മലയാളത്തിന്റെ സൂര്യതേജസ്സിന് പ്രണാമം..
മേയ് 31, 2009 by vidushakan

മാധവിക്കുട്ടി ഓര്‍മ്മയായി…
മലയാളത്തിന്റെ പുണ്യം…
ആ ഔന്നത്യം മററാര്‍ക്കും അവകാശപ്പെടാനാവില്ല…
അവരെ കണ്ടില്ലെന്ന് നടിക്കാന്‍ ആദ്യം നാം ശ്രമിച്ചു…
തമസ്കരിക്കാനും ശ്രമം നടന്നു…
എന്നിട്ടും,
ആ പ്രതിഭ അവയെയൊക്കെ അതിജീവിച്ചുകൊണ്ട് നിലകൊണ്ടു…
മലയാള ഭാഷയുടെ വഴക്കങ്ങള്‍ ശക്തിയോടെ അനുഭവിപ്പിച്ചു..
ആ എഴുത്തില്‍ മലയാളിത്തം തുടിച്ചുനിന്നു…
സ്ത്രീയുടെ ലോകം മറയില്ലതെ കാണിച്ചു..
അതുവരെ കടുംവര്ണ്ണങ്ങളിലെ സ്ത്രീരൂപങ്ങളായിരുന്നു നമുക്ക് പരിചയം..
മജ്ജയും മാംസവുമുള്ള സ്ത്രീയെ നാം അവിടെ കണ്ടു…
തന്റേടിയെന്നും ഭ്രാന്തിയെന്നും അവര്‍ അധിക്ഷേപിക്കപ്പെട്ടു..
ചെറിയ ആകാശങ്ങള്‍ മാത്രം പരിചയിച്ച സാഹിത്യ പുംഗവന്മാരായിരുന്നു അതിന് പിന്നില്‍-
അവര്‍ തളര്‍ന്നില്ല…
മഹത്തായ പ്രതിഭകള്‍ അങ്ങനെയാണ് ..
നാം ഇപ്പോള്‍ തിരിച്ചറിയുന്നു…
മലയാളത്തില്‍ മാധവിക്കുട്ടിയോടെപ്പം നിര്‍ത്താന്‍ കഴിയുന്ന എത്രപേരുണ്ട് നമുക്ക്..?
സ്നേഹത്തിന്റെ ഒരു മഹാ തുരുത്താണ് നമുക്ക് നഷ്ടമായത്..
മൌലികതയുടെ ഒരു ഗിരിശ്യംഗമാണ് നമ്മുടെ നഷ്ടം..
ആയിരത്താണ്ടുകളില്‍ മാത്രം സംഭവിക്കുന്ന മഹാപിറവി…
മലയാളത്തിന്റെ മഹാസാഹിത്യകാരിക്ക് ആദരാഞലികള് അര്‍പ്പിക്കുന്നു…


Posted in ഓര്‍മ്മ | Tagged ഓര്‍മ്മ | 3അഭിപ്രായങ്ങള്‍
ഒരു മറുപടി കൊടുക്കുക
ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍.
..പ്രിയപ്പെട്ട എഴുത്തുകാരിക്ക് .ആദരാഞ്ജലികള്‍…