+1 ന് ഏകജാലക സംവിധാനം നടപ്പിലാക്കാന്‍ കേരള ഹൈക്കോടതി അനുവാദം നല്‍കിയിരിക്കുകയാണ്.
സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ +1 ന് ക്ലാസ്സ് തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ സര്‍ക്കാരിനെതിരെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ചില ‘ളോഹ’ക്കാര്‍ കോടതിയില്‍ പോയി!
ന്യൂനപക്ഷ വിരുദ്ധമെന്നൊക്കെയാണ് വിളിച്ചുകൂവിയത്.
അങ്ങനെയല്ലയെന്ന് അവര്‍ക്കുതന്നെ അറിയമായിരുന്നു.
പിന്നെന്തിന്?
അക്കാര്യത്തില്‍ ദുരൂഹതയുണ്ട്!
മുസ്ലിം സമൂഹത്തിന് ആശങ്കയില്ല,ഈഴവര്‍ക്ക് ആശങ്കയില്ല,കേരളത്തിലെ 98% ജനങ്ങള്‍ക്കും ആശങ്കയില്ല.
കാരണം ഏറെ ജനോപകാരപ്രദമാണ് ഏകജാലക സംവിധാനം.
ആരാ എതിര്‍ത്തത്?
ഒരു പിടി പാതിരിമാര്‍..
ആരോട് ആലോചിച്ചിട്ട്?
സ്വന്തം നിലയ്ക്ക്!
അവരുടെ ഈ തീരുമാനം ക്രിസ്ത്യന്‍ സമൂഹം അംഗീകരിക്കുന്നില്ല.വേണമെങ്കില്‍ സര്‍വ്വെ നടത്തിനോക്കൂ..
രഹസ്യ അജണ്ടകള്‍ [...]
Archive for മേയ്, 2008
+1 കുട്ടികളെ ദ്രോഹിക്കുന്ന പാതിരിമാരെ എങ്ങനെ കൈകാര്യം ചെയ്യാം…കേരളത്തിലെ ക്രിസ്ത്യാനികള്‍ ചിന്തിച്ചു തുടങ്ങി…
Posted in വിദ്യാഭ്യാസം, tagged Add new tag, വിദ്യാഭ്യാസം on മേയ് 30, 2008 | 1 അഭിപ്രായം »
സ്വാമി അരൂപാനന്ദയുടെ സങ്കടങ്ങള്‍ അഥവാ വെളിപാടുകള്‍
Posted in മതം, tagged പ്രതികരണം on മേയ് 28, 2008 | 15 അഭിപ്രായങ്ങള്‍ »
മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ വികാരവിവശനായി ആത്മഗതങ്ങള്‍ കോറിയിട്ടത് കാണണമെങ്കില്‍ 28/5/2008 ലെ മാതൃഭൂമി പത്രത്തിന്റെ നാലാം പേജ് കാണുക.
സന്തോഷ് മാധവനും ഭദ്രാനന്ദനും മറ്റും കള്ളന്മാര്‍,ഞങ്ങള്‍ കുറെപ്പേര്‍ യോഗ്യന്മാര്‍ എന്ന് മാലോകരെ അറിയിക്കുകയാണ് ഇപ്പോഴത്തെ പ്രത്യക്ഷപ്പെടലിന്റെ ഉദ്ദേശ്യം!
“കണ്ണുണ്ടായാല്‍ പോരാ,കാണണം”-എന്നാണ് സ്വാമി സന്ദേശത്തിന്റെ പേര്.
എന്താ കാണേണ്ടത്?
ഞങ്ങള്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?
അമ്മ ലോകമെമ്പാടും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ലേ?
എല്ലാം കാണുന്നുണ്ട്,കേള്‍ക്കുന്നുമുണ്ട്!
നല്ല കാര്യങ്ങള്‍…
തങ്ങളെ ന്യായീകരിക്കാന്‍ ആള്‍ ദൈവങ്ങളെ ഒരിക്കലും അംഗീകരിക്കാത്ത ശ്രീശങ്കരനേയും ചട്ടമ്പി സ്വാമികളെയും ശ്രീനാരായണഗുരുവിനെയും കൂട്ടുപിടിക്കേണ്ടിയിരുന്നില്ല!!
കേരളത്തിന്റെ [...]
ഉരകല്ല് -വിദൂഷകന്റെ ബ്ലോഗ് നിരൂപണം.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ബ്ലോഗുകളില്‍ വന്ന ചില പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുകയാണിവിടെ..
Posted in ബ്ലോഗ് നിരൂപണം, tagged Add new tag, ബ്ലോഗ് നിരൂപണം on മേയ് 25, 2008 | 7 അഭിപ്രായങ്ങള്‍ »
വിമര്‍ശനങ്ങള്‍ സോദ്ദേശ്യപരമാണ്.—വാല്യം-1
===============================
മൂര്‍ത്തിയുടെ പോസ്റ്റ്-വിദേശ പണം ലഭിക്കുന്ന സംഘടനകള്‍..
———————————————————–
ആത്മീയ സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഈ ബ്ലോഗില്‍ നിന്ന് വായിക്കാം.
ആത്മീയ വ്യവസായത്തിന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം അയയ്ക്കുന്നത് അമേരിക്കയാണ്.തങ്ങള്‍ക്ക് നേട്ടമില്ലാത്ത ഒരു കാര്യത്തിനും അമേരിക്ക ഇന്നുവരെ ഡോളര്‍ ചെലവാക്കിയിട്ടില്ല എന്നത് ചരിത്രം!
ഈ പണം കൊണ്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?
ആര്‍ക്കും അതിന് ഉത്തരമില്ല.
1984 ല്‍ സന്നദ്ധ സംഘടനകളെക്കുറിചും ഫണ്ടിംഗിനെക്കുറിച്ചും ശ്രീ.പ്രകാശ് കാരാട്ട് എഴുതിയ പഠനവും ഇവിടെ നിന്നും വായിക്കാം.
വളരെ വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് മൂര്‍ത്തിയുടെ [...]
വിദ്യാഭ്യാസ കച്ചവടക്കാര്‍ മുറ്റത്ത്-ചാട്ടവാറുമായി ക്രിസ്തുവെത്തുമോ?
Posted in രാഷ്ട്രീയം, tagged പ്രതികരണം on മേയ് 22, 2008 | 10 അഭിപ്രായങ്ങള്‍ »
+1 പ്രവേശനം ഏകജാലാകം വഴി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഏതാനും പേര്‍ ഹൈക്കോടതിയില്‍ എത്തിയിടുണ്ട്.
കഴിഞ്ഞ വര്‍ഷം ഈ രീതിയിലാണ് തിരുവനന്തപുരം ജില്ലയില്‍ +1 പ്രവേശനം പൂര്‍ത്തിയായത്.ഒരു പുതിയ സംവിധാനം വരുമ്പോള്‍ ഉണ്ടാകാവുന്ന ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നത് സത്യമാണ്.പക്ഷേ,പ്രവേശനം കൃത്യമായി സംവരണവും മെരിറ്റും അടിസ്ഥാനമാക്കിയായിരുന്നു.രക്ഷാകര്‍ത്തക്കളും കുട്ടികളും വളരെ ആവേശത്തോടെയാണ് പുതിയ രീതിയെ സ്വീകരിച്ചത്.
അന്നും ചെറിയ ചില മുറുമുറുക്കലുകള്‍ ചിലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.സര്‍ക്കാര്‍ അതത്ര കാര്യമാക്കിയില്ല.
ഈ വര്‍ഷം സംസ്ഥാനമൊട്ടുക്ക് ഏകജാലകം വരുന്നു എന്നറിഞ്ഞപ്പോള്‍ ചിലര്‍ [...]
ഉരകല്ല്(ബ്ലോഗ് പോസ്റ്റുകള്‍ വിചാരണ ചെയ്യുന്നിടം)രണ്‍ജിത്ത് ചെമ്മാടിന്റെ കവിത -‘ചില നെടുവീര്‍പ്പുകള്‍’—പ്രണയത്തിന്റെ രതിപ്പുക നമ്മെ പൊതിയുന്ന നേരം.
Posted in ബ്ലോഗ് നിരൂപണം, tagged Add new tag, കവിതാ പഠനം on മേയ് 19, 2008 | 4 അഭിപ്രായങ്ങള്‍ »
പ്രണയകാലത്തെക്കുറിച്ചുള്ള ഓര്‍മ്മയാണിക്കവിത.
കാമം പ്രണയത്തിന്റെ ജീവവായുവാണ് എന്ന് ആധുനികന്‍ മനസ്സിലാക്കുന്നു.അതൊരു ജൈവപ്രേരണയാണ്.
രതിയുടെ കാര്‍മേഘം വിങ്ങിനില്‍ക്കുന്ന അന്തരീക്ഷമാണ് കവിതയുടേത്.അതിന് പര്യാപ്തമായ വാക്കുകള്‍ കവി തെരഞ്ഞെടുത്തിരിക്കുന്നു.തന്റെ മനസ്സ് പ്രകൃതിയില്‍ ആരോപിക്കുന്നു-
രാവിന്‍ ചുനപൊട്ടി
രതിപ്പുക പൂത്ത്
മാറില്‍ മദം ചോര്‍ന്ന
മഞ്ഞച്ച രാത്രികളില്‍– -വാട്ടക്കൂമ്പാളയില്‍ നിന്ന് പൂങ്കുലപോലെ നീ എന്നെ പറിച്ചെടുത്തു എന്ന് കവി ഓര്‍ക്കുന്നു!
നിലാവ് വിരഹികള്‍ക്ക് കനല്‍ പോലെയാണല്ലോ.ഇവിടെയും -
നിലാവിന്‍ പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍-എന്ന് കവി പറയുന്നു.
തന്റെ പഴയ പ്രണയകാലത്തിന്റെ സ്മരണ ഇങ്ങനെ അവസാനിപ്പിക്കുന്നു.-
ഒടുവില്‍ ഒഴിഞ്ഞു വാങ്ങി,
തേരേറ്റപ്പെട്ട് ,കളമെഴുതി,
പൂവും നീരുമട്ട്,
വഴികൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ട ബാലദേഹമോര്‍ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നയു-
[...]
