Posted in പ്രതികരണം | 4 അഭിപ്രായങ്ങള്‍ »
തിരുവനന്തപുരത്തു നടന്ന അന്തർദ്ദേശീയ ചലച്ചിത്രോത്സവം സമാപിച്ചു..
ഒട്ടേറെ പാകപ്പിഴകളോടെയാണ് മേള അവസാനിച്ചത്..
ഈ മേളയ്ക്ക് ഡെലിഗേറ്റുകൾ ചാർത്തി നൽകിയ വിളിപ്പേരാണ് മുകളിൽ കൊടുത്തത്…
മന്ത്രി ഗണേശൻ കൊഴുപ്പിച്ച(?)മേള..
തുടക്കം മുതൽ കൂക്കുവിളികൾ ഏറ്റുവാങ്ങിക്കൊണ്ട് പ്രിയദർശനും മന്ത്രിയും നിറഞ്ഞു നിന്നു..
കാണികളും സംഘാടകരും തമ്മിൽ പലപ്പോഴും ഉരസലുകൾ ഉണ്ടായി..
എങ്കിലും ഒരു വിധം ഭംഗിയായി കാര്യങ്ങൾ അവസാനിച്ചു..
കല്ലുകടിയായത് ഗണേശ സൂക്തങ്ങളാണ്..കാഴ്ചക്കാരെ വെല്ലുവിളിച്ചുകൊണ്ട് …
കൂകൽ ഏറ്റുവാങ്ങാൻ ഇനിയും ജന്മം ബാക്കി…
കച്ചമുറുക്കി അങ്കത്തട്ടിലേക്ക്…
ആരോ പറഞ്ഞു-അച്ചന്റെ മകൻ തന്നെ!!
എന്തൊക്കെയാണ് പുള്ളി വിളിച്ചു കൂവിയത്…
-അടുത്ത വർഷം കൂവിയവർക്ക് പാസ്സ് നൽകില്ലാത്രെ!
എറ്റവും കൂടുതൽ സിനിമ കണ്ടവർക്ക് ആദ്യം പാസ്സ്…അതെങ്ങനെ കണ്ടുപിടിക്കും മന്ത്രിയേ…
-ഞാൻ 26 വർഷമായി സിനിമയിൽ നിൽക്കുന്നവനാണ് ,എന്നെ ആരും സിനിമ പഠിപ്പിക്കേണ്ട..
അതല്പം കടന്നുപോയല്ലോ പുള്ളേ…ഷക്കീല 30 വർഷമായി ഞാൻ സിനിമയിലുണ്ട് ,എന്നെ സിനിമ പഠിപ്പിക്കേണ്ട,ഞാൻ നിങ്ങളെ പഠിപ്പിക്കാം എന്നു പറഞ്ഞാൽ..
സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് താൻ എന്നതിന് യാതൊരു തെളിവും കാണുന്നില്ലല്ലോ മന്ത്രീ…
-ഞാനും തിരുവനന്തപുരത്തു നിന്ന് പഠിച്ചിട്ടുണ്ട്…അതുകൊണ്ട് എന്നെ വിരട്ടാൻ നോക്കണ്ട..
ഇവിടത്തുകാർ വിരട്ടലുകാരാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?നല്ലത് എവിടെയും നല്ലതെന്ന് തന്നെ പറയും,മറിച്ചും..
-പ്രിയദർശൻ എന്ന് ലോകമറിയുന്ന സംവിധായകൻ…
അത് ഏറെ കടന്നുപോയല്ലോ,കുമാരാ..കാഞ്ചീവരം എന്ന ഒരേ ഒരു ശരാശരി പടമേ ടിയാന്റെ ക്രെഡിറ്റിലുള്ളൂ..ഇത് ഇവിടത്തെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം..അത് മന്ത്രിക്ക് അറിയില്ലെന്ന് വന്നാൽ ജനം എങ്ങനെ കൂവാതിരിക്കും?പ്രിയദർശനിൽ നിന്നും എന്ത് പ്രതീക്ഷിക്കാനാണ്?സുബാഷ് ഗായ് ആണ് അദ്ദേഹത്തിന്റെ ആശാൻ…അതിനപ്പുറം…?
