ഒടുവില്‍ അതും സംഭവിച്ചു…
ജനങ്ങളുടെ ആശയും അഭിലാഷവുമായിരുന്ന തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി വിസ്മൃതിയിലേക്ക് പോകുന്നു…
വ്യക്തിയല്ല,പ്രസ്ഥാനമാണ് വലുത് എന്ന് പ്രഖ്യാപിച്ചിരുന്ന പാട്ടി- ഇന്ന് വ്യക്തിപൂജയ്ക്ക് നേതൃത്വം നല്‍കുന്നു…
ഇ.എം.എസിനെ പോലുള്ളവര്‍ സ്വജീവിതംകൊണ്ട് പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ ചില ക്ഷുദ്രജീവികള്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്…
കാരാട്ടും പിണറായിയും മററും ഒരു കാര്യം തെളിയിച്ചു കഴിഞ്ഞു-തങ്ങള്‍ ഇതിന് യോജിച്ചവരല്ല!
എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ എത്ര നാള്‍ കഴിയും?
ഏററവും അവസാനത്തെ ഇര സെബാസ്റ്റ്യന്‍ പോളാണ്.
സത്യം വിളിച്ചുപറഞ്ഞതിന് പടിക്കുപുറത്തു പോകേണ്ടിവന്നിരിക്കുന്നു…
പാര്‍ട്ടിസെക്രട്ടറിയെ സ്തുതിക്കുന്നവര്‍ക്ക് [...]
Archive for സെപ്റ്റംബര്‍, 2009
സി.പി.എം വ്യക്തിപൂജയിലേക്ക്…പ്രസ്ഥാനം ചരിത്രത്തിനെ ചവററുകൊട്ടയിലേക്ക്…
Posted in രാഷ്ട്രീയം, tagged രഷ്ട്രീയം on സെപ്റ്റംബര്‍ 27, 2009 | 4 അഭിപ്രായങ്ങള്‍ »
ഈ കൈക്കൂലി പാപികളുടെ കൈ വെട്ടാന്‍ ആരുണ്ടിവിടെ?
Posted in സെര്ച്ച്ഡെസ്ക്, tagged സെര്‍ച്ച് ഡെസ്ക് on സെപ്റ്റംബര്‍ 24, 2009 | Leave a Comment »
കേരളത്തിലെ ചില സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ചാകരക്കാലമാണ്-ദീപാവലി.
ലക്ഷക്കണക്കിന് രൂപയാണ് ഈ കാലയളവില്‍ കൈക്കൂലിയായി ഉദ്യോഗസ്ഥരുടെ പക്കല്‍ എത്തിച്ചേരുന്നത്..
പോലീസ്-ഫയര്‍ഫോഴ്സ്-കോര്‍പ്പറേഷന്‍-കളക്ടറേററ് എന്നീ സ്ഥാപനങ്ങളുടെ ഇടനാഴികളിലാണ് ഈ തുകകള്‍ പങ്കുവയ്ക്കപ്പെടുന്നത്…
തൊണ്ണൂററി ഒന്‍പതു ശതമാനം പേരും (ഇതുമായി ബന്ധപ്പെടുന്ന)തുക പറഞ്ഞാണ് വാങ്ങുന്നത്…
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണശാലകള്‍ പലതും വേണ്ടത്ര സുരക്ഷിതമല്ല…
പണം വാങ്ങി ഉദ്യോഗസ്ഥര്‍ കാര്യം നടത്തിക്കൊടുക്കുന്നു..
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്..അവരേയും ദീപാവലി കാലയളവില്‍ പലതും പറഞ്ഞ് പേടിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്നു…
ഈ [...]
എം.പി.വീരന്റെ ജനതാദളിനൊരു ചരമഗീതം…
Posted in ആക്ഷേപഹാസ്യം, tagged ആക്ഷേപഹാസ്യം on സെപ്റ്റംബര്‍ 23, 2009 | 3 അഭിപ്രായങ്ങള്‍ »
എം.പി.വീരേന്ദ്രകുമാറിന്റെ ജനതാദള്‍ മണ്ണടിയാന്‍പോകുകയാണ്…
അതിന്റെ ആദ്യപടിയായി യു.ഡി.എഫില്‍ ചേക്കേറി…
കള്ളന്റേയും കൊള്ളക്കാരന്റേയും അഴിമതിക്കാരന്റേയും താവളത്തില്‍ അന്തിയുറങ്ങുന്നതുപോലെയാണത്..
