Posted in ആസ്വാദനം, tagged Add new tag, ആസ്വാദനം on ഓഗസ്റ്റ് 24, 2008 | Leave a Comment »
അടയാളങ്ങള്‍-സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തുകയാണ്.
അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.1.മികച്ച ചിത്രം.2.മികച്ച സംവിധായകന്‍.മുതലായ അവാര്‍ഡുകള്‍ ഈ ചിത്രത്തിനായിരുന്നു.
അടയാളങ്ങളെക്കുറിച്ച് ഞാന്‍ മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുന:പ്രസിദ്ധീകരിക്കുകയാണിവിടെ.
ഒരു ശരാശരി പ്രേക്ഷകന്റെ ആസ്വാദനക്കുറിപ്പാണിത്.
പ്രശസ്ത മലയാള സാഹിത്യകാരനായ ശ്രീ.നന്ദനാരുടെ ജീവിതത്തെയും ക്യതികളെയും ഉപജീവിച്ചാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഒരു കൊള്ളിമീന്‍ പോലെ മിന്നിയൊടുങ്ങിയ പ്രതിഭയായിരിന്നു നന്ദനാര്‍.
വിശപ്പ്,കാമം,യുദ്ധം എന്നിവയാണ് ഈ ചിത്രം ചര്‍ച്ചചെയ്യുന്ന പ്രധാന പ്രശ്നങ്ങള്‍.ഗോപിയെന്ന നായക കഥാപാത്രം നന്ദനാരുടെ പ്രതിരൂപമാണ്.
വിശപ്പ് കാല്‌പനികമായി….
ദാരിദ്ര്യത്തെ കാല്‌പനികമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് നാം [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
പ്രവിണീന്റെ ‘സർക്കസ് ‘
————————–
സമ്പന്നനാകാൻ വേണ്ടി സർക്കസിൽ ചേർന്ന സുഭാഷിന്റെ കഥ പറയുകയാണ് പ്രവീൺ.
കഥ പറച്ചിൽ തന്ത്രം പഠിച്ചെടുക്കേണ്ടീരിക്കുന്നു ; അങ്ങനെയൊരു തന്ത്രമുണ്ടെങ്കിൽ.
യു.പി.സ്കൂൾ കുട്ടികൾ എഴുതേണ്ട കഥയാണിത്.
ഒറ്റ വീർപ്പിൽ കഥാസാരം പറഞ്ഞ് തീർത്തിരിക്കുന്നു!
എന്ത് ? എങ്ങനെ ? സംഭവിക്കുന്നു എന്നതാണ് കഥയിൽ വേണ്ടത്.ഇവിടെ എന്ത് എന്നതിനുമാത്രം സമാധാനമുണ്ട്.
പുതുമയില്ലാത്ത വിഷയമാണ്.
തല്ലി കഥ പറയിപ്പിക്കൽ-ഇവിടെ സാർത്ഥകമാകുന്നു.
പ്രവീൺ ധാരാളം കഥകൾ വായിക്കേണ്ടീരിക്കുന്നു.
അക്ഷരത്തെറ്റുകൾ ധാരാളമുണ്ട്.അത് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്.
പാരഗ്രാഫ് തിരിച്ച് എഴുതണം.
കഥ എഴുതാനുള്ള ശ്രമത്തെ ആദരിക്കുന്നു.
നല്ല കഥകളുമായി തിരികെ വരിക.
www.pravee2987.blogspot.com
________________________________________________________________________________________________
സാധ്യതകൾ
—————–
കുഞ്ഞുകവിതകളുടെ ശക്തി [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in രാഷ്ട്രീയം, tagged Add new tag, രാഷ്ട്രീയം on ഓഗസ്റ്റ് 8, 2008 | 1 അഭിപ്രായം »
പണ്ടൊരു പരസ്യം ഉണ്ടായിരുന്നു-
പാവം പയ്യൻ അവനെ ആരും സ്നേഹിക്കുന്നില്ല.
ഇവിടെ പയ്യൻ എന്നതിന് ഹൈബി ഈഡൻ എന്ന് ചേർക്കുന്നു.
എന്തൊക്കെ പരാക്രമങ്ങളാണ് ഈ ചെറുക്കൻ കാട്ടിക്കൂട്ടിയത്?
നാലഞ്ചു ദിവസം പഠിപ്പു മുടക്കിക്കൾഞ്ഞു-കെ.എസ്.യു.വിന്റെ ചെലവിൽ…
ഗുണ്ടകളെ ഇറക്കി അക്രമം നടത്തി…
ഏഴാം ക്ലാസ്സ് വേണ്ടെന്ന് പ്രഖ്യാപിച്ചു…
സാമൂഹ്യപാഠം ശരിയല്ലെന്ന് ബിസ്കറ്റ് കുട്ടന്മാരെ പഠിപ്പിച്ചു…
ഇതൊക്കെക്കണ്ട് ഞെട്ടിയത് പ്രധാനമായും രണ്ടുപേരാണ്.
ഒരാൾ രമേശ് ചെന്നിത്തല
മറ്റേയാൾ ടി.സിദ്ദിഖ്
അവർക്ക് അടങ്ങിയിരിക്കാൻ കഴിയുമോ?
തുടങ്ങി ആക്ഷൻ…
വിമൽക്കുമാർ(ചെന്നിത്തലയ്ക്ക് കോൺഗ്രസുകാർ നൽകിയ ഓമനപ്പേര്)പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചു-ഏഴാം ക്ലാസ്സിലെ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »
Posted in പ്രതികരണം, tagged പ്രതികരണം on ഓഗസ്റ്റ് 6, 2008 | 12 അഭിപ്രായങ്ങള്‍ »
ഒടുവില്‍ അതും സംഭവിച്ചു…!
ഒരു മുഖ്യധാരാ പ്രസിദ്ധീകരണം ബ്ലോഗുകളുടെ കുത്തക ഏറ്റെടുത്തിരിക്കുന്നു….!
മാതൃഭൂമി ‘ബ്ലോഗന’ എന്നൊരു പംക്തി തുടങ്ങിയിരിക്കുന്നു.ഓരോ ആഴ്ചത്തേയും മികച്ച ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു എന്നാണ് അവകാശവാദം..
ഇതൊരു നല്ല കാര്യമാണ് എന്ന് കരുതുന്ന ബ്ലോഗര്‍മാര്‍ ധാരാളമുണ്ട്.
അത്ര നല്ല കാര്യമാണോ?
ബ്ലോഗര്‍മാര്‍ക്ക് നിലവാരം നിര്‍ണ്ണയിക്കാന്‍ ഇവരാരാണ്?
സ്വന്തം ചിന്തകളും സ്വപ്നങ്ങളും ആവലാതികളും മറ്റും മറ്റും ആണ് ബ്ലോഗര്‍മാര്‍ പോസ്റ്റായി ഇടുന്നത്.അവയോട് പ്രതികരിച്ചുകൊണ്ട് മറ്റുള്ളവര്‍ വരാറുണ്ട്.സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും ഒക്കെ അവിടെ [...]
മുഴുവന്‍ പോസ്റ്റ് വായിക്കുക »