Posted in ആക്ഷേപഹാസ്യം, tagged ആക്ഷേപഹാസ്യം on നവംബര്‍ 30, 2009 | Leave a Comment »
അതങ്ങനെയാണ്….
പണ്ടത്തെ ആളുകള്‍ ഒരു കഥ പറയാറുണ്ട്…
എലിയും പൂച്ചയും ചങ്ങാതിമാരായ കഥ…..അന്ത്യത്തില്‍ പൂച്ച എലിയെ ശാപ്പിട്ടു..!!
ആ കഥ സോണിയാ ഗാന്ധി കേട്ടിട്ടില്ല…സിംഗും കേട്ടിട്ടില്ല…(പുള്ളി ഭഗത് സിംഗിനെക്കുറിച്ചുപോലും കേട്ടിട്ടില്ല!)
കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഈ കഥ അറിവുള്ളതാണല്ലോ?
അവരും മറന്നതാവാം…
എന്തയാലും മന്മോഹന്‍ ഒരു പോക്കുപോയി…അമേരിക്കയിലേക്ക്…
ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാര്‍ അഭിമാനപുളകിതരായി….
അവര്‍ അത്ഭുതം കൂറി…
എന്തെങ്കിലും നടക്കും!!
എന്ത് നടക്കാന്‍ ….
സിംഗ് വന്നതും തിന്നതും അമേരിക്കന്‍ പത്രങ്ങള്‍ അവഗണിച്ചു…!
ഒരു പഞ്ചായത്ത് പ്രസിഡന്റിന് കൊടുക്കുന്ന വിലപോലും…..
കഷ്ടം…..
ഇതാണ് ഇന്ത്യക്കാരോടുള്ള അമേരിക്കന്‍ മനോഭാവം…!
സിംഗ് അതും സഹിച്ചു…(യജമാനനനെ പിണക്കാന്‍ കഴിയുമോ?)
ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ചില [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in പ്രതികരണം, tagged പ്രതികരണം on നവംബര്‍ 27, 2009 | 2 അഭിപ്രായങ്ങള്‍ »
എഫ്.എം -ല്‍ മത്സരത്തിന്റെ കാലമാണ്..
അനന്തപുരിയ്ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഒട്ടേറെ എഫ്.എമ്മുകള്‍ ..
സംഗീതപ്രേമികള്‍ വളരെയധികം സന്തോഷിച്ചു..മത്സരം വരുമ്പോള്‍ നല്ല പ്രോഗ്രാമുകള്‍ കേള്‍ക്കാം..
ആ വിചാരം അസ്ഥാനത്തായിരുന്നു എന്ന് ഇപ്പോള്‍ നാം മനസ്സിലാക്കുന്നു…
നല്ല പരിപാടൊകളൊന്നും കണ്ടില്ല…
കൊറേ അലപ്പറകളെ കൊണ്ട് പൊറുതിമുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ…നേരം ഒത്തുവെളുക്കുമ്പോ ഓരോ പരിപാടികളുമായി…
ഈ കഴുതകളുടെ വായാടിത്തം കേട്ട് മടുത്തു…പാട്ട് കേള്‍ക്കാനിരിക്കുമ്പോഴാണ് ഈ വകകളുടെ….
കൊറേ ആണ്‍കഴുതകളും പെണ്‍കഴുതകളും ഉണ്ട്…കിടിലനെന്നോ…കോപ്പനെന്നോ ഒക്കെയാണ് ചിലര്‍ അറിയപ്പെടുന്നത്…
എല്ലാം സാമാന്യ ബുദ്ധിയില്ലാത്ത സാധനങ്ങളാണ്…
എല്ലാം വെടക്കുകളും പറയുന്നു- നിങ്ങളുടെ സ്വന്തം –! ആരുടെ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in പ്രതികരണം, tagged പ്രതികരണം on നവംബര്‍ 23, 2009 | 4 അഭിപ്രായങ്ങള്‍ »
ശാസ്ത്ര സാഹിത്യ പരിഷത്ത് അവതരിപ്പിക്കുന്ന ‘ഗലീലിയോ’ ഒരു ഗംഭീര നാടകമാണ്..
ചരിത്രത്തെ വളച്ചൊടിക്കാതെ വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുന്നു..
അന്ന് സഭയ്ക്ക് സമൂഹത്തിലുണ്ടായിരുന്ന വന്‍ സ്വാധീനം, അവര്‍ പുരോഗതിയെ കുറച്ചുകാലം തടഞ്ഞുനിര്‍ത്തിയത് ഒക്കെ ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു..
ബെര്‍ത്തോള്‍ഡ് ബ്രെഹ്തിന്റെ നാടകത്തെ ഉപജീവിച്ചാണ് രംഗപാഠം തയ്യാറാക്കിയിരിക്കുന്നത്…
അരിസ്റ്റോട്ടലിന്റെ വാദമാണ് ശരി -സൂര്യന്‍ ഭൂമിയെ വലം വയ്ക്കുന്നു- എന്ന് സഭ ഉറച്ചു വിശ്വസിച്ചു…
അത് തെറ്റെന്നുപറഞ്ഞവരെ നിഷ്കരുണം വധിച്ചു…
ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രവര്‍ത്തി…
ഗലീലിയോ തന്റെ തന്റെ സൂഷ്മ ദര്‍ശിനിയിലൂടെ പുതിയ സത്യങ്ങള്‍ കണ്ടെത്തുന്നു…
ഭൂമി സൂര്യനെയാണ് വലം വയ്ക്കുന്നത് എന്നദ്ദേഹം വിളിച്ചുപറഞ്ഞു…
അത് സഭയ്ക്ക് [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in വിദ്യാഭ്യാസം, tagged വിദ്യാഭ്യാസം on നവംബര്‍ 22, 2009 | 5 അഭിപ്രായങ്ങള്‍ »
കാമ്പസുകളില്‍ നിന്ന് പുതിയ വാര്‍ത്തകള്‍ എത്തുകയായി…
ഓജോ ബോര്‍ഡാണ് ഇപ്പോഴത്തെ താരം!
പെണ്‍കുട്ടികളാണ് ഈ പരിപാടികളുടെ മുഖ്യ പ്രായോജകര്‍ ….എ മുതല്‍ ഇസഡ് വരെ ഉള്ള അക്ഷരങ്ങളും ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങളുമാണ് ആ ബോര്‍ഡിലുള്ളത്…ഇരുട്ടത്ത്, മെഴുകുതിരി വെളിച്ചത്തില്‍ അതിനടുത്തിരുന്ന് വിളിച്ചാല്‍ ആത്മാക്കള്‍ വരുമത്രെ!
ധാരാളം പെണ്‍കുട്ടികള്‍ ഈ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്…
ഹൈസ്കൂള്‍ – പ്ലസ് ടു- കോളേജ് കുട്ടികളാണ് ഈ ‘ ആത്മാവ് വേട്ട’ നടത്തുന്നത്…
മന:ശ്ശാസ്ത്രജ്ഞന്മാര്‍ക്ക് ഒട്ടെറെ പേഷ്യന്‍സിനെ കിട്ടുന്നു എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം…
ഹോസ്റ്റലുകളില്‍ പാതിരാത്രികളില്‍ കൂട്ട നിലവിളി ഉയരുന്നു…. [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in പ്രതികരണം, tagged പ്രതികരണം on നവംബര്‍ 19, 2009 | 5 അഭിപ്രായങ്ങള്‍ »
ലീഗ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്…
ആരം മൈന്റ് ചെയ്യാത്ത കാലമാണ് വരാന്‍ പോകുന്നത്…
ശിഹാബ് തങ്ങള്‍ എന്ന മനുഷ്യന്‍ ഒരു അസൌകര്യമായിരുന്നു, കുഞ്ഞാലിക്കുട്ടി പ്രഭൃതികള്‍ക്ക്…
ഇപ്പോള്‍ ആ തടസ്സവും നീങ്ങിക്കിട്ടിയിരിക്കുന്നു…
ഹൈദരലി …ഓ…. അതങ്ങനെയിരിക്കും…
കുഞ്ഞാലിക്കുട്ടി തന്നെ സര്‍വ്വശക്തന്‍ …(റെജീനമാര്‍ ജാഗ്രതൈ!)
കലാപങ്ങളുണ്ടാക്കി വളരുക എന്നത് ഒരു ഹീന തന്ത്രമാണ്…ലീഗിപ്പോള്‍ അതാണ് പയറ്റുന്നത്…
ഉറങ്ങിക്കിടക്കുന്ന അണികളെ ഉണര്‍ത്തുക എന്നതാണ് ലക്ഷ്യം…
കാസര്‍കോട്ടത്തെ അക്രമം നോക്കൂ…
തെമ്മാടികളായ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ എന്തൊക്കെ അക്രമങ്ങളാണ് കാട്ടിക്കൂട്ടിയത്?
കണ്ണീല്‍ കണ്ടതിനെയെല്ലാം തല്ലിത്തകര്‍ത്തു…പോലീസിനു നേരെ കല്ലെറിയുന്നു…
എന്താണ് പ്രകോപന കാരണം?
ആര്‍ക്കറിയാം..?
എല്ലാം ഒരു നമ്പരല്ലേ…
ആ പോലീസുകാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ട് കൂടുതല്‍ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »