Feeds:
Posts
അഭിപ്രായങ്ങള്‍

Archive for ജൂലൈ, 2008

തെരുവിന്റെ പെണ്‍കുട്ടി
————————————

‘ഒരു വേനല്‍ക്കാലത്തു പെയ്ത മഴയില്‍
അറിയാതെ ചുണ്ടിനെ നനയിച്ച ആ മഴത്തുള്ളിയുടെ
നനവ്‌ മായും മുന്‍പേ ആയിരുന്നു അവള്‍
സ്വന്തം രക്തത്തിന്റെ രുചിയും ആദ്യമായറിഞ്ഞത്‌’
സൂര്യനെല്ലിയിലെ പെണ്‍കുട്ടിയിലാരംഭിക്കുന്ന സമീപകാല പീഢന കഥകള്‍ മുഴുവന്‍ ഓര്‍മ്മയിലെത്തിക്കുന്നു ഈ വരികള്‍..
പെണ്ണിനെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ആധുനിക സമൂഹം…
പ്രലോഭനങ്ങളുമായി കഴുകന്മാര്‍..
എവിടെയാണ്‌ അഭയം?
എങ്ങനെയൊക്കെയാണ്‌ അവള്‍ ചതിക്കപ്പെട്ടത്‌ എന്ന് കവി വിശദീകരിക്കുന്നു…
‘ഒരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണ്ണ ചിറകുള്ള തൂവലുമായി’-ആകാശത്തൂടെ പറന്നുപോയ ഒരു പക്ഷിയെ നോക്കി നിന്ന രത്രിയിലാണ്‌ അവക്കുടെ മുറിയില്‍ കഴുകന്മാര്‍ പറന്നിറങ്ങിയത്‌!
നല്ല കവിത.
ഇമേജുകള്‍ വളരെ ശക്തമാണ്‌…ആലോചനാമൃതമാണ്‌.
പിന്നെ,ഒരു എതിരഭിപ്രായമുള്ളത്‌ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ശ്രീ.എല്‍.കെ.അദ്വാനി പറഞ്ഞ അഭിപ്രായം-ആണവ കരാര്‍ പോലുള്ളവ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തേ നടപ്പിലാക്കാന്‍ സാധിക്കൂ എന്ന രീതിയിയില്‍ ഭരണഘടന ഭേദഗതി ചെയ്യണം.
തികച്ചും പ്രസക്തമായ നിരീക്ഷണം!
ജനാധിപത്യത്തിന് അപമാനകരമായ കാര്യങ്ങളാണ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
എം.പി മാരെ ചാക്കിട്ടു പിടിക്കാന്‍ നെട്ടോ‍ട്ടമോടുകയാണ് കോണ്‍ഗ്രസ്സ്.
ഈ കരാര്‍ ആര്‍ക്കു വേണ്ടിയാണ്?
കോടികള്‍ മുടക്കി ആണവ കരാര്‍ പസ്സാക്കുന്നത് എന്തിന് വേണ്ടി?
എം.പി. മാരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കോടികള്‍ ഒഴുക്കുന്നത് വങ്കിട കോര്‍പ്പറേറ്റുകളാണ്!
അവരുടെ താല്പര്യം എന്താണ്?
കഴിഞ്ഞ രണ്ടുവര്‍ഷം പറഞ്ഞിട്ടും മനസ്സിലാകാത്ത കാര്യം പെട്ടെന്ന് പിടികിട്ടി [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

ആണവകരാര്‍ പ്രശ്നത്തില്‍ മന്മോഹന്‍ സിംഗ്‌ സേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവത്രെ!
ആരോടും കൂടി ആലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നു…
ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാക്കള്‍…
ഒപ്പിടാന്‍ തീയതിയേ നിശ്ചയിക്കേണ്ടതുള്ളൂ എന്ന് മന്മോഹന്‍-
സോണിയ്ക്ക്‌ പ്രത്യേകിച്ച്‌ അഭിപ്രായമൊന്നുമില്ല..ബുഷിനോട്‌ മമതയുണ്ടുതാനും!
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‌പിച്ചതും പാല്‍ എന്ന ഒരു ലൈന്‍–
ആരുമായിട്ടൊക്കെ അമേരിക്ക ചങ്ങാത്തം കൂടിയിട്ടൊണ്ടോ അവരൊക്കെ കുത്തുപാളയെടുത്തിട്ടുണ്ട്‌.-അതാണ്‌ ചരിത്രം.
കുടിയേറ്റക്കാരന്മാരുടെ ചരിത്രമാണ്‌ അമേരിക്കയുടേത്‌..
ആണവകരാറിന്റെ ഗുണദോഷങ്ങള്‍ വിശദീകരിക്കാന്‍ കോണ്‍ഗ്രസ്സിനിതുവരെ സാധിച്ചിട്ടില്ല.
അതിന്റെ ആപത്തുക്കള്‍ ഇടതുപക്ഷം നിരത്തിവച്ചിരിക്കുന്നു..കോണ്‍ഗ്രസ്സിന്‌ അത്‌ കണ്ട ഭാവമില്ല!
അങ്ങാടിമരുന്നാണോ പച്ചമരുന്നാണോ എന്നൊരു അങ്കലാപ്പ്‌….
കേരളത്തില്‍ ടോം വടക്കനും എം.ഐ.ഷാനവാസും മറ്റും മറ്റും ബുജികളെപ്പോലെ,കുരുടന്‍ ആനയെ കണ്ടതുപോലെ…നട്ടപ്പിരാന്തുകള്‍ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

ക്ഷമാപണം….

ഔദ്യോഗിക തിരക്കുകള്‍ കാരണം ‘ബ്ലോഗ് നിരൂപണം-വാല്യം-8‘ പോസ്റ്റുചെയ്യാന്‍ കഴിഞ്ഞില്ല.
എട്ടാം വാല്യം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുന്നതാണ്.
സ്നേഹത്തോടെ,
വിദൂഷകന്‍.

മുഴുവന്‍ പോസ്റ്റ് വായിക്കുക »

ആ കാപാലികരെ തീക്കുണ്ഠത്തിലെറിയൂ…——————————————–
അധ്യാപക സമൂഹത്തിന്‌ അപമാനമായ രണ്ട്‌ മനുഷ്യാധമരാണ്‌ മലപ്പുറം തിരൂരങ്ങാടി തൃക്കുളം ഗവ.യു.പി.സ്കൂള്‍ അധ്യാപകനായ ടി.സൂപ്പിയും മാട്ടൂല്‍ നോര്‍ത്ത്‌ എന്‍.എം.യു.പി.സ്കൂള്‍ അധ്യാപികയായ പി.വി.ശൈലജയും!
ഏഴാം തരം സാമൂഹ്യപാഠത്തിലെ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗം നശിപ്പിക്കാന്‍ രണ്ടുപേരും കുട്ടികളോട്‌ ആവശ്യപ്പെട്ടിരിക്കുന്നു!പാവം കുട്ടികള്‍ അതനുസരിച്ചു.
ഈ മനോരോഗികളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടേണ്ടതാണ്‌!സര്‍ക്കാര്‍ പാഠപുസ്തകം കീറാന്‍ പ്രേരിപ്പിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏഴയല്‍പക്കത്ത്‌ പ്രവേശിക്കാന്‍ അവരെ അനുവദിച്ചുകൂടാ..
ഈ രണ്ട്‌ സാമൂഹ്യ ദ്രോഹികളെയും തീക്കുണ്ഠത്തിലെറിയണമെന്നാണ്‌ വിദൂഷകന്റെ അഭിപ്രായം.പാതി വേകുമ്പോള്‍ കിണ്ടിയെടുത്ത്‌ ശൈലജയുടെ ഭര്‍ത്താവും ‘സംഘടനാ’പ്രവര്‍ത്തകനുമായ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

Older Posts »