Feeds:
Posts
അഭിപ്രായങ്ങള്‍

Archive for ജൂണ്‍, 2009

മികച്ച ഒരു തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ലോഹിതദാസ്..

മലയാള സിനിമയില്‍ ഒരു വേറിട്ട വഴി വെട്ടിത്തെളിച്ച കലാകാരനാണദ്ദേഹം..
ആര്‍ട്ട്-കമേഴ്സിയല്‍ വിഭജനത്തിന്റെ അതിര്‍വരമ്പ്  അദ്ദേഹം മാച്ചുകളഞ്ഞു…

തനിയാവര്‍ത്തനം മുതലുള്ള സൃഷ്ടികള്‍ അതിനുദാഹരണങ്ങളാണ്..
കെട്ടുറപ്പുള്ള തിരക്കഥകള്‍ സമ്മാനിച്ച കലാകാരന്‍…

ഭൂതക്കണ്ണാടി അദ്ദേഹത്തിന്റെ ഏററവും പ്രധാനപ്പെട്ട സൃഷ്ടിയാണ്…കാലാതീതമായി അദ്ദേഹത്തെ നിലനിര്‍ത്താന്‍ പോകുന്നത്  ആ സിനിമയായിരിക്കും എന്ന് ഞാന്‍ കരുതുന്നു..

എം.ടി യ്ക്ക് ശേഷം മണ്ണിന്റെ മണമുള്ള കഥകള്‍ പറഞ്ഞ കഥാകൃത്താണദ്ദേഹം..

എങ്കിലും വ്യക്തിപരമായി പിന്തിരിപ്പന്‍ ആശയങ്ങള്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു..

കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച ഒരു തിരക്കഥാ ശില്പശാലയില്‍ പങ്കെടുത്തുകൊണ്ട്  അദ്ദേഹം പറഞ്ഞ വാക്കുകള്‍,  [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

പല പല കാരണങ്ങള്‍കൊണ്ട് മുടങ്ങിപ്പോയ ബ്ലോഗ് നിരൂപണം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നു…
ബൂലോകത്തിന്റെ നല്ല പിന്തുണ ലഭിച്ചിരുന്നു..
അത് ഇനിയും പ്രതീക്ഷിക്കുന്നു..
മുന്‍പ് ആഴ്ചകള്‍തോറും നിരൂപണം നടത്തിയിരുന്നു…
അങ്ങനെ കഴിയില്ല..
മാസത്തില്‍ ഒന്നോ രണ്ടോ കഴിയും എന്ന് വിചാരിക്കുന്നു…
ഞാന്‍ ഒടുവില്‍ ബ്ലോഗ് നിരൂപണം നടത്തിയത് 14/08/2008 ല്‍ ആണ്..
അതിനുശേഷം മാസങ്ങള്‍ ഒരുപാട് കടന്നുപോയിരിക്കുന്നു…
ബൂലോകത്ത് ഒട്ടേറെ മാററങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു…
എല്ലാം നല്ലതിനാകട്ടെ…
ഒന്‍പതാം വാല്യം പു:നപ്രസിദ്ധീകരിച്ചുകൊണ്ട് തുടക്കം കുറിക്കുന്നു….
—————————————————————————————————————————————————————–

ബ്ലോഗ്‌ നിരൂപണം .വാല്യം-9 (14/08/2008)
പ്രവിണീന്റെ ‘സർക്കസ്‌ ‘
സമ്പന്നനാകാൻ വേണ്ടി സർക്കസിൽ ചേർന്ന സുഭാഷിന്റെ കഥ പറയുകയാണ്‌ പ്രവീൺ.

കഥ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

മന്നത്ത് പത്മനാഭന്റെ ചരിത്രമറിയാത്തവരാണ് ഇപ്പോള്‍ എന്‍.എസ്.എസിനെ നയിക്കുന്നത്..
നാരായണപ്പണിക്കരെ മൂലയ്ക്കിരുത്തി സുകുമാരന്‍ നായര്‍ എന്ന പഴയ ആഫീസ് പ്യൂണ്‍ ഭരണം തുടങ്ങിയിരിക്കുന്നു…

പുള്ളിക്ക് വിദ്യാഭ്യാസം കഷ്ടി…
വിവരം അതിലും കഷ്ടി…

കഴിഞ്ഞ ദിവസം എന്തൊരു പ്രകടനമാണ് ടിയാന്‍ വടത്തിയത്?
കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചു…
എന്താ കാരണം?

