Posted in ഓര്‍മ്മ, tagged ഓര്‍മ്മ, കവിതാപഠനം on ഒക്ടോബര്‍ 4, 2009 | 3 അഭിപ്രായങ്ങള്‍ »
ജ്യോനവന്‍ ഓര്‍മ്മയായി…
ഞാന്‍ ആ കവിതകള്‍ ഇപ്പോഴാണ് വായിക്കുന്നത്…
വായിച്ചപ്പോള്‍ അവയെക്കുറിച്ച് ചിലത് കുറിക്കണമെന്ന് തോന്നി…
ഇതൊരു സ്നേഹാഞ്ജലിയാണ്…..
ഒരു ബ്ളോഗറുടെ തിലോദകം….
പ്രിയ ജ്യോനവന്‍,
താങ്കള്‍ക്ക് മരണമില്ല…
കവിതകളിലൂടെ….
‘മാന്‍ഹോള്‍’-എന്ന കവിത ഒരു നഗരവാസിയുടെ നൊമ്പരങ്ങളാണ്…
ഗ്രാമത്തിന്റെ നൈര്‍മ്മല്യത്തില്‍ അഭിരമിക്കുന്ന ഒരു ഗ്രാമീണന്റെ മനസ്സ് നമുക്കിവിടെ കാണാം.
“ഞാനൊരു വഗരവാസിയണ്
തെളിച്ചുപറഞ്ഞാല്‍ ഒരഴുക്കുചാല്”- കാപട്യം നിറഞ്ഞ നഗരജീവിതത്തോടുള്ള വിരക്തി ഈ വരികളില്‍ തെളിഞ്ഞുകാണാം..
‘നാട്യപ്രധാനം നഗരം,ദരിദ്രം’-തന്നെയാണ്.
അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.അത് [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in ഓര്‍മ്മ, tagged ഓര്‍മ്മ on ജൂണ്‍ 28, 2009 | 3 അഭിപ്രായങ്ങള്‍ »
മികച്ച ഒരു തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ലോഹിതദാസ്..
മലയാള സിനിമയില്‍ ഒരു വേറിട്ട വഴി വെട്ടിത്തെളിച്ച കലാകാരനാണദ്ദേഹം..
ആര്‍ട്ട്-കമേഴ്സിയല്‍ വിഭജനത്തിന്റെ അതിര്‍വരമ്പ് അദ്ദേഹം മാച്ചുകളഞ്ഞു…
തനിയാവര്‍ത്തനം മുതലുള്ള സൃഷ്ടികള്‍ അതിനുദാഹരണങ്ങളാണ്..
കെട്ടുറപ്പുള്ള തിരക്കഥകള്‍ സമ്മാനിച്ച കലാകാരന്‍…
ഭൂതക്കണ്ണാടി അദ്ദേഹത്തിന്റെ ഏററവും പ്രധാനപ്പെട്ട സൃഷ്ടിയാണ്…കാലാതീതമായി അദ്ദേഹത്തെ നിലനിര്‍ത്താന്‍ പോകുന്നത് ആ സിനിമയായിരിക്കും എന്ന് ഞാന്‍ കരുതുന്നു..
എം.ടി യ്ക്ക് ശേഷം മണ്ണിന്റെ മണമുള്ള കഥകള്‍ പറഞ്ഞ കഥാകൃത്താണദ്ദേഹം..
എങ്കിലും വ്യക്തിപരമായി പിന്തിരിപ്പന്‍ ആശയങ്ങള്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു..
കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച ഒരു തിരക്കഥാ ശില്പശാലയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍, [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in ഓര്‍മ്മ, tagged ഓര്‍മ്മ on മേയ് 31, 2009 | 3 അഭിപ്രായങ്ങള്‍ »
മാധവിക്കുട്ടി ഓര്‍മ്മയായി…
മലയാളത്തിന്റെ പുണ്യം…
ആ ഔന്നത്യം മററാര്‍ക്കും അവകാശപ്പെടാനാവില്ല…
അവരെ കണ്ടില്ലെന്ന് നടിക്കാന്‍ ആദ്യം നാം ശ്രമിച്ചു…
തമസ്കരിക്കാനും ശ്രമം നടന്നു…
എന്നിട്ടും,
ആ പ്രതിഭ അവയെയൊക്കെ അതിജീവിച്ചുകൊണ്ട് നിലകൊണ്ടു…
മലയാള ഭാഷയുടെ വഴക്കങ്ങള്‍ ശക്തിയോടെ അനുഭവിപ്പിച്ചു..
ആ എഴുത്തില്‍ മലയാളിത്തം തുടിച്ചുനിന്നു…
സ്ത്രീയുടെ ലോകം മറയില്ലതെ കാണിച്ചു..
അതുവരെ കടുംവര്‍ണ്ണങ്ങളിലെ സ്ത്രീരൂപങ്ങളായിരുന്നു നമുക്ക് പരിചയം..
മജ്ജയും മാംസവുമുള്ള സ്ത്രീയെ നാം അവിടെ കണ്ടു…
തന്റേടിയെന്നും ഭ്രാന്തിയെന്നും അവര്‍ അധിക്ഷേപിക്കപ്പെട്ടു..
ചെറിയ ആകാശങ്ങള്‍ മാത്രം പരിചയിച്ച സാഹിത്യ പുംഗവന്മാരായിരുന്നു അതിന് പിന്നില്‍-
അവര്‍ തളര്‍ന്നില്ല…
മഹത്തായ പ്രതിഭകള്‍ അങ്ങനെയാണ് ..
നാം ഇപ്പോള്‍ തിരിച്ചറിയുന്നു…
മലയാളത്തില്‍ മാധവിക്കുട്ടിയോടെപ്പം നിര്‍ത്താന്‍ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »