മൗലവിമാര്‍ ഇസ്ലാം മതത്തെ മനുഷ്യവിരുദ്ധമാക്കുന്നതെങ്ങനെയൊക്കെ..?
ജനുവരി 6, 2009 by vidushakan
(2)
തിരുവനന്തപുരത്തു നടന്ന അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഏതാനും മികച്ച സിനിമകള്‍ ചര്‍ച്ച ചെയ്ത വിഷയമാണ് മുകളില്‍ തലക്കുറിയായി കൊടുത്തിരിക്കുന്നത്..
നാം കാണാത്ത നാടുകളില്‍ നടക്കുന്ന വിചിത്രവും സ്തോഭജനകവുമായ ആചാരങ്ങള്‍..
മനുഷ്യത്വത്തിന് മീതെ അന്ധവിശ്വാസങ്ങള്‍ നടത്തുന്ന രഥയാത്ര..
മതം മനുഷ്യനുവേണ്ടിയാണോ …മനുഷ്യന് മതത്തിനു വേണ്ടിയാണോ എന്ന ചോദ്യം പ്രസക്തമാകുന്നു..
സുന്ദരവും ആധുനികവുമായ ഒരു മതം എങ്ങനെയെല്ലാം മനുഷ്യവിരുദ്ധമാകാം എന്ന് ചില ചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇസ്ലാമില്‍ ഒരു നവീകരണം ആവശ്യമാണെന്ന് അവ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു..
(എല്ലാ മതങ്ങളിലും ഏറിയും കുറഞ്ഞും നവീകരണം വേണ്ടതാണ്..ഇസ്ലാമില്‍ അടിമുടി വേണമെന്ന് തോന്നുന്നു..)
ചില നേര്‍ക്കാഴ്ചകള്‍ ഇങ്ങനെ…
1.Hafes
Abolfazal Jalili സംവിധാനം ചെയ്ത ചിത്രമാണ് ‘ഹാഫെസ്’.
കര്‍ക്കശമായ പാരമ്പര്യ നിയമങ്ങള്‍ ഒരു വിശുദ്ധ പ്രണയത്തെ എങ്ങനെയൊക്കെ തകര്ക്കുന്നുനെന്ന് വിശദീകരിക്കപ്പെടുന്നു.
ചെറുപ്രായത്തില്‍ ഖുര്‍ ആന്‍ മന:പാഠമാകിയ ഷാംസ് അല്‍ ദിന് ‘ഹാഫിസ്’ എന്ന പദവി നേടുന്നു.(എഴുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന പേര്‍ഷ്യന്‍ കവിയുടെ പേരിലുള്ള ഹാഫിസ് പദവി)പ്രധാന മുഫ്തിയുടെ മകളായ നബാതിനെ പഠിപ്പിക്കന്‍ അയാള്‍ നിയോഗിക്കപ്പെടുന്നു.ഗുരുവും ശിഷ്യയും തമ്മില്‍ കാണാന്‍ പാടില്ലെന്നാണ് നിയമം!
പഠനം തുടരവേ അയാള്‍ ആ ശബ്ദത്തിനുടമയായ നബാതുമായി പ്രണയത്തിലാകുന്നു.ഒരിക്കല്‍ അവളെ കാണാന്‍ ശ്രമിച്ചു.അത് അയാളുടെ ജീവിതത്തെ ദുരന്തമയമാക്കി തീര്‍ത്തു!
പ്രാകൃതമായ ശിക്ഷാവിധികള്‍ക്ക് അയാള്‍ വിധേയനാകുന്നു..ഒരു പരിഷ്കൃത സമൂഹത്തിന് ദഹിക്കാത്ത ഒട്ടേറെ ആചാരങ്ങള്‍..എല്ലാം മനുഷ്യത്വ രഹിതവും ക്രൂരവുമാണ്..
(തുടരും)
Posted in Uncategorized | Tagged ഫിലിം ഫെസ്റ്റിവല്‍-തിരു. | 9അഭിപ്രായങ്ങള്‍
ഒരു മറുപടി കൊടുക്കുക
നാം കാണാത്ത നാടുകളില്‍ നടക്കുന്ന വിചിത്രവും സ്തോഭജനകവുമായ ആചാരങ്ങള്‍..
മനുഷ്യത്വത്തിന് മീതെ അന്ധവിശ്വാസങ്ങള്‍ നടത്തുന്ന രഥയാത്ര..
മതം മനുഷ്യനുവേണ്ടിയാണോ …മനുഷ്യന് മതത്തിനു വേണ്ടിയാണോ എന്ന ചോദ്യം പ്രസക്തമാകുന്നു..
എന്തേ തുടരനായി?
പ്രതികരണം അറിഞ്ഞിട്ട് ബാക്കിയാകാം എന്നാണോ?
സിനിമകളില്‍ കാണുന്നത് പലപ്പോഴും ഊതിപ്പെരുപ്പിച്ച വര്‍ണ്ണനകളാവും. ഇന്തോ ആംഗ്ലിയന്‍ സിനിമള്‍ ഉദാഹരണമായി എടുത്താല്‍ നമുക്ക് കാണാമല്ലോ. അവാര്‍ഡ് സിനിമള്‍ നിര്‍മ്മിക്കപ്പെടുന്നത് തന്നെ പ്രേക്ഷകരേതു വിഭാഗം ആയിരിക്കും എന്നു മുന്നില്‍ കണ്ടാവും എന്നാണ് പലപ്പോഴും തോന്നുക.
ചുമ്മാ..
ഒരു സാധാരണക്കാരന്റെ ചിന്തയാണെ.
കുറെ സിനിമകള്‍ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
എന്തേ തുടരാനായി എന്നതിന്-
സമയം കിട്ടുന്നതനുസരിച്ചാണ് ടൈപ്പുന്നത് എന്നാണ് മറുപടി..
അനിലിന്റെ വദത്തില്‍ സത്യമുണ്ടാകാം..
പക്ഷെ അത് മുഴുവന്‍ വാസ്തവമല്ലതാനും.
മുതലാളിത്ത -കൊളോണിയല്‍ രാഷ്ട്രങ്ങള്‍ സിനിമയെ കൈയടക്കിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു.
അമേരിക്കന്‍ ജീവിത രീതിയെ ക്രൂരമായി വിചാരണ ചെയ്യുന്ന ‘ഫണ്ണി ഗെയിംസ്’ തുടങ്ങിയ സിനിമകള്‍ നല്ല ഉദാഹരണമാണ്.
പ്രതികരണമറിയിച്ചതിന് നന്ദി-
islam is a natural culturala relerion , dont want your western wast culutur
islam is a natural culturala relerion , dont want your western wast cultur
സിനിമ എല്ലാം യാഥാര്‍ത്ഥ്യത്തെ കൂട്ടിയോ കുറച്ചോ മാത്രമേ പറയൂ. അല്ലാതെ ഉള്ള “ക്രാഷ്”, “ഡാനി”, “ബണ്ഡിറ്റ് ക്വീന്‍” പോലുള്ള ഒന്നോ രണ്ടോ സിനിമ വല്ലപ്പോഴും അപൂര്‍വമായി വന്നേക്കാം.
he is afool pls callme
ഇസ്ലാമില്‍ ഒരു നവീകരണമല്ല ആവശ്യം എന്ന് ഇസ്ലാമിക ആദര്‍ശത്തെ കുറിച്ച് പഠിച്ചാല്‍ മനസ്സിലാകും. ചില അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇസ്ളാമിണ്റ്റെ പേരില്‍ നടക്കുന്നുണ്ട് എന്നത് നേര് തന്നെ. അത് എല്ലാ മതവിശ്വാസങ്ങളിലും ഉണ്ട്,. യഥാറ്ത്ഥത്തില് നവീകരണം അല്ല ആവശ്യം , മറിച്ച് ഒരു തിരിച്ചു പോക്കാണ് വേണ്ടത്.
ആദ്യമായി ഇസ്ലാം എന്ദാണെന്ന് പടിക്കുക
മുന്‍ വിധിയൊഡെ ഒരുമതത്തെയും കാണരുത്