വിനയന്റെ കട്ടയും പടവും മടക്കുമെന്ന് ഏതാണ്ട് ഉറപ്പായി…
ഏത് വിനയനെന്നോ…
നമ്മുടെ സംവിധായകന്‍-
ഓ ..മനസ്സിലായി… അന്ധനേയും ചെകിടനേയും കുള്ളനേയും സിനിമയില്‍ കൊണ്ടുവന്ന..
അതെ, അതു തന്നെ പുള്ളി…
പുള്ളിയ്ക്കിപ്പോ എന്നാ പറ്റി…
പറ്റിയില്ല..പക്ഷെ പറ്റും…
ഡേയ്..ശിവാ.. തെളിച്ചു പറേടേ…
പറയാം…രണ്ടു നാല് സിനിമയെടുത്തപ്പം അഹങ്കാരം തലയ്ക്കു പിടിച്ചു…നാന്‍ താണ്‍ ടാ സംവിധായകന്‍ ..എന്ന മട്ട്…
ങ്ഹാ..എന്നിട്ട്…
കണ്ണിക്കണ്ട സിനിമാക്കാരെയെല്ലാം ചീത്ത പറഞ്ഞു…നമ്മുടെ മെഗാ സ്റ്റാറുകളേയും വെറുതെ വിട്ടില്ല കേട്ടോ…
അത്ര വല്യ പുള്ളിയാണോ?
എടേയ് വല്ലപ്പഴുമൊക്കെ ഒരു സിനിമ കാണണം കേട്ടാ….സ്വയം വലിയ ആളാണെന്ന് വിചാരിക്കാന്‍ ആര്‍ക്കും കപ്പം കൊടുക്കണ്ടല്ലോ?
അത് ശരിയാണ്…
പിന്നെ കക്ഷി [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in ആക്ഷേപഹാസ്യം, tagged ആക്ഷേപഹാസ്യം on ഒക്ടോബര്‍ 21, 2009 | 15 അഭിപ്രായങ്ങള്‍ »
കാലം വല്ലാത്തതാണ്…
എന്തൊക്കെ കണ്ടാലാണ് നേരം പുലരുക..
കോലപ്പന്‍ കുത്തിയിരുന്ന് ചിന്തിച്ചു…
ഇരുന്ന ഇരിപ്പില്‍ ഒന്നരപ്പുറം മനോരമ അകത്താക്കി..
ഉമിക്കരി കയ്യിലിരുന്ന് ചിലമ്പി..
ആ വാര്‍ത്ത വീണ്ടും തികട്ടി വന്നു…
ദേവി അജിത്തിനെ പോലീസ് പിടിച്ചു,മദ്യപിച്ച് വണ്ടിയോടിച്ചതിന്…
നടിമാരുടെ ആരാധകനായ കോലപ്പനെ ആ വാര്‍ത്ത പിടിച്ചുലച്ചു…
എത്രയെത്ര നിഷ്കളങ്ക കഥാപാത്രങ്ങള്‍…
സംഗീതാമോഹനും ഓര്‍മ്മയുടെ തീരങ്ങളില്‍ വന്നു നിന്നു…
ഇതേകുറ്റത്തിന് പോലീസ് പിടിയിലായി… അവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍…ശാലീന സുന്ദരിമാര്‍…നന്‍മയുടെ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in ആക്ഷേപഹാസ്യം, tagged ആക്ഷേപഹാസ്യം on സെപ്റ്റംബര്‍ 23, 2009 | 3 അഭിപ്രായങ്ങള്‍ »
എം.പി.വീരേന്ദ്രകുമാറിന്റെ ജനതാദള്‍ മണ്ണടിയാന്‍പോകുകയാണ്…
അതിന്റെ ആദ്യപടിയായി യു.ഡി.എഫില്‍ ചേക്കേറി…
കള്ളന്റേയും കൊള്ളക്കാരന്റേയും അഴിമതിക്കാരന്റേയും താവളത്തില്‍ അന്തിയുറങ്ങുന്നതുപോലെയാണത്..
വീരന്റെ വഴി പണ്ടേ ഇതായിരുന്നു…
ഇടതുപക്ഷം അതറിയാതെ കുറേക്കാലം ചുമന്നു…
തോളിലിരുന്നുകൊണ്ട് മഹാനെന്ന് ഉദ്ഘോഷിച്ചു..
തന്റെ പൃഷ്ടം കുലുങ്ങിയാല്‍ ലോകം കുലുങ്ങുമെന്ന് വീരസ്യം പറഞ്ഞു…
മോനെയും രഷ്ട്രീയത്തിലെത്തിച്ചു,സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തു..
കൂടെനിന്നവരെ ചവിട്ടിമാററി മോന് വഴിയൊരുക്കിയെന്ന് ഭാഷ്യം…
ദോഷം പറയരുതല്ലോ…നല്ല വായനയുള്ള കക്ഷിയാണ്…
വിവരത്തിലും പിന്നിലല്ല…
പക്ഷെ, എവിടെയോയോരു വശപ്പെശക്….