വീരന്റെ വഴി പണ്ടേ ഇതായിരുന്നു…
ഇടതുപക്ഷം അതറിയാതെ കുറേക്കാലം ചുമന്നു…
തോളിലിരുന്നുകൊണ്ട് മഹാനെന്ന് ഉദ്ഘോഷിച്ചു..
തന്റെ പൃഷ്ടം കുലുങ്ങിയാല്‍ ലോകം കുലുങ്ങുമെന്ന് വീരസ്യം പറഞ്ഞു…
മോനെയും രഷ്ട്രീയത്തിലെത്തിച്ചു,സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്തു..
കൂടെനിന്നവരെ ചവിട്ടിമാററി മോന് വഴിയൊരുക്കിയെന്ന് ഭാഷ്യം…
ദോഷം പറയരുതല്ലോ…നല്ല വായനയുള്ള കക്ഷിയാണ്…
വിവരത്തിലും പിന്നിലല്ല…
പക്ഷെ, എവിടെയോയോരു വശപ്പെശക്….
സര്‍ക്കാര്‍ ഭൂമി കയ്യേററമൊക്കെ ചെറിയ ഹോബി മാത്രം…
കുടുംബത്തില്‍ നാലുകാശുണ്ടാക്കിയിട്ട് മതി ……
കോഴിക്കോട് കുടുംബ സ്വത്തുപോലെ വച്ചനുഭവിച്ചുവന്നു…
ലച്ചം ലച്ചം പിന്നാലെ എന്നാണ് പറഞ്ഞിരുന്നത്…
കള്ളിവെളിച്ചത്തായപ്പോള്‍ സി.പി.എം സീററ് പിടിച്ചുവച്ചു…
വീരന്‍ ഇറ്റഞ്ഞു…
ഇപ്പോള്‍ [...]
പത്രമുത്തശ്ശിമാര്‍ വാര്‍ത്തകള്‍ വാററിയെടുക്കുന്നതെങ്ങനെ?
Posted in പറയാതെ വയ്യ, tagged പ്രതികരണം on സെപ്റ്റംബര്‍ 22, 2009 | 3 അഭിപ്രായങ്ങള്‍ »
മലയാള മനോരമ-മാതൃഭൂമി തുടങ്ങിയ ‘അമ്മൂമ്മമാര്‍’ നല്ല വാററുകാരാണ്…
രാഷ്ട്രീയം വാററുന്ന പണിയിലാണിപ്പോള്‍..
നിക്ഷപക്ഷരെന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ചുകൂവും..
പാവം ശുദ്ധഗതിക്കാരായ വായനക്കാര്‍ അത് വിശ്വസിക്കുകയും ചെയ്യും…
ഇവററകള്‍ ആടിനെ പട്ടിയാക്കുന്നതില്‍ ഡോക്ടറേററ് ഉള്ളവരാണ്…
ലാവലിന്‍ കേസൊക്കെ ഉത്സവമാക്കിക്കളഞ്ഞു..!
മനുഷ്യന് ഉപകാരപ്രദമായ വാര്‍ത്തകള്‍ മുക്കിക്കളയും…
പണ്ടും കോണ്‍ഗ്രസ്സിനെ വലംവയ്ക്കലായിരുന്നുവല്ലോ പണി…
ഇപ്പോ അത് എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു…
ഇടതുപക്ഷ വിരോധം എന്ന കണ്ണടയില്‍ നോക്കിക്കൊണ്ടേയിരിക്കുന്നു…
അതിനാല്‍ ചില വാര്‍ത്തകള്‍ ആവക ‘മുത്തശ്ശി’ വായനക്കാര്‍ക്ക് ലഭ്യമല്ല…
അവര്‍ തമസ്കരിച്ച ചിലത് ഇവിടെ [...]
ഒരു അഭ്യര്‍ത്ഥന…
Posted in അഭ്യര്‍ത്ഥന, tagged അഭ്യര്‍ത്ഥന on സെപ്റ്റംബര്‍ 21, 2009 | 1 അഭിപ്രായം »
മൊബൈലില്‍ മലയാളം എഴുതാനും വായിക്കാനും കഴിയുമോ?
ഈ -മെയില്‍ അയയ്ക്കാന്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്…
എനിക്കു വരുന്ന മെയിലുകള്‍ അപ്പപ്പോള്‍ ചെക്കു ചെയ്യാനും കഴിയുന്നുണ്ട്..
മലയാളം അക്ഷരങ്ങള്‍ ചെറിയ കട്ടകളായിട്ടാണ് കാണുന്നത്…
ഇതിന് പരിഹാരമുണ്ടോ?
ബൂലോകത്തെ എക്സ്പര്‍ട്ടുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു..
ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍- SonyEricsson-C510
