Feeds:
Posts
അഭിപ്രായങ്ങള്‍

Archive for ജൂണ്‍ 29th, 2008

(മേയ് 1 നാണ് ഈ ബ്ലോഗ് തുടങ്ങിയത്.ആദ്യമാസത്തെ സന്ദര്‍ശകരുടെ എണ്ണം-947 ആണ്.
ഇന്ന് ജുണ്‍ 29.ആകെ സന്ദര്‍ശകര്‍-2447.
എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.)
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌______________________________________________________________________________________
ആ കാപാലികരെ തീക്കുണ്ഠത്തിലെറിയൂ…
——————————————–
അധ്യാപക സമൂഹത്തിന്‌ അപമാനമായ രണ്ട്‌ മനുഷ്യാധമരാണ്‌ മലപ്പുറം തിരൂരങ്ങാടി തൃക്കുളം ഗവ.യു.പി.സ്കൂള്‍ അധ്യാപകനായ ടി.സൂപ്പിയും മാട്ടൂല്‍ നോര്‍ത്ത്‌ എന്‍.എം.യു.പി.സ്കൂള്‍ അധ്യാപികയായ പി.വി.ശൈലജയും!
ഏഴാം തരം സാമൂഹ്യപാഠത്തിലെ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗം നശിപ്പിക്കാന്‍ രണ്ടുപേരും കുട്ടികളോട്‌ ആവശ്യപ്പെട്ടിരിക്കുന്നു!പാവം കുട്ടികള്‍ അതനുസരിച്ചു.
ഈ മനോരോഗികളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടേണ്ടതാണ്‌!
സര്‍ക്കാര്‍ പാഠപുസ്തകം കീറാന്‍ പ്രേരിപ്പിക്കുന്നത്‌ ക്രിമിനല്‍ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

-വിദൂഷകന്റെ ബ്ലോഗ് നിരൂപണത്തിന്റെ 5വാല്യങ്ങള്‍ ഇവിടെ നിന്ന് വായിക്കാവുന്നതാണ്.
(വിദൂഷകന്റെ ബ്ലോഗില്‍ 22/06/2008 ല്‍ വന്നത്)
———————-
മികച്ച രണ്ട്‌ കഥകള്‍——————-
ബ്ലോഗ്‌ പോസ്റ്റുകളില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞാന്‍ കണ്ടുമുട്ടിയ രണ്ട്‌ മികച്ച കഥകള്‍ ഇവയാണ്‌.
1.അപര്‍ണ്ണയുടെ ദൈവങ്ങള്‍2.ടിഫിന്‍ കാരിയര്‍(www.chinthukal.blogspot.com)
മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ കഥാകൃത്തുക്കളുടെ കഥകളോട്‌ കിടപിടിക്കുന്നവയാണ്‌ ഈ രചനകള്‍ എന്ന് ഞാന്‍ കരുതുന്നു.
——————————————–
അപര്‍ണ്ണയുടെ ദൈവങ്ങള്‍——————————————–
മലയാളത്തിലെ ഏറ്റവും മികച്ച കഥകളിലൊന്ന് എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ്‌ ശ്രീയുടെ ‘അപര്‍ണ്ണയുടെ ദൈവങ്ങള്‍’.
ദൈവങ്ങളെ ഇഷ്ടപ്പെടുന്ന…അവരുടെ സങ്കടങ്ങളും [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

(15/6/2008 ന് വിദൂഷകന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്)
ഏറെ സംഭവ ബഹുലമായ ആഴ്ചയാണ് കടന്നുപോയത്.
കേരളത്തിലെ സിനിമാരംഗത്തെ ‘കശപിശകള്‍’,
മഹാകവി പാലാ നാരായണന്‍ നായരുടെ നിര്യാണം,
സര്‍ക്കാരിന്റെ ഉത്തരവ്‌ ലംഘിച്ച്‌ +1 അപേക്ഷാഫോറം സ്വന്തം നിലയ്ക്ക്‌ (മാനേജുമെന്റു-സമുദായ ക്വാട്ടയ്ക്കുള്ളത്‌)അച്ചടിച്ചു വിതരണം ചെയ്തത്‌,
കന്യാസ്ത്രീയാകാനുള്ള പ്രായം 18 ആക്കണമെന്ന കേരള വനിതാകമ്മീഷന്റെ ഉത്തരവ്‌,
കെ.പി.സി.സി യും മാണിയും ലീഗും മറ്റും ‘വായന’ആരംഭിച്ചത്‌(ചെറിയ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍),അതില്‍ കമ്മ്യൂണിസവും നിരീശരത്വവും കണ്ടെത്തിയത്‌…..
തുടങ്ങിയവ അവയില്‍ ചിലത്‌ മാത്രം.
എന്തായാലും കേരളത്തില്‍ അന്തരീക്ഷം പ്രശ്നമേഘാവൃതമായിരുന്നു.
മഴ പ്രതീക്ഷിച്ചപോലെ പെയ്തുമില്ല…
ബംഗാളില്‍ നിന്ന് അരിയെത്തിയതും ശുഭകരമായ വാര്‍ത്തയാണ്‌.——————————————————————————————-
മസാലപുരാണം————————–
നായികയും നായകനും കൂടി [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്‌. വാല്യം-3————————————————————————————
പുതിയ ബ്ലോഗര്‍മാരുടെ ‘മാഗ്നാകാര്‍ട്ട’ഏതാണ്‌?
ഉത്തരത്തിന്‌ വിഷമിക്കേണ്ട.
അത്‌ അപ്പുവിന്റെ പുതിയ പോസ്റ്റാണ്‌!
പേര്‌-‘ബ്ലോഗര്‍ ഹെല്‍പ്‌ ലൈന്‍’.
തുടക്കക്കാരെ സഹായിക്കുന്നതിനുവേണ്ടി ധാരാളം പോസ്റ്റുകള്‍ ബൂലോകത്തിലുണ്ട്‌.അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണ്‌ അപ്പുവിന്റെ പോസ്റ്റ്‌.
ഏറെ പ്രയോജനകരമാണത്‌.
“““““““““““““`
അപ്പുവിന്റെ ലോകത്തിലേക്ക്‌ സ്നേഹപൂര്‍വ്വം…***********************************
‘ബ്ലോഗര്‍ ഹെല്‍പ്‌ ലൈന്‍’ വളരെ വിശദമായി തയ്യാറാക്കിയ പോസ്റ്റാണ്‌.
ബ്ലോഗ്‌ തുടങ്ങുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അധ്യായങ്ങളായി തിരിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു.
ജൂണ്‍-1 ആം തീയതിയാണ്‌ അപ്പു തന്റെ പോസ്റ്റ്‌ വായനക്കാര്‍ക്ക്‌ സമര്‍പ്പിച്ചത്‌.തിരുവനന്തപുരത്ത്‌ വച്ച്‌ നടന്ന ബ്ലോഗ്‌ ശില്‍പശാലയില്‍ അങ്കിള്‍ അക്കാര്യം പ്രഖ്യാപിക്കുകയുണ്ടായി.
അപ്പുവിന്റെ സഫലമായ പ്രയത്നത്തിന്‌ ആശംസകള്‍ നേരുന്നു.
www.bloghelpline.blogspot.com
***********************************************************************
മലയാളം ബ്ലോഗിംങ്ങിലേക്ക്‌ ധാരാളം [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്‌.—-വാല്യം-2
പ്രകൃതി-ബിസ്മിയുടെ കവിത(വികൃതിയോ?)——————————————-
ഒരു ഡോക്കുമെന്ററിയിലെ ശബ്ദ വിവരണത്തിന്‌ അനുയോജ്യമായ വരികള്‍.അത്രമാത്രം.
അക്ഷരത്തെറ്റുകള്‍ ധാരാളം.
കവിത എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തിന്‌ മനുഷ്യകുലത്തോളം പഴക്കമുണ്ട്‌.
അത്‌ എങ്ങനെയോ സംഭവിക്കുന്നു എന്നാണ്‌ തോന്നുന്നത്‌.എവിടെ വച്ച്‌ കവിത ജനിക്കുന്നു എന്നതിന്‌ ഉത്തരമില്ല.
ഇത്‌ കവിതയായോ എന്ന ചോദ്യം ബിസ്മിയ്ക്ക്‌ വിടുന്നു.
കവിതയെഴുതാനുള്ള ആഗ്രഹത്തെ അഭിനന്ദിക്കുന്നു.
www.chethass.blogspot.com+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
പാറശ്ശാലക്കാരന്റെ കവിത-മഗ്ഗിയിലെ സെമിത്തേരി————————————————–
‘ഉറ്റവരുടെ സ്നേഹനൊമ്പരങ്ങള്‍ കാത്ത്‌ആത്മാക്കള്‍ വിശ്രമിക്കുന്നമഗ്ഗിയിലെ ഈ നിശ്ശബ്ദഭൂമിഎല്ലായ്പ്പ്പ്പോഴും എനിക്ക്‌ പ്രിയപ്പെട്ടതായിരുന്നു.–
കവിയുടെ കൂടെ നമുക്കും യാത്ര ചെയ്യാം;മഗ്ഗിയിലെ സെമിത്തേരിയിലേക്ക്‌-
കല്ലുകള്‍ അടുക്കിക്കെട്ടിയ കല്ലറകളില്‍ചമതപ്പൂക്കള്‍ വീണുകിടക്കുന്നു..
അണഞ്ഞ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

Older Posts »