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ‘നായന്മാര്‍ക്ക്’ സീററ് നല്‍കാത്തതാണ് കാരണം…
ഇടതുപക്ഷത്തെ നായന്മാരെ തങ്ങളുടെ കണക്കില്‍ കൂട്ടില്ലാ‍ത്രെ…
ശശി തരൂര്‍ തിരുവനന്തപുരം നായരല്ലാത്രെ!?

പിന്നെയും എന്തൊക്കെ വിഡ്ഡിത്തരങ്ങളാണ്  ആ വിദ്വാന്‍ വിളിച്ചുകൂവിയത്…
പാവം പണിക്കര്‍ മൂകസാക്ഷിയായി നിലകൊണ്ടു….

ഒരു വലിയ സമുദായ സംഘടനയുടെ ഇന്നത്തെ അവസ്ഥ …ആരേയും ദു:ഖിപ്പിക്കുന്നതാണ്…

ഇത്ര നഗ്നമായ വര്‍ഗ്ഗീയവിഷം  [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

സാമാന്യം ഭേദപ്പെട്ട രീതിയില്‍ ആളുകള്‍ ആസ്വദിക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെററിലെ ‘സ് ററാര്‍ സിംഗര്‍‘ …
ചിത്രകൂടി എത്തിയപ്പോള്‍ ആ പരിപാടിയുടെ മാററ് വര്‍ദ്ധിച്ചു…
അല്പവസ്ത്രധാരിണിയായ…കോപ്രായറാണിയായ…അവതാരികയുടെ
‘ബാഭപ്രകടനങ്ങള്‍’ അസഹ്യമാണ്…
ഹോ…. കേരളമേ മാപ്പു നല്‍കുക….
ഇപ്പോള്‍ ചില ഇറക്കുമതികള്‍ കൂടി പരിപാ‍ടി നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നു..
നാലു ഗ്രൂപ്പ് തിരിച്ച് ഓരോന്നിന്റേയും ലീഡര്‍ സ്ഥാനം ഈ ഇറക്കുമതികള്‍ക്കാണ് നല്‍കിയിരിക്കുന്നത്…
അവരുടെ പ്രകടനങ്ങള്‍ ഭീകരമെന്നേ പറയേണ്ടൂ…
കണ്ട ‘വാളിപ്പിള്ളേരെപ്പോലെ’ …….
ഏറെ കഷ്ടം…ജ്യോത്സനയുടെയും റിമി ടോമിയുടെയും പ്രകടമാണ്…
പെററ തള്ള സഹിക്കൂല….
ജുഗുപ്സ ഉണ്ടാക്കുന്ന ‘പ്രകടനം’….ചുമക്കുന്നോന്മാരെ സമ്മതിക്കണം…
പഴയ ചങ്ങാടങ്ങള്‍ ഓര്‍മ്മയിലെത്തുന്നു….
എന്താ ഒരു തുള്ളല്‍….
പണ്ടെന്നേ ഒന്നോ ഒരു [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

എന്റെ ചില പോസ് ററുകള്‍ മറയ്ക്കപ്പെടുന്നത്  എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല…

കഴിഞ്ഞ പോസ് ററ് വായിക്കാന്‍ ശ്രമിച്ചവര്‍ക്ക്  ഇങ്ങനെയൊരു  ജാലകമാണ്  കാണാന്‍ കഴിഞ്ഞത്-
400 Bad Request

nginx

ഇതിന്റെ അര്‍ത്ഥമെന്താണ്?

ആരെങ്കിലും മന:പൂര്‍വ്വം മറയ്ക്കുന്നതാണോ?

എങ്കില്‍ അതാര്?
എന്തിനുവേണ്ടി?

ഒന്നും മനസ്സിലാകുന്നില്ല..
ചാരന്മാര്‍ ഇറങ്ങിയതാണോ?

വേഡ് പ്രസ്സിലെ ബ്ലോഗ്  മറയ്ക്കപ്പെടുന്നതിനാല്‍ ഇപ്പോള്‍ ബ്ലോഗറില്‍  ഈ പേരില്‍ തന്നെ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്..
രണ്ടിലും ഒരേ പോസ് ററിടുന്നു…
ഇതൊരു പരിഹാരമല്ലല്ലോ…

സാങ്കേതിക പരിചയമുള്ള സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു…

മുഴുവന്‍ പോസ്റ്റ് വായിക്കുക »

Older Posts »