സര്‍ക്കാര്‍ ഭൂമി കയ്യേററമൊക്കെ ചെറിയ ഹോബി മാത്രം…
കുടുംബത്തില്‍ നാലുകാശുണ്ടാക്കിയിട്ട് മതി ……
കോഴിക്കോട് കുടുംബ സ്വത്തുപോലെ വച്ചനുഭവിച്ചുവന്നു…
ലച്ചം ലച്ചം പിന്നാലെ എന്നാണ് പറഞ്ഞിരുന്നത്…
കള്ളിവെളിച്ചത്തായപ്പോള്‍ സി.പി.എം സീററ് പിടിച്ചുവച്ചു…
വീരന്‍ ഇറ്റഞ്ഞു…
ഇപ്പോള്‍ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
സാമാന്യം ഭേദപ്പെട്ട രീതിയില്‍ ആളുകള്‍ ആസ്വദിക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെററിലെ ‘സ് ററാര്‍ സിംഗര്‍‘ …
ചിത്രകൂടി എത്തിയപ്പോള്‍ ആ പരിപാടിയുടെ മാററ് വര്‍ദ്ധിച്ചു…
അല്പവസ്ത്രധാരിണിയായ…കോപ്രായറാണിയായ…അവതാരികയുടെ
‘ബാഭപ്രകടനങ്ങള്‍’ അസഹ്യമാണ്…
ഹോ…. കേരളമേ മാപ്പു നല്‍കുക….
ഇപ്പോള്‍ ചില ഇറക്കുമതികള്‍ കൂടി പരിപാടി നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നു..
നാലു ഗ്രൂപ്പ് തിരിച്ച് ഓരോന്നിന്റേയും ലീഡര്‍ സ്ഥാനം ഈ ഇറക്കുമതികള്‍ക്കാണ് നല്‍കിയിരിക്കുന്നത്…
അവരുടെ പ്രകടനങ്ങള്‍ ഭീകരമെന്നേ പറയേണ്ടൂ…
കണ്ട ‘വാളിപ്പിള്ളേരെപ്പോലെ’ …….
ഏറെ കഷ്ടം…ജ്യോത്സനയുടെയും റിമി ടോമിയുടെയും പ്രകടമാണ്…
പെററ തള്ള സഹിക്കൂല….
ജുഗുപ്സ ഉണ്ടാക്കുന്ന ‘പ്രകടനം’….ചുമക്കുന്നോന്മാരെ സമ്മതിക്കണം…
പഴയ ചങ്ങാടങ്ങള്‍ ഓര്‍മ്മയിലെത്തുന്നു….
എന്താ ഒരു തുള്ളല്‍….
പണ്ടെന്നേ ഒന്നോ ഒരു [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
പണ്ട് സിംഹമായിരുന്നു…
സാഗര ഗര്‍ജ്ജനമായിരുന്നു…
സംഗതി ഒക്കെ ശരിതന്നെ!
വയ്യാണ്ടായാല്‍ മൂലയ്ക്കിരിക്കണം…
‘കല്യാണസൌഗന്ധികം’ ആട്ടക്കഥ ദിവസം രണ്ടുപ്രാവിശ്യം വായിക്കുന്നത് നന്നായിരിക്കും..
വാലുപൊക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ…
പുരാണങ്ങളില്‍ നല്ല പിടിപാടുള്ളതിനാല്‍ കാര്യം എളുപ്പം മനസ്സിലാകും..
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്തണം എന്ന സാമന്യ നിയമം മനുഷ്യര്‍ക്കുമാത്രമല്ല അഴീക്കോടിനും ബാധകമാണ്!
സാഹിത്യരംഗത്തും പ്രഭാഷണരംഗത്തും സാമൂഹ്യരംഗത്തും അങ്ങ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്..
സംശയമില്ല…
നല്ലതു പറഞ്ഞനാവുകൊണ്ട് കെട്ടതു പറയിപ്പിക്കരുത്,പ്ലീസ്..
മുഖ്യമന്ത്രി വി.എസ്സിനെ ആലങ്കാരികമായിപ്പോലും ശുനകന്‍ എന്നൊന്നും വിളിക്കാന്‍ പാടില്ല എന്ന കോമണ്‍സെന്‍സുപോലും മാഷ്ക്ക് ഇല്ലാതായിരിക്കുന്നു!
അദ്ദേഹം ജനനേതാവല്ലേ…
ആരെയെങ്കിലും സന്തൊഷിപ്പിക്കായാല്‍പോലും അങ്ങനെയൊന്നും പാടില്ല…
കുറച്ചുകാലമായി വലിയ വിപ്ലവമൊന്നുമില്ലാതെ ഒതുങ്ങിയിരിക്കുകയായിരുന്നു..
അപ്പോള്‍ വല്ലാത്തൊരു വൈക്ലബ്യം [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »