അടി വരുന്നിടത്ത് പൂട പോലും അവശേഷിപ്പിക്കാതെ പമ്പ കടക്കുന്ന ഈ കെ.എസ്.യു ക്കാര്‍ക്ക് എന്തു പറ്റിയെന്ന് എത്ര ആലോചിച്ചിട്ടും വിദൂഷകന് പിടികിട്ടുന്നില്ല.
ഇവര്‍ക്ക് വിദ്യാഭ്യാസരംഗവുമായുള്ള ബന്ധം നാട്ടാര്‍ക്ക് അറിയാവുന്നതാണല്ലോ.
-വിദ്യാഭ്യാസമോ?
-ഓ..അതെന്താ?
ഇതാണ് ലൈന്‍!
ഹൈബി ഈഡനെപ്പോലുള്ള മേല്‌ത്തരം ‘മോന്‍’മാരെ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉപദേശിച്ചത് ആരാണ്?
അതോ ഉണ്ടിരുന്നപ്പോള്‍ ഉള്‍വിളി ഉണ്ടായതോ?
—-
2
—-
എന്തായാലും പയ്യന്‍ പതിനെട്ടടവും പയറ്റി….
ആര് മൈന്‍ഡ് ചെയ്യാന്‍…?
വിദ്യാര്‍ത്ഥികള്‍ കണ്ടതായി ഭാവിച്ചില്ല.
-സമരം ചെയ്യുക-ഒടുവില്‍ തലമൂത്ത കോണ്‍ഗ്രസുകാര്‍ ഉപദേശിച്ചു.
-അതെങ്ങനെ?-പുത്രന്മാര്‍ ഒരേ സ്വരത്തില്‍…
-വഴി കണ്ടു [...]
