കഴിഞ്ഞ എന്റെ പോസ്റ്റിന് കടത്തുകാരന്‍ നല്‍കിയ പ്രതികരണത്തിന് ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നി..
അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത്..
കോണ്‍ഗ്രസ്സും ബി.ജെ.പി യും എങ്ങനെ ജനവിരുദ്ധമാകുന്നു എന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു…
‘പുരാവസ്തുപ്രേമികള്‍’ വായിച്ചാലും….
Kadathukaran
കോണ്‍ഗ്രസ്സ് പുരാവസ്തുവാണെങ്കില്‍ ഇടതുകളെന്താണ്‍ സുഹൃത്തേ…? ഒരു കാലത്ത് ഇന്ത്യയുടേ പ്രതിപക്ഷ നേതാവിനെ സംഭാവന ചെയ്ത ഇടതു പക്ഷം ഇന്നും എവിടേയാണ്? കോണ്‍ഗ്രസ്സിന്‍ കാലാകാലങ്ങളായി അപജയമാണ്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് താങ്കള്‍ സ്മര്‍ത്ഥിക്കാന്‍ കഴിയും, എന്നിട്ടും എന്തുകൊണ്ട് ഇടതുകള്‍ ഈ ക്ലാവ് പിടിച്ച ഇരിപ്പിടത്തില്‍ തന്നെ അള്ളിപ്പിടിച്ചിരിക്കേണ്ട് വരുന്നു? രാഹുല്‍ അല്ല കോണ്‍ഗ്രസ്സിനെ [...]
Archive for മാര്‍ച്ച്, 2009
കോണ്‍ഗ്രസുകാരനായ കടത്തുകാരന്‍ ഒരു ഒറ്റമൂലി അഥവാ കോണ്‍ഗ്രസ് രാജ്യത്തോടുചെയ്ത പാതകങ്ങള്‍…
Posted in രാഷ്ട്രീയം on മാര്‍ച്ച് 29, 2009 | 4 അഭിപ്രായങ്ങള്‍ »
ചുടുചോറ് വാരുന്ന കുട്ടിക്കുരങ്ങന്മാര് അഥാവാ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യുന്ന രണ്ട് ‘കുട്ടി ഗാന്ധി’കള്‍…
Posted in ഏലാ വാര്‍ത്തകള്‍-2(ഇലക്ഷന് സ്പെഷ്യല്‍) on മാര്‍ച്ച് 29, 2009 | 4 അഭിപ്രായങ്ങള്‍ »
അപ്പന്‍ ആനപ്പുറത്ത് കയറിയാല്‍ തഴമ്പ് മക്കള്‍ക്കുണ്ടാകുമോ?-എന്നത് എന്നും പ്രസക്തമായ ഒരു ചോദ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.
ധാരാളം പ്രഗത്ഭമതികളായ രാഷ്ട്രീയക്കാര്‍ നമുക്കുണ്ടായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
പുരാവസ്തുവായ ഒരു സംഘടന.
ഒരു കാലത്ത് സമുന്നതരായ ഒട്ടേറെ നേതാക്കള്‍ അതിലുണ്ടായിരുന്നു..
ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്.
ഇന്നും അതില്‍ ‘പ്രഗത്ഭന്മാരുണ്ട്’.
മന്മോഹന്‍ സിംഗ്,ചിദംബരം തുടങ്ങിയവരൊക്കെ പ്രഗത്ഭര്‍ തന്നെ.
പക്ഷെ,പൊതുജന ശത്രുക്കളുമാണ്!
സാമ്രാജ്യ വിധേയത്വവും പുത്തന്‍ സാമ്പത്തിക നയങ്ങളും സാധരണക്കാര്‍ക്ക് എതിരാണ് .
ഇവര്‍ അവയുടെ കുഴലൂത്തുകാരാണ്.
അതെ,
കോണ്‍ഗ്രസ് ചരമമടയുകയാണ്.
അതിനെ രക്ഷിക്കാന്‍ ഒരു പയ്യന്‍ അവതരിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്.
-പേര്- രാഹുല്‍ [...]
അഴിമതിയും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവരാന്‍ ഒരു പുതിയ തട്ടകം-സെര്‍ച്ച് ഡെസ്ക്-സത്യസന്ധമായ വിവരങ്ങള്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാവുന്നതാണ്…
Posted in ചര്‍ച്ച on മാര്‍ച്ച് 27, 2009 | 2 അഭിപ്രായങ്ങള്‍ »
ഇത്തരത്തിലുള്ള ഒരു താല്പര്യം നേരത്തെ ഞാന്‍ പ്രകടിപ്പിച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
ധാരാളം അഴിമതിക്കഥകള്‍ പലപല ബ്ലോഗുകളിലൂടെ പുറത്തുവന്നിട്ടുണ്ട്..അങ്കിളിന്റെ സൈറ്റില്‍ ധാരാളമായി അവ കണ്ടിട്ടുണ്ട്..
അവ എല്ലാംകൂടി ഒരു പൊതുവേദിയില്‍ വരുന്നത് കൂടുതല്‍ നന്നായിരിക്കും എന്ന് തോന്നുന്നു…
ഒരു കൂട്ടം ബ്ലോഗര്‍ക്ക് മാനേജ് ചെയ്യത്തക്കവിധത്തിലാവണം അത്.
അങ്കിളിന്റെ വിലയേറിയ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്..
അവ്യക്തമായ ഒരാശയമാണ് ഞാന്‍ അവതരിപ്പിച്ചത് എന്ന് എനിക്കറിയാം…
ബ്ലോഗര്‍മാരുടെ ഇടപെടലിലൂടെ അതിന് വ്യക്തതകൈവരും എന്ന് കരുതുന്നു..
ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എല്ലാ മാന്യ ബ്ലൊഗര്‍മാരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു…
നേമം സോണല്‍ ഓഫീസില്‍ (തിരു.നഗരസഭ) ഇപ്പോള്‍ സംഭവിക്കുന്നത്..(തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി അറിയാന്‍..)
Posted in സെര്ച്ച്ഡെസ്ക് on മാര്‍ച്ച് 27, 2009 | 2 അഭിപ്രായങ്ങള്‍ »
തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള നേമം സോണല്‍ ഓഫീസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ അത്ര നല്ലതാല്ല.
ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷ കൊടുത്താല്‍ ഏറെ നാള്‍ കേറിയിറങ്ങി നടന്നാലേ അത് ലഭിക്കൂ എന്നതാണവസ്ഥ.
വെള്ളിയാഴ്ച ദിവസങ്ങളില്‍ ‘ഒണ്‍ഡെ പെര്‍മിറ്റ്’ സംവിധാനമുണ്ട്.രേഖകളൊക്കെ കൃത്യമാണെങ്കില്‍ ഒരു ദിവസംകൊണ്ട് പെര്‍മിറ്റ് കിട്ടും!
അത് നല്ലൊരു ആശയമാണ്.
പക്ഷെ അവിടെ നടക്കുന്നത് രസകരമായ രംഗങ്ങളാണ്…
‘ഒണ്‍ഡെ പെര്‍മിറ്റു’ള്ള ദിവസം കൊറേ അപേക്ഷകര്‍ വരും..ഒരു ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യും.
ചില ആസ്ഥാന വരപ്പുകാരുണ്ട്(ബില്‍ഡിംഗ് പ്ലാന്‍)..അവരുടെ അപേക്ഷകള്‍ ആദ്യം കൈകാര്യം ചെയ്യും..എല്ലാം ഓക്കെ.പെര്‍മിറ്റ് [...]
ഏലാ വാര്‍ത്തകള്‍..(ഇലക്ഷന് സ്പെഷ്യല്‍)വീരപുരാണം അഥവാ വണ്മാന് ഷോ…
Posted in ആക്ഷേപഹാസ്യം on മാര്‍ച്ച് 25, 2009 | 3 അഭിപ്രായങ്ങള്‍ »
വീരന്‍ ഇടഞ്ഞു…
വീരനും മകനും ഇടതു മുന്നണിയില്‍ നിന്ന് പുറത്തേക്കുപോകാന്‍ തയ്യാറായി കഴിഞ്ഞിട്ട് മാസങ്ങളായി..
ഒറ്റയാല്‍ പാര്‍ട്ടിയാണ്…
വീരനില്ലെങ്കില്‍ പാര്‍ട്ടിയില്ല…
എപ്പോഴും മത്സരിക്കണം എന്ന ഒരു ചെറിയ ആഗ്രഹമേ അദ്ദേഹത്തിനുള്ളൂ…
സീറ്റ് തല്ലുകൂടിയെങ്കിലും ഒപ്പിക്കും!
അധികാരമില്ലെങ്കില്‍ ജീവിതം….?
കോഴിക്കോട് തന്നെ വേണും..അതില്‍ വിട്ടുവീഴ്ചയില്ല…
അവിടെ ഭയങ്കര വോട്ടുണ്ടെന്നാണ് ഭാവം….(കഷ്ടം)
സി.പി.എം പിടി മുറുക്കിയപ്പോള്‍ വീരന്റേയും മകന്റേയും പഴയ മറ്റൊരു മോഹം പുറത്തു ചാടി…ആ കെ.എസ്.ആര്‍.ടി.സി ക്കാരനെ രാജി വെപ്പിക്കുക…
പണ്ട ഇഷ്ടമല്ലായിരുന്നു…
ഇതു തന്നെ നല്ല അവസരം…
ആഞ്ഞു വലിച്ചു…മാത്യു.ടി.തോമസ് മന്ത്രിസഭയ്ക്കു പറത്ത്!(പാവം നല്ല ആളായിരുന്നു…ഇപ്പോ അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങിയിരിക്കുന്നു)
സിംഹവാലന്‍ കുരങ്ങനെപ്പോലെ അപൂര്‍വ്വമായി [...]