അടൂരൊക്കെ ഇവിടെ ജീവിച്ചിരിക്കുകയാണ്,അത് മറക്കരുത്.വിഡ്ഡിത്തരങ്ങൾക്കും അതിരുണ്ട്..
- ബോഡി രതിനിർവ്വേദം പോലത്തെ സിനിമയാണ്…
ഒരു മികച്ച കലാസൃഷ്ടിയെയാണ് അപമാനിച്ചിരിക്കുന്നത്..വിളിച്ചുവരുത്തി…
മന്ത്രിയുടെ അവഗാഹം അപാരം…..
ഇതിന് കൂക്കിവിളിമാത്രംമതിയോ?
അക്കാദമിയിൽ സ്വന്തക്കാരെ കുത്തിനിറച്ചാൽ ഇങ്ങനെയിരിക്കും..
സന്തോഷ് എന്നൊരു വിദ്വാനെ കൊട്ടിയിറക്കിട്ടുണ്ട്..ഒരു വങ്കൻ..പൊന്നൊരുക്കുന്നിടത്ത്…..!?
വിദൂഷകവചനം – ഇത്തരം ചെടികൾക്ക്(തകര) വളക്കുറുള്ള മണ്ണുള്ളത് കൊട്ടരക്കരയിൽ തന്നെ..
Posted in പ്രതികരണം | 1 അഭിപ്രായം »
ചിദംബരം തനിനിറം കാട്ടി..
ലോട്ടറി മാഫിയ്ക്കു വേണ്ടി ഭാര്യയെ രംഗത്തിറക്കിയ വിദ്വാനാണ്..
ഡൽഹിയിലെ ഹോട്ടൽ വ്യവസായിയെ വഴിവിട്ട് സഹായിച്ചത് വേറൊന്ന്…
2 ജി സ്പെക്ട്രം മറ്റൊന്ന്….
ഇപ്പോൾ കേരളത്തിനെതിരെ പരസ്യ നിലപാടെടുത്തിരിക്കുന്നു…
ഈ പോങ്ങൻ കേന്ദ്ര മന്ത്രി തന്നെയാണോ?
കോടതി വിധി തമിഴ്നാടിന് അനുകൂലമായിരിക്കുമത്രെ!
ആഭ്യന്തരമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചിരിക്കുന്നു…ഭരണഘടനാ ലംഘനം…
നിർഗുണപരബ്രഹ്മത്തോട് പറയുമത്രെ…നല്ല തമാശ...
കേരളത്തിലെ കാമ്പ്രസ് നേതാക്കളുടെ പ്രതികരണം ഉഗ്രനായി…
ചിദംബരത്തെക്കുറിച്ച് നിർഗുണനോട് പരാതി പറയുമത്രെ….സ്വന്തം ചന്തികഴുകാനുള്ള തീരുമാനം എടുക്കാൻപോലും കഴിവില്ലാത്ത…
കള്ളന്മാരും കൊള്ളക്കാരും നിറഞ്ഞ മന്ത്രിസഭ…
ഓരോരുത്തരും അവർക്ക് തോന്നിയതൊക്കെ ചെയ്യുന്നു…
എന്തൊരു സുന്ദര സുരഭിലമായ ജനാധിപത്യം..!
ആന്റണി,വയലാർ പുണ്യവാളന്മാരെക്കുറിച്ച് യാതൊരു വിവരവുമില്ല…
ജീവിച്ചിരിപ്പുണ്ടോ ആവോ…
ഈ ചിദംബരത്തെ പിടിച്ച് ചങ്ങല്യ്ക്കിടാൻ ഇവിടാരുമില്ലേ…
ചാണ്ടി-ചെന്നിത്തല പ്രഭൃതികൾ ചെയ്യേണ്ടത് അതാണ്…തലപ്പാവുകാരൻ വിചാരിച്ചാൽ ഒന്നും നടക്കില്ല എന്ന് ഇനിയങ്കിലും മനസ്സിലാക്കണം!!
ആ ജോസഫ് പോലും പുലിയായിരിക്കുകയാണ്..!!
ചട്ടമ്പികളോട് വേദമോതരുത്…
Posted in പ്രതികരണം | 2 അഭിപ്രായങ്ങള്‍ »
സ്ത്രീ പീഡനം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്..
പത്രത്തിൽ ഇതേക്കുറിച്ചുള്ള വാർത്തകൾ എന്നുമുണ്ട്..
ഓരോ വാർത്തയോടും സ്ത്രീ സംഘടനക്കാരും സർക്കാരും തീവ്രമായി പ്രതിഷേധിക്കും..
ചിലരൊക്കെ ജയിലിലേക്ക് പോകുന്നുമുണ്ട്..
പക്ഷെ, വമ്പൻ സ്രാവുകൾ എന്നും പുറത്തുതന്നെ നിൽക്കുന്നു.!
പീഡനത്തിനിരയായ സ്ത്രീയെ പുനരധിവസിപ്പിക്കാനുള്ള ചുമതല സർക്കാരിനാണ് എന്ന് തത്വത്തിൽ പറയപ്പെടുന്നു..
രണ്ടു വയസ്സുകാരിപോലും പീഡനത്തിനിരയാകുന്നു…
സത്യത്തിൽ മലയാളിക്ക് എന്താണ് പറ്റിയത്?
എവിടെയാണ് പിഴച്ചത്?
സാമൂഹ്യശാസ്ത്രജ്ഞരും മറ്റും ചർച്ച ചെയ്യേണ്ട വിഷയമാണ്..
കാമവെറിയന്മാരായി നാം മാറിപ്പോയത് എപ്പോഴാണ്?
സ്വന്തം പിതാവു തന്നെ……
നാം മലയാളികൾ ലജ്ജിച്ച്….
വിദേശ സംസ്കാരത്തിന്റെ കടന്നുകറ്റം,ചാനലുകൾ,സിനിമകൾ..ഇങ്ങനെ ഒട്ടനവധി കാരണങ്ങൾ പറയപ്പെടുന്നു..
സത്യവുമാവാം…
എന്നാലും..
ഇങ്ങനെ നമുക്ക് മുന്നോട്ടുപോകാൻ കഴിയുമോ?
ഇല്ല,കഴിയില്ല…
പെൺകുട്ടികൾക്ക് ഇവിടെ സ്വൈരമായി ജീവിക്കാൻ കഴിയണം..
ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമായിരിക്കുന്നു..
പീഡകന്മാർ രണ്ടോ മൂന്നോ വർഷം ജയിലിൽ കിടന്നിട്ട് പുറത്തിറങ്ങി വീണ്ടും…
ഈ മുട്ടിനിക്കണോമാരെ കൈകാര്യം ചെയ്യാൻ നാം തയ്യാറാകേണ്ടീരിക്കുന്നു..
അതിന് ഒരു കൂട്ടയ്മ വേണം…
സ്ത്രീക്ക് കാവലാളാവാൻ തയ്യാറുള്ളവരുടെ കൂട്ടം…
ലിംഗം വെട്ടി സംഘം..
കാമ വെറിയന്മാരെ പിടികൂടി ലിംഗം വെട്ടണം ..അത്ര തന്നെ..
മരിക്കാൻ പാടില്ല…അതിനുള്ള സാങ്കേതികത വേണം..
ശേഷം കാലം ലിംഗമില്ലാതെ ജീവിക്കണം..
സാഹസികരായ യുവാക്കൾ മുന്നോട്ടു വരണം..
എന്താ ഇതൊന്നു പരീക്ഷിച്ചുകൂടേ…
Posted in പ്രതികരണം | 4 അഭിപ്രായങ്ങള്‍ »
നമ്മുടെ നിർഭാഗ്യത്തിന് നമുക്ക് രണ്ട് മെഗാസ്റ്റാറുകൾ ഉണ്ട്..
രണ്ട് അല്പന്മാർ..
അർദ്ധരാത്രിക്കും കുടപിടിക്കും..!
നല്ല അഭിനേതാക്കളാണ്..സംശയമില്ല..
ആദർശവാന്മാരായ മനുഷ്യരല്ല..
അവരുടെ മൂന്നാംകിട സിനിമ കണ്ട്,അതിലെ നായകരുടെ ധാർമ്മിക-വീര പരിവേഷം ഇവർക്ക് സാധാരണ കാണികൾ കല്പിച്ച് നൽകിയിട്ടുണ്ട്…
അവർ സർവ്വഗുണ സമ്പന്നരായി ഇവരെ കൊണ്ടാടുന്നു..
നസീർ-സത്യൻ തുടങ്ങിയരുടെ സിമ്പ്ലിസിറ്റിയൊന്നും ഇവർക്കില്ല..
പണക്കൊതിയന്മാർ – ഷൈലോക്കുമാർ…
പണം കൂമ്പാരം കൂട്ടുന്നതിലാണ് ഇവർക്ക് താല്പര്യം…
സർക്കാരിന് കൃത്യമായി നികുതി നൽകാറില്ലെന്നാണ് പറഞ്ഞുകേൾക്കുന്നത്..
കുത്തക മുതലാളിമാരുടെ കൂതറ ഉല്പന്നങ്ങൾ മഹത്തരമാണെന്ന് വിളിച്ചുകൂവി കോടികളാണ് ഇവറ്റകൾ പോക്കറ്റിലാക്കുന്നത്…!
ഇവർ കുറച്ചുകൂടി മൂല്യബോധമുള്ളവരാകേണ്ടതല്ലേ…
മുതലാളിമാരുടെ ശിങ്കിടികളായി ,അവർ പറഞ്ഞുപഠിപ്പിക്കുന്ന വിഡ്ഡിത്തരങ്ങൾ ജനങ്ങൾക്കു മുമ്പിൽ വിളമ്പുന്നതിനെ അഴീക്കോടിനെപ്പോലുള്ളവർ വിമർശിച്ചിട്ടുണ്ട്..
ഫാൻസ് അസോസിയേഷനുകൾ എന്നുപറഞ്ഞു നടക്കുന്ന കെഴങ്ങന്മാർക്ക് അതൊന്നും അത്ര സുഖിക്കുന്നില്ല…!!
ഒരുത്തൻ ചാനലിൽ കയറിയിരുന്ന് അഴീക്കോട് എക്സ്പയറി ഡേറ്റ് കഴിഞ്ഞയാളാണ് എന്നൊക്കെ പറയുന്നത് കേട്ടു…അവന് ചരിത്രം മാപ്പുനൽകട്ടെ….
അഴീക്കോടിനെ മനസ്സിലാക്കാൻ ഈ ജന്മം അവന് കഴിയില്ല…
നമ്മുടെ മെഗാസ്റ്റാറുകളെ നിശിതമായ വിചാരണയ്ക്ക് വിധേയരാക്കാൻ കേരളീയർ തയ്യാറാവണം…
സത്യത്തിന്റെയും ധർമ്മത്തിന്റെയും പരോപകാരത്തിന്റെയും പാഠങ്ങൾ ഇവറ്റകളെ പഠിപ്പിക്കാൻ നാം തയ്യാറാകേണ്ടീരിക്കുന്നു…!!
Posted in പ്രതികരണം | 6 അഭിപ്രായങ്ങള്‍ »

