Feeds:
Posts
അഭിപ്രായങ്ങള്‍

Archive for ജൂലൈ, 2009

തലയെണ്ണല്‍ കഴിഞ്ഞപ്പോള്‍ രണ്ടര മൂന്ന് ലക്ഷം കുട്ടികളുടെ കുറവ്  പൊതു വിദ്യാലയങ്ങളില്‍ കാണുന്നുവത്രെ!
ജനന നിരക്കിലെ കുറവ് മുതലായ ഒട്ടേറെ കാരണങ്ങള്‍ അതിന് പിന്നിലുണ്ട് എന്നത് സത്യം തന്നെ…
എന്നാലും പ്രധാന കാരണം അതല്ല എന്ന് തോന്നുന്നു..
കുട്ടികള്‍ സര്‍ക്കാര്‍,എയിഡഡ് സ്കൂളുകള്‍ വിട്ട് മററ് സിലബസ്സുകളില്‍ ചേക്കേറുന്നത്  ഒരു പ്രധാന കാരണമാണ്!
അവിടെ വല്യ പഠനം നടക്കുന്നു എന്ന് തെററിദ്ധരിച്ചിട്ടാണ് പോകുന്നത്…
അത് സത്യമല്ല എന്നത് പകല്‍പോലെ സത്യമാണ്..
പലപ്പോഴും കുട്ടികളുടെ മനശ്ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ ഹീനമായ രീതിയിലുള്ള കാണാപാഠം പഠിക്കലാണ് അവിടെ നടക്കുന്നത്..
ഒരു പക്ഷെ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒന്നാണ്- ആദായ നികുതി പരിധിയിലെ വിവേചനം!

അത് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു…
പുരുഷന്മാരുടെ ആദായ നികുതി പരിധി 160000/ ആയി ഉയര്‍ത്തിയപ്പോള്‍ സ്ത്രീകള്‍ക്കത്  190000/ ആയാണ് ഉയര്‍ത്തിയത്!!
എല്ലാ രംഗത്തും സമത്വം വേണമെന്ന് മുറവിളി ഉയരുമ്പോഴാണിത് എന്നതാണ് രസകരമായ വസ്തുത..

ഈ വിവേചനത്തിന്റെ അടിസ്ഥാനം എന്താണ്?

രണ്ടുപേര്‍ക്കും ഒരേ ജോലിക്ക്  ഒരേ വേതനമാണ് ലഭിക്കുന്നത്..
ക്ലാര്‍ക്കായ പുരുഷന്  കൂടുതല്‍ ശമ്പളവും ക്ലാര്‍ക്കായ സ്ത്രീയ്ക്ക്  കുറഞ്ഞ ശമ്പളവുമാണോ ലഭിക്കുന്നത്?
അല്ലേ  അല്ല…

പലപ്പോഴും പുരുഷന് കൂടുതല്‍ പണിയെടുക്കേണ്ടി വരുന്നു എന്നതാണ് സത്യം…

ഒരു കളരിയില്‍ വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പുന്നത് [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ വീണ്ടും…

വിചിത്രമായ വാദങ്ങളുമായി കത്തോലിക്കാ മാനേജുമെന്റുകള്‍ ഒരിക്കല്‍ക്കൂടി വിലപേശലിനെത്തിയിരിക്കുന്നു!
കേരളീയ പൊതുസമൂഹം ഇത് ഗൌരവമായി കാണണം..

ന്യൂനപക്ഷാവകാശം എന്നൊക്കെ പറഞ്ഞ് ഇവര്‍ നമ്മെ പററിച്ചുകൊണ്ടേയിരിക്കുന്നു..
ഇത്ര ധാര്‍ഷ്ട്യമുള്ള മതമേലാളന്മാരെ വേറെ കാണാന്‍കിട്ടില്ല!!

ഇവരെക്കൊണ്ട് ആര്‍ക്കാണ്  പ്രയോജനം?
സ്വന്തം സമുദായത്തില്‍പ്പെട്ടവര്‍ക്കെങ്കിലും ന്യായമായ ഫീസ് ആനുക്കൂല്യം നല്‍കുമോ?
എത്ര കോടികളാണ് ഓരോ വര്‍ഷവും ഇവര്‍ അടിച്ചെടുക്കുന്നത്?

കത്തോലിക്കര്‍ മറുപടി പറയട്ടെ….

സര്‍ക്കാരിനെ വരച്ചവരയില്‍ നിര്‍ത്തി അനാവശ്യമായ ആനുകൂല്യങ്ങള്‍ നേടിയെടുത്തുകൊണ്ടേയിരിക്കുന്നു…

മററ് മാനേജുമെന്റുകള്‍ ഇവരേക്കാള്‍ എത്ര ഭേദമാണ്?

ഇവരെ നിലയ്ക്കുനിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്..
സമൂഹത്തില്‍ മതത്തിന്റെപേരില്‍ ധ്രുവീകരണം നടക്കുന്നതിന് ഇവരുടെ ചെയ്തികള്‍ കാരണമായേക്കാം..

ആനുകൂല്യങ്ങള്‍ക്കുവേണ്ടി [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

ഒടുവില്‍ അതും സംഭവിച്ചു…
കത്തോലിക്കാക്കൂട്ടം നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ വരച്ചവരയില്‍ നിര്‍ത്തി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി..!

ഇത് ഏറെ നാളായി നാം ഭയന്നിരുന്നതാണ്..

സ്വാശ്രയക്കരാറുകളൊക്കെ  റദ്ദായിരിക്കുന്നു…

50% മെരിററ് എന്നത്  വീണ്ടും കിട്ടാക്കനിയായി നില്‍ക്കും..!!
എസ്,എഫ്.ഐ ഉള്‍പ്പെടെയുള്ളവര്‍ സമരം പ്രഖ്യാപിച്ചുകഴിഞ്ഞു…

സ്വാശ്രയ മുതലാളിമാര്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു…
എന്ത് സമരം?

നേതാവിനെ ഒതുക്കിയിരിക്കുന്നു..പിന്നെയല്ലേ…..!!

മെരിററ് സീററുകളീല്‍ മൂന്നുതരം ഫീസാണ്  മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടത്…വിചിത്രമായ ഫീസ് ഘടന..ലോകത്താര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തത്…ബേബിമന്ത്രി അതൊക്കെ സമ്മതിച്ചുകൊടുത്തു!!

ആരോടെങ്കിലും ചോദിച്ചിട്ടാണോ…ഈ….
അതൊക്കെ എന്നേ നിര്‍ത്തിയതാണ്…

മുന്നണിക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നല്ലോ…
വഴിമുടക്കികള്‍….പോയിത്തുലയട്ടെ…!!
നോക്കൂ, വിപ്ലവം വരുന്നത് ഇങ്ങനെയാണ്…

വിദ്യാഭ്യാസനന്ത്രിയെ മാററാന്‍ സമയമായിരിക്കുന്നു…
തൊട്ടതെല്ലാം വെടക്കാക്കിയ ചരിത്രമാണ് ബേബിക്ക്…

സ്വയം ഒഴിയുമോ?
അതീ ജന്മമില്ല..!!

എസ്.എസ്.എല്‍.സി. പരീക്ഷയെന്ന [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »