യും എന്നാണ് ഭാവം..
ഭൂരിഭാഗവും സ്വകാര്യ മുതലാളിമാരുടേതാണ്..അവര്‍ക്കെതിരെ നടപടിക്കൊരുങ്ങിയാല്‍ ഉടന്‍ മുറവിലി-‘ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നേ……’
ഈ പല്ലവി അനവരതം തുടര്‍ന്നു വരികയാണ്…
ഇവര്‍ എന്ത് മലയാണ് വിദ്യാഭ്യാസ രംഗത്ത് മറിക്കുന്നത്?
-വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച് പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിപ്പിക്കുന്നു
- അച്ചടക്കം എന്നു പറഞ്ഞ് വിവിധ ലീലാവിലാസങ്ങള്‍ , ഉറക്കെ ചിരിക്കാന്‍ പാടില്ല,പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല,കളിക്കാന്‍ പാടില്ല,കളിപറയാന്‍ പാടില്ല,പാട്ടും നൃത്തവും സാഹിത്യവും നിഷിദ്ധമാണ്,ഏതു നിമിഷവും പുസ്തകം കൈയില്‍ ഉണ്ടാവണം മുതലായവ…
-രക്ഷകര്‍ത്താക്കളെ ഇടയ്ക്കിടെ വിളിച്ച് കുട്ടികളെക്കുറിച്ചുള്ള [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in വിദ്യാഭ്യാസം on മേയ് 26, 2009 | 1 അഭിപ്രായം »
+2 വന്നപ്പോള്‍ ആഹ്ലാദിച്ചിരുന്നവര്‍ ഇപ്പോള്‍ നിരാശയിലാണ്…
ആര്‍ക്കാണ് നിരാശ?
പൊതു സമൂഹത്തുന്!
അതെങ്ങനെ?
അതിനു വിശദീകരണമാണ് ഈ കുറിപ്പ്.
പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് ഇഷ്ടമുള്ളിടത്ത് പഠിക്കാനുള്ള അസുലഭമായ അവസരം കൈവന്നിരിക്കുന്നു…
മിക്ക സ്കൂളുകളിലും +2 ഉണ്ട്..
പക്ഷെ,കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ശാപമായ ചില കാര്യങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടക്കുന്നുണ്ട്..
നിങ്ങള്‍ ഒരു +2 സ്കൂളില്‍ ചെന്ന്നോക്കൂ..(പ്രത്യേകിച്ച് ഗവ. സ്കൂളില്‍)
അധ്യാപകരുടെ ഇടയിലും മററ് ജീവനക്കാരുടെ ഇടയിലും കുട്ടികളുടെ ഇടയിലും ഒരു തരം കൊടിയ വിഭാഗീയത നിങ്ങള്‍ക്ക് കാണാന്‍ കഴിയും!
ഹയര്‍ സെക്കന്ററിയെക്കുറിച്ച് എന്തെങ്കിലും അന്വേഷിച്ചാല്‍‘ സ്കൂള്‍ ചാവേറുകള്‍’ കൈമലര്‍ത്തും..അതുപോലെ തിരിച്ചും..
ചിലപ്പോള്‍ അന്വേഷകനെ വട്ടം [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in വിദ്യാഭ്യാസം on മേയ് 18, 2009 | 3 അഭിപ്രായങ്ങള്‍ »
വിദ്യാഭ്യാസ മേഖലയില്‍ ഒരു പുനര്‍ വിചിന്തനം ആവശ്യമായിരികുന്നു..
പരിഷ്കാരങ്ങളൊക്കെ നല്ലതുതന്നെ..
എന്നാലും പലതിനും നിലവാരം കുറഞ്ഞുപോയോ എന്ന് സംശയിക്കേണ്ടീരിക്കുന്നു…
എന്താവാം കാരണം?
പ്രധാന കാരണം അധ്യാപകന്റെ അലംഭാവം തന്നെ!
ഗ്രേഡിംഗ് രീതി നലതാണ് ,സംശയമില്ല..
അത് പലരീതിയില്‍ പഠിപ്പിക്കാം എന്നിടത്താണ് പ്രശ്നം…കുട്ടികളെക്കൊണ്ട് ചെയ്യിക്കലാണ് പ്രധാനം..
അതിന് അധ്യാപകന്‍ സര്‍വ്വസജ്ജനായിരിക്കണം..
പഠിപ്പിക്കാതെയും കഴിക്കാം എന്നതാണ് രസകരമായ മറ്റൊരു വസ്തുത!!
അത് ഉദാസീനരായ അധ്യാപകര്‍ കണ്ടെത്തിക്കഴിഞ്ഞു!
അവരിപ്പോള്‍ പുത്തന്‍ രീതിയുടെ സ്തുതിപാഠകരാണ്….!!!
ഇവരെ ആര് നേരിടും?
പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന് പഴമൊഴി–
പത്താം [